ഈ ഡിസംബർ ഇവിടെ പോയില്ലെങ്കിൽ വൻ നഷ്ടം; കാത്തിരുന്ന ഇടങ്ങളിലേക്ക് കിടിലൻ പാക്കേജുകളുമായി കെഎസ്ആർടിസി
തിരുവനന്തപുരം: ഡിസംബർ മാസത്തിലെ ബജറ്റ് ടൂർ പാക്കേജുകൾ പ്രഖ്യാപിച്ച് വെഞ്ഞാറുമൂട് കെഎസ്ആർടിസി. ശബരിമല സീസൺ പ്രമാണിച്ച് ക്ഷേത്ര സന്ദർശനങ്ങൾ കൂടി ഉൾപ്പെടുത്തിയുള്ള പാക്കേജുകളാണ് അവതരിപ്പിച്ചിരിക്കുന്നത്.
വിശദമായി അറിയാം.
ഗവി - പരുന്തുംപാറ
ഗവിയിലേക്ക് മൂന്ന് പാക്കേജുകളാണ് ഉള്ളത്. ഡിസംബർ 5 ,16 ,27 ദിവസങ്ങളിലാണ് യാത്ര. ഏകദിന പാക്കേജിന് 1,750 രൂപയാണ് നിരക്ക്. കൂടുതൽ വിവരങ്ങൾക്ക്: മനോജ് നെല്ലനാട് 9447501392, അജിംഷാ 9605732125, രാജേഷ് 9447324718.

മൂന്നാർ - മാമലക്കണ്ടം പാക്കേജ്
ഡിസംബർ 09, 23 തീയതികളിലാണ് പാക്കേജ്. മാമലക്കണ്ടം വഴി മൂന്നാറിലേക്കുള്ള ജംഗിൾ സഫാരിയാണ് പ്രധാന ആകർഷണം. കൂടുതൽ വിവരങ്ങൾക്ക് 94470 05995, 97470 72864, 9495297715, 9447324718 നമ്പറിൽ ബന്ധപ്പെടാം.
അടവി, കുംഭാവുരുട്ടി വെള്ളച്ചാട്ടം
അടവി കുട്ടവഞ്ചി യാത്ര, കോന്നി ആനക്കൊട്ടിൽ, അച്ചൻകോവിൽ, കുംഭാവുരുട്ടി വെള്ളച്ചാട്ടം എന്നിവ ഉൾപ്പെടുന്നതാണ് പാക്കേജ് .
ഡിസംബർ 10, 24 തീയതികളിലാണ് ഈ യാത്ര. കൂടുതൽ വിവരങ്ങൾക്ക് 94460 72194, 9447324718 നമ്പറിൽ വിളിക്കാം.
പൊന്മുടി - വാഴ്‌വാന്തോൾ
ഡിസംബർ 17 നുള്ള ഒരു ദിവസത്തെ പാക്കേജ് മാത്രമാണ് ഈ മാസമുള്ളത്. 06.30ന് പുറപ്പെടും. പൊൻമുടിയും കണ്ട് വാഴ്വാന്തോൾ വെള്ളച്ചാട്ടവും കണ്ട് മടങ്ങാം. 780 രൂപയാണ് പാക്കേജ്. കൂടുതൽ വിവരങ്ങൾക്ക് 9605732125, 9447324718.
സീ അഷ്ടമുടി
ഡിസംബർ 26 ചൊവ്വാഴ്ചയാണ് ബോട്ട് യാത്ര ഉൾപ്പെടുന്ന ഈ പാക്കേജ്.. അഷ്ടമുടി കായലിന്റെ സൗന്ദര്യം ആസ്വദിച്ച് ജലഗതാഗത വകുപ്പിന്റെ ബോട്ടിൽ (See Ashtamudi Tourist Boat Service) അഞ്ച് മണിക്കൂർ യാത്ര ഉൾപ്പെടുന്നതാണ് പാക്കേജ്. സാമ്പ്രാണിക്കോടി തുരുത്തിലും ഇറങ്ങാം. അഡ്വഞ്ചർ പാർക്കും കൊല്ലം ബീച്ചും പാക്കേജിൽ ആസ്വദിക്കാം. ഫോൺ 8590356071, 9747850344, 9447324718
വാഗമൺ
ഡിസംബർ 28 ,29 ,30,31 ദിവസങ്ങളിലാണ് വാഗമൺ യാത്രകൾ. വാഗമൺ മൊട്ടക്കുന്ന്, പൈൻ ഫോറസ്റ്റ് തുടങ്ങി വാഗമൺ കാഴ്ചകൾ വേണ്ടുവോളം കണ്ട് മടങ്ങാം. 980 രൂപയാണ് നിരക്ക്. 30-31 ദിദ്വിന ന്യൂ ഇയർ പാക്കേജിന് നിരക്ക് കൂടും. ഫോൺ- 9947451387, 9447501392, 9447324718
തിരുവൈരാണിക്കുളം
ഡിസംബർ 27 നാണ് യാത്ര. ഏറ്റുമാനൂർ, മള്ളിയൂർ, കടുത്തുരുത്തി, വൈക്കം, ചോറ്റാനിക്കര തുടങ്ങിയ ക്ഷേത്രങ്ങൾ സന്ദർശിച്ച് വൈകീട്ടോടെയാണ് തിരുവൈരാണിക്കുളത്ത് എത്തുക. ഫോൺ 9746865116, 9447501392,9447324718












Click it and Unblock the Notifications