ഇനി പൊന്മുടിയില്‍ പോയാല്‍ താമസവും ഭക്ഷണവും തേടി അലയേണ്ട; ഗസ്റ്റ് ഹൗസും കഫ്റ്റീരിയയും റെഡി
പൊന്മുടി: തിരുവനന്തപുരത്തെ എന്നല്ല സംസ്ഥാനത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് പൊന്മുടി. എന്നാല്‍ കാലങ്ങളായി അസൗകര്യങ്ങളിലും വീര്‍പ്പുമുട്ടുകയാണ് പൊന്‍മുടി. പൊന്മുടിയിലെത്തുന്ന സഞ്ചാരികള്‍ക്കു താമസസൗകര്യമില്ല എന്ന പരാതിക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. അസൗകര്യങ്ങള്‍ക്കിടയിലും കാഴ്ചകള്‍ കാണാനായി ലക്ഷക്കണക്കിന് പേരാണ് പ്രതിവര്‍ഷം പൊന്മുടിയില്‍ എത്തുന്നത്.
ഇപ്പോഴിതാ നീണ്ട കാത്തിരിപ്പിനൊടുവില്‍ പൊന്മുടിയില്‍ താമസ സൗകര്യം ഒരുങ്ങിയിരിക്കുകയാണ്. വിനോദ സഞ്ചാരികള്‍ക്ക് പുതുവര്‍ഷസമ്മാനമായി ഗസ്റ്റ് ഹൗസും കഫ്റ്റീരിയയും നവീകരിച്ച ക്യാംപ് ഷെഡും പൊന്മുടിയില്‍ തുറക്കാന്‍ പോകുകയാണ്. 22 മുറികളോടെ മൂന്ന് നിലകളില്‍ ആയിട്ടാണ് പൊന്മുടിയില്‍ കെട്ടിടം ഒരുങ്ങിയിരിക്കുന്നത്. 22 മുറികളിലും എസി സംവിധാനമാണ്.

22 മുറികളില്‍ ആറെണ്ണം സ്യൂട്ട് റൂമുകളുമാണ്. ഇത് കൂടാതെ 80 പേരെ ഉള്‍ക്കൊള്ളാവുന്ന കോണ്‍ഫറന്‍സ് ഹാളും രണ്ട് അടുക്കളകളും കെട്ടിടത്തില്‍ ഉണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള നവീകരിച്ച പൊന്‍മുടിയിലെ റസ്റ്റ് ഹൗസിന്റെയും കഫ്റ്റീരിയയുടെയും ഉദ്ഘാടനം 31-ന് മുഹമ്മദ് റിയാസ് നിര്‍വഹിക്കും. 78 ലക്ഷം രൂപ ചെലവിട്ടാണ് നിലവിലെ മന്ദിരം പുതുക്കിയത്.
അഞ്ച് മുറികളില്‍ ഒന്നില്‍ എസി സംവിധാനമുണ്ട്. ആധുനികരീതിയില്‍ ബാത്ത് റൂമുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. കഫ്റ്റീരിയ കൂടി വരുന്നതോടെ പൊന്‍മുടിയിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ഭക്ഷണത്തിന് വേണ്ടി മറ്റിടങ്ങളിലേക്ക് പോകേണ്ടി വരില്ല. ഇതിനോട് അനുബന്ധിച്ച് പുതുതായി നിര്‍മിക്കുന്ന റസ്റ്റ് ഹൗസിന് അഞ്ച് കോടി രൂപയുടെ ഭരണാനുമതി സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.
2014 ല്‍ ആണ് പൊന്‍മുടിയില്‍ ഗസ്റ്റ് ഹൗസ് നിര്‍മാണത്തിന് തുടക്കമിടുന്നത്. രണ്ട് കോടി രൂപയില്‍ തുടങ്ങിയ ഗസ്റ്റ് ഹൗസിന്റെ നിര്‍മാണത്തിന് 10 വര്‍ഷം പിന്നിട്ടപ്പോഴേക്കും 16 കോടി രൂപയാണ് ചെലവായത്. നിര്‍മാണ കാലത്തിനിടെ പലവട്ടം കരാര്‍ പുതുക്കേണ്ടി വന്നു. ഓരോ തവണയും കരാര്‍ പുതുക്കുമ്പോഴും കോടികളാണ് അനുവദിക്കേണ്ടി വന്നത്. സഞ്ചാരികള്‍ക്ക് താമസസൗകര്യമില്ലെന്ന പരാതിയെത്തുടര്‍ന്നാണ് 2014-ല്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ഗസ്റ്റ് ഹൗസിന് തറക്കല്ലിട്ടത്.
കെട്ടിടത്തിന്റെ പണിക്കായി തിരുവിതാംകൂര്‍ രാജാക്കന്‍മാര്‍ നിര്‍മിച്ചിരുന്ന വേനല്‍ക്കാല വസതി ഇടിച്ച് നിരത്തുകയും കുട്ടികളുടെ പാര്‍ക്ക് പൊളിച്ച് മാറ്റുകയും ചെയ്തു. മനോഹര ശില്പമായ സ്ലീപ്പിങ് ബ്യൂട്ടി മണ്ണിട്ട് മൂടുകയും ചെയ്തു. എന്നാല്‍ 2016 ല്‍ ഒന്നാം ഘട്ടത്തിന്റെ പണി നിലച്ചു. പിന്നീട് 3.5 കോടി രൂപ കരാര്‍ പുതുക്കിയതോടെയാണ് വീണ്ടും നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ചത്.
എന്നാല്‍ രണ്ടാം ഘട്ട പണി ഒരു വര്‍ഷത്തിനുള്ളില്‍ വീണ്ടും നിലച്ചു. അപ്പോഴൊക്കേയും സര്‍ക്കാര്‍ ഇടപെട്ട് രണ്ടു ഘട്ടങ്ങളിലായി ഏഴ് കോടി രൂപ കൂടി നവീകരണത്തിനായി അനുവദിക്കുകയായിരുന്നു.












Click it and Unblock the Notifications