പാലരുവിയും മാമ്പഴത്തറയും കാണാം, പൊൻമുടിയുടെ മഞ്ഞിലൂടെ ആനവണ്ടി യാത്ര
ഈ സമയത്ത് യാത്ര പോകാൻ മികച്ച ഇടങ്ങളിലൊന്നാണ് തിരുവനന്തപുരത്തെ ഏറ്റവും മനോഹരമായ ഹിൽസ്റ്റേഷനുകളിലൊന്നായ പൊൻമുടി. ഈ യാത്രയിൽ പൊൻമുടി മാത്രം കണ്ട് മടങ്ങേണ്ട, കോട്ടൂരം നെയ്യാർ ഡാമുമൊക്കെ ആസ്വദിച്ചാലേ. എന്നാൽ കൊട്ടാരക്കര കെ എസ് ആർ ടി സി ബജറ്റ് സെല്ലിന്റെ താഴെ പറയുന്ന യാത്ര പാക്കേജ് തിരഞ്ഞെടുക്കാം. വിശദമായി അറിയാം
കേരളത്തിലെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ആന സംരക്ഷണ കേന്ദ്രമായ കോട്ടൂരും, നെയ്യാർ ഡാമും പൊൻമുടിയും കണ്ട് മടങ്ങി വരുന്ന തരത്തിലാണ് പാക്കേജ് തയ്യാറാക്കിയിരിക്കുന്നത്. രാവിലെ അഞ്ചരയോടെ കൊട്ടാരക്കരയിൽ നിന്നും യാത്ര ആരംഭിക്കും. മൂന്ന് സ്ഥലങ്ങളും സന്ദർശിച്ചതിന് ശേഷം വൈകീട്ട് എട്ടരയോടെ കൊട്ടാരക്കരയിൽ തിരിച്ചെത്തുന്ന തരത്തിലാണ് യാത്ര തയ്യാറാക്കിയിരിക്കുന്നത്. ഒരാൾക്ക് വരുന്ന ചെലവ് 590 രൂപയാണ്. ഭക്ഷണം, പ്രവേശന ഫീസ്, ബോട്ടിങ് എന്നിവയുടെ ചിലവുകൾ യാത്രികർ സ്വയം വഹിക്കണം. സീറ്റുകൾ ബുക്ക് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും 9567124271, 9447281459, 8714172679,9496269719 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

മാമ്പഴത്തറയും പാലരുവിയും കളംകുന്നും കണ്ട് വരാം
തുള്ളിത്തെറിക്കുന്ന മഴത്തുള്ളികുഞ്ഞുങ്ങൾക്ക് ഒപ്പം ദേശിoഗനാടിന്റെ സ്പന്ദനങ്ങൾ അറിഞ്ഞൊരു കിഴക്കൻ മലയോര യാത്ര എന്നാണ് പാക്കേജിനെ കുറിച്ച് കെ എസ് ആർ ടി സി വിശേഷിപ്പിക്കുന്നത്. രാവിലെ ഏഴ് മണിയോടെയാണ് യാത്ര പുറപ്പെടുക. വൈകീട്ട് 7 മണിക്ക് തിരികെ എത്തിച്ചേരും. 450 രൂപയാണ് ഒരാൾക്ക് വരുന്ന ചാർജ്.
സ്ഥലങ്ങളെ കുറിച്ച് അറിയാം
കൊല്ലം ജില്ലയിലെ തെന്മല പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഗ്രാമമാണ് മാമ്പഴത്തറ.ഇടതൂർന്ന വനങ്ങളും റബ്ബർ തോട്ടങ്ങളും ഗ്രാമീണ ടൂറിസം സാധ്യതകളും കൊണ്ട് സമ്പന്നമായ ഈ പ്രദേശം, തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിന്ന് മാറി പ്രകൃതി ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ ഒരിടമാണ്. വളഞ്ഞുപുളഞ്ഞ വനപാതകൾ, കാട്ടാനകളെ കാണാനുള്ള അവസരം, മാമ്പഴത്തറ ദേവീക്ഷേത്രം പോലുള്ള സാംസ്കാരിക കേന്ദ്രങ്ങൾ എന്നിവ ഈ ഗ്രാമത്തിൻ്റെ പ്രധാന ആകർഷണങ്ങളാണ്..
പാലരുവി വെള്ളച്ചാട്ടം
മാമ്പഴത്തറക്ക് സമീപം സ്ഥിതി ചെയ്യുന്ന പാലരുവി വെള്ളച്ചാട്ടം 300 അടി ഉയരത്തിൽ നിന്ന് താഴേക്ക് പതിക്കുന്ന മനോഹരമായ ഒരു കാഴ്ചയാണ്.കേരള-തമിഴ്നാട് അതിർത്തിക്കടുത്ത് ഇടതൂർന്ന വനത്തിനുള്ളിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. മാമ്പഴത്തറയിൽ നിന്ന് 15-20 കിലോമീറ്റർ ദൂരമേ ഇവിടേക്കുള്ളൂ. ഈ സമയത്ത് പാലരുവി കാണാൻ പോയാൽ അതൊരിക്കലുമൊരു നഷ്ടമാകില്ല. ഇവിടെ നിന്ന് പ്രകൃതിരമണീയമായ കളംകുന്നും കൂടി കണ്ടായിരിക്കും മടക്കം.
ഇതൂടകൂടാതെ ചാലിയക്കര , പതിമൂന്ന് കണ്ണറപ്പാലം ,, ലുക്ക് ഔട്ട് ,പുനലൂർ തൂക്കുപാലം എന്നീ സ്ഥലങ്ങളും സന്ദർശിക്കും. പ്രവേശന ഫീസുകൾ, ഭക്ഷണം എന്നിവയുടെ ചിലവുകൾ യാത്രികർ സ്വയം വഹിക്കണം.
സീറ്റുകൾക്ക് ആയി വിളിക്കാം :
9567124271, 9447281459
മഹാഭാരത ചരിത്രത്തിലൂടെ ഒരു യാത്ര; പാക്കേജുമായി പയ്യന്നൂർ കെ എസ് ആർ ടി സി
പഞ്ചപാണ്ഡവർ പ്രതിഷ്ഠ നടത്തിയെന്ന് വിശ്വസിക്കപ്പെടുന്ന തൃക്കൊടിത്താനം, തിരുവൻ വണ്ടൂർ, തൃച്ചിറ്റാറ്റ്, തൃപ്പുലിയൂർ, തിരുവാറന്മുള ക്ഷേത്രങ്ങളും,പാണ്ഡവർ ഒളിവിൽ താമസിച്ച കവിയൂർ ഗുഹാ ക്ഷേത്രവും പാണ്ഡവ മാതാവ് ആയ കുന്തി ദേവി പ്രതിഷ്ഠ നടത്തിയെന്ന് വിശ്വസിക്കപ്പെടുന്ന മുതുകുളം പാണ്ഡവർകാവ്തു
തുടങ്ങിയ ചരിത്ര പ്രാധാന്യമുള്ളതും പ്രശസ്തവുമായ ക്ഷേത്രങ്ങളാണ് പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതുകൂടാതെ വഞ്ചിപ്പാട്ടിന്റെ താളപ്പെരുമഴയിൽ ആറന്മുള വള്ള സദ്യയും കഴിച്ച്, ആറൻമുള പാർത്ഥസാരഥിയുടെ പള്ളിയോടവും കണ്ട് ആറന്മുള കണ്ണാടി നിർമ്മാണവും കണ്ട് മടങ്ങി വരുന്ന തരത്തിലാണ് പാക്കേജ്.
സെപ്റ്റംബർ 28 ഞാറാഴ്ച രാവിലെ 5 നാണ് യാത്ര പുറപ്പെടുക.2910 രൂപയാണ് പാക്കേജ് ഫീസ്. ഭക്ഷണം, താമസം എന്നിവയ്ക്ക് പുറമെയാണിത്. കൂടുതൽ വിവരങ്ങൾക്ക്
9495403062
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications