Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊൻമുടിയിലെ കോടയും തണുപ്പും ആസ്വദിക്കാം? വാഗമണിലേക്കും പോകാം..കെഎസ്ആർടിസി പാക്കേജ്

മഴക്കാല യാത്രകൾ ഇഷ്ടമാണോ? എന്നാൽ ഇപ്പോൾ തന്നെ ബാഗ് പാക്ക് ചെയ്തോളൂ. മഴക്കാലത്ത് നിർബന്ധമായും കണ്ടിരിക്കേണ്ട കേരളത്തിലെ സ്ഥലങ്ങൾ ഉൾപ്പെടുത്തി പ്രത്യേക പാക്കേജുകൾ കുളത്തൂപ്പുഴ കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെൽ ഒരുക്കിയിട്ടുണ്ട്. ചെലവ് കുറഞ്ഞ പാക്കേജുകൾ തേടുന്നവർക്ക് ഈ യാത്രകൾ തിരഞ്ഞെടുക്കാം. മഴക്കാല വിനോദസഞ്ചാര കേന്ദ്രങ്ങൾക്കൊപ്പം പ്രമുഖ ക്ഷേത്രങ്ങൾ ഉൾപ്പെടുത്തിയ തീർഥാടന യാത്രകളും സെൽ അവതരിപ്പിച്ചിട്ടുണ്ട്. ഏതൊക്കെയാണ് ഈ യാത്രകളെന്ന് നോക്കാം.

ജൂൺ 14 നാണ് ആദ്യ യാത്ര. രാവിലെ അഞ്ച് മണിക്ക് യാത്ര പുറപ്പെടും. എവിടേക്കാണെന്നല്ലേ, കോട്ടയം ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇല്ലിക്കൽ കല്ലും ഇലവീഴാപൂഞ്ചിറയും കാണാൻ. മഴക്കാലത്ത് ഈ സ്ഥലങ്ങൾക്ക് പ്രത്യേക ഭംഗിയാണ്. കോടയും പച്ചപ്പും നിറഞ്ഞ മലനിരകളും വിശാലമായ താഴ്‌വരകളും മതിവരുവോളം കണ്ട് മടങ്ങാം. പ്രകൃതി സ്നേഹികൾക്ക് അനുയോജ്യമായ യാത്രകളിലൊന്നായിരിക്കും ഇത്.

ponmudi2-

അതേ ദിവസം രാവിലെ ആറിന് കല്ലാർ - പൊൻമുടി വിനോദയാത്രയും പുറപ്പെടും. തിരുവനന്തപുരം ജില്ലയിലെ പ്രശസ്ത ഹിൽ സ്റ്റേഷനായ പൊൻമുടി മഴക്കാലത്ത് കണ്ടിരിക്കേണ്ട ഇടമാണ്. കോട കാഴ്ച മറക്കുന്ന തരത്തിലുള്ള അനുഭവങ്ങളൊക്കെ ആസ്വദിക്കണമെങ്കിൽ ധൈര്യമായി പോകാം. കല്ലാറിലെ അരുവികളും പൊൻമുടിയിലെ മലനിരകളും സഞ്ചാരികൾക്ക് വ്യത്യസ്തമായ അനുഭവം നൽകും.

കേരളത്തിലെ മറ്റൊരു ഹിൽസ്റ്റേഷനായ വാഗമണിലേക്കും യാത്രയുണ്ട്. 28 നാണ് അത്. മനോഹരമായ മലനിരകളും പുൽമേടുകളും കൊണ്ടാണ് വാഗമൺ സഞ്ചാരികളെ ആകർഷിക്കുന്നത്. ഇവിടെ നിന്ന് പരുന്തുംപാറയിലെ വ്യൂ പോയിന്റും മഴക്കാല കാഴ്ചകളും കണ്ടായിരിക്കും മടക്കം.

ജൂൺ 18-ന് പുലർച്ചെ മൂന്ന് മണിക്ക് കൊട്ടിയൂർ തീർഥാടന യാത്ര ക്രമീകരിച്ചിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ മഹാദേവ ക്ഷേത്രത്തിലേക്കുള്ള യാത്രയിൽ നിരവധി ക്ഷേത്രദർശനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. പെരുന്ന, ഏറ്റുമാനൂർ, പറശ്ശിനിക്കടവ്, മാമാനം, മൃദംഗശൈലേശ്വരി, തിരുനെല്ലി എന്നീ ക്ഷേേത്രങ്ങളും യാത്രയുടെ ഭാഗമാണ്. ഒരു യാത്രയിൽ തന്നെ ഉത്തര കേരളത്തിലെയും മധ്യ കേരളത്തിലെയും പ്രധാന ക്ഷേത്രങ്ങൾ സന്ദർശിക്കാനുള്ള അവസരമാണിത്.

ജൂൺ 26-ന് വൈകീട്ട് ആറിന് ഗുരുവായൂർ തീർഥാടന യാത്ര പുറപ്പെടും. ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്ര ദർശനത്തിനൊപ്പം പ്രത്യേക സ്ലോട്ട് സൗകര്യവും യാത്രക്കാർക്ക് ലഭിക്കും. ഇതിലൂടെ ക്യൂവിൽ ദീർഘനേരം കാത്തുനിൽക്കാതെ ദർശനം നടത്താനാകും. മമ്മിയൂർ, പുന്നത്തൂർക്കോട്ട, തൃപ്രയാർ, കൊടുങ്ങല്ലൂർ, ചോറ്റാനിക്കര ക്ഷേത്രങ്ങളും ഈ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

28 ന് തന്നെ കാട്ടിൽമേക്കതിൽ - തെക്കൻ ഗുരുവായൂർ തീർഥാടന യാത്രയും ഉണ്ട്. വിശ്വാസികൾ ഏറെ സന്ദർശിക്കുന്ന ക്ഷേത്രങ്ങൾ ഉൾപ്പെടുത്തിയുള്ള ഈ യാത്ര ആത്മീയാനുഭവം തേടുന്നവർക്ക് പ്രയോജനപ്പെടും. യാത്രകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി 8921950903, 9188933734 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. മഴക്കാലത്ത് കുടുംബത്തിനൊപ്പമോ സുഹൃത്തുക്കൾക്കൊപ്പമോ ചെലവ് കുറഞ്ഞ യാത്ര ആഗ്രഹിക്കുന്നവർക്ക് ഈ പാക്കേജുകൾ പരിഗണിക്കാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+