Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓണം പൊളിക്കാം, ഓണസദ്യ മലമുകളിലും; അടിച്ചു കേറി വാ..പാക്കേജ് ഇതാ

മലമുകളിൽ വെച്ചൊരു ഓണസദ്യ, കിടലൻ ഒരു യാത്രയും, ഓണനാളിൽ ഇതിലും കൂടുതൽ എന്ത് വേണമല്ലേ?. മലമുകളിൽ ആര് സദ്യയൊരുക്കും എന്നാണെങ്കിൽ ഉത്തരം കെഎസ്ആർടിസിയെന്നാണ്. അതെ കൊല്ലം കെഎസ്ആർടിസിയാണ് യാത്രയും ഓണസദ്യയും ഒരുമിച്ച് ആഘോഷിക്കാനുളള പാക്കേജ് അവതരിപ്പിച്ചിരിക്കുന്നത്. പൊൻമുടിയാണ് ഓണം കളറക്കാൻ തിരഞ്ഞെടുത്തിരിക്കുന്നത്.

ഓണനാളിൽ മലയാളികൾ പൊതുവെ യാത്ര പോകാൻ മടിക്കാറുണ്ട്. എന്നാൽ നല്ലൊരു ഓണസദ്യ കിട്ടുമെങ്കിൽ പിന്നെ ഒരു യാത്ര പോകുന്നതിൽ എന്താ പ്രശ്നം എന്ന സഹപ്രവർത്തകരുടെ ചോദ്യമാണ് ഇത്തരം ഒരു പാക്കേജ് അവതരിപ്പിക്കാനുള്ള തീരുമാനത്തിന് പിന്നിലെന്ന് പറയുകയാണ് കൊല്ലം കെ എസ് ആർ ടി സിയുടെ ബജറ്റ് ടൂറിസം സെൽ അധികൃതർ. സാധാരണ പൊൻമുടി യാത്രയിൽ സഞ്ചാരികൾക്ക് ഭക്ഷണം ഒരുക്കുന്ന ഹോട്ടലുണ്ട്. അവിടേക്ക് വിളിച്ച് ഓണദിവസം സദ്യയൊരുക്കാൻ സാധിക്കുമോയെന്ന് അന്വേഷിച്ചു. ഹോട്ടലുകാർ അംഗീകരിച്ചതോടെ പിന്നെ മറ്റൊന്നും ആലോചിച്ചില്ല, പൊൻമുടി 'ഓണസദ്യ പാക്കേജ് ' തയ്യാറായി.

ksrtc2-1

ആരും വിളിക്കില്ലെന്നായിരുന്നു ആദ്യം ജീവനക്കാർ കരുതിയിരുന്നത്. എന്നാൽ പാക്കേജ് പ്രഖ്യാപിച്ചതിന് പിന്നാലെ തുരുതരാവിളിയെത്തി. സദ്യയെന്ന് പറഞ്ഞ് പറ്റിക്കുകയാണോ, ശരിക്കും സദ്യയാണോ, തൊടുകറികൾ ഒക്കെ ഉണ്ടാകുമോ എന്നൊക്കെയായിരുന്നു ആളുകളുടെ സംശയമെന്ന് ജീവനക്കാർ പറയുന്നു. തിരുവനന്തപുരം സദ്യ തന്നെ വിളമ്പുമെന്ന് ഉറപ്പ് നൽകിയതോടെ എന്നാൽ സീറ്റ് ബുക്ക് ചെയ്തോളൂവെന്ന് മറുതലക്കൽ നിന്നുള്ള മറുപടിയും. ഇതിനോടകം 15 പേർ വിളിച്ച് ബുക്ക് ചെയ്തതായി അധികൃതർ അറിയിച്ചു. പൊൻമുടി പാക്കേജിൽ സാധാരണ 770 രൂപയാണ് ഈടാക്കുന്നത്. സദ്യക്ക് അധികമായി നൽകേണ്ടത് 200 രൂപയാണ്. സദ്യ വേണ്ടവർക്ക് ഈ പണം നൽകി സദ്യ കഴിക്കാം. അല്ലാത്തവർക്ക് സാധാരണ ഭക്ഷണവും കഴിക്കാം. പൊൻമുടി പാക്കേജിൽ ഓണസദ്യ മാത്രമല്ല കേട്ടോ ഉൾപ്പെടുന്നത്.

തിരുവോണ ദിവസം അതിരാവിലെ 6.30 ഓടെയാണ് യാത്ര പുറപ്പെടുക. ആദ്യം യാത്ര പേപ്പാറ ഡാമിലേക്കാണ്. പേപ്പാറ വന്യജീവി സങ്കേതത്തോട് ചേർന്നാണ് ഈ ഡാം. അടുത്ത കാഴ്ച കല്ലാർ കടവും മീൻമുട്ടി വെള്ളച്ചാട്ടവും. പൊൻമുടി യാത്രയിലെ ഇടത്താവളമാണ് കല്ലാർ, അല്ലെങ്കിൽ പൊൻമുടിയുടെ കവാടം എന്നുകൂടി പറയാം. പേര് പോലെ തന്നെയാണ് കല്ലാർ. കല്ലും ആറും ചേർന്നൊരു മനോഹരമായ കാഴ്ച. നിറയെ ഉരുളൻകല്ലുകളും പാറക്കൂട്ടങ്ങളുമൊക്കെ ചേരുന്നതാണ് ഇവിടുത്തെ കാഴ്ചകൾ. കല്ലാറിന്റെ തീരം ചേർന്നുള്ള കാനനപ്പാതയിലൂടെ ട്രക്കിംഗ് നടത്തി വേണം മീൻമുട്ടി വെള്ളച്ചാട്ടം കാണാൻ.ഏകദേശം 2 കിമിയാണ് ഇവിടെ നിന്ന് സഞ്ചരിക്കേണ്ടത്.

ഈ കാഴ്ചയെല്ലാം കഴിഞ്ഞാൽ ഉച്ചയോടെ പൊൻമുടിയിലേക്ക്. കോടമഞ്ഞും തണുപ്പും തേയില തോട്ടങ്ങളും മലനിരകളും എല്ലാമായി 22 ഹെയർപിൻ വളവ് താണ്ടി പൊൻമുടിയിലെത്താം. യാത്രയിൽ ഹോട്ടലിൽ കയറി വയറ് നിറയെ ഓണസദ്യയും കഴിക്കാം. രാത്രി 9 മണിയോടെ യാത്ര തിരിച്ച് കൊല്ലത്ത് എത്തും. യാത്രകളെ കുറിച്ചുള്ള കൂടുതൽ അന്വേഷണങ്ങൾക്കും ബുക്കിങ്ങിനും 9747969768, 8921950903, 9495440444 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+