ഖത്തറിലേക്ക് വിസ വേണ്ട; ഇറാനില്‍ വിസയില്ലാതെ 15 ദിവസം താമസിക്കാം, ഫിലിപ്പീന്‍സും ഇളവ് നല്‍കി
ടൂറിസം പ്രോല്‍സാഹിപ്പിക്കാന്‍ ഓരോ രാജ്യങ്ങളും പ്രത്യേകം പദ്ധതികള്‍ ആവിഷ്‌കരിക്കാറുണ്ട്. വിസയില്ലാതെ വിദേശികള്‍ക്ക് രാജ്യത്തേക്ക് വരാനും നിശ്ചിത ദിവസം തങ്ങാനും അനുവദിക്കുന്നതാണ് ഇതിലൊന്ന്. എല്ലാ കാലത്തും ഇളവ് നല്‍കുകയല്ല ചെയ്യുക. പകരം ഒരു വര്‍ഷം, രണ്ടു വര്‍ഷം എന്നിങ്ങനെ നിശ്ചിത കാലത്തേക്കായിരിക്കും ഇളവ്. ആവശ്യമെങ്കില്‍ രാഷ്ട്ര നേതാക്കള്‍ ചര്‍ച്ച ചെയ്ത് നീട്ടും.
ഇന്ത്യന്‍ പാസ്‌പോര്‍ട്ട് കൈവശമുള്ളവര്‍ക്ക് വിസ ഇളവ് പ്രഖ്യാപിച്ച രാജ്യങ്ങള്‍ 59 ആണ്. ഏറ്റവും ഒടുവില്‍ ഇളവ് നല്‍കിയ രാജ്യമാണ് ഫിലിപ്പീന്‍സ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം കഴിഞ്ഞ ദിവസം സ്ഥിരീകരിക്കുകയും ചെയ്തു. പാസ്‌പോര്‍ട്ട് കൈവശമുണ്ടെങ്കില്‍ വിസ ഇല്ലാതെ തന്നെ ഫിലിപ്പീന്‍സിലേക്ക് ഇന്ത്യക്കാര്‍ക്ക് പോകാന്‍ സാധിക്കും.

ജോലിക്കോ ബിസിനസ് ആവശ്യത്തിനോ ആയിരിക്കരുത് ഈ യാത്ര. ടൂറിസം പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇളവ്. ദുരുപയോഗം ചെയ്താല്‍ പെട്ടുപോകും. കൂടുതല്‍ ടൂറിസ്റ്റുകള്‍ എത്തിയാല്‍ വിപണികള്‍ സജീവമാകുകയും ജോലി അവസരം ഒരുങ്ങുകയും ചെയ്യും. മാത്രമല്ല, ജനങ്ങള്‍ തമ്മിലുള്ള സാംസ്‌കാരിക ബന്ധം ശക്തിപ്പെടുകയും അതുവഴി വ്യാപാര-സാമ്പത്തിക മെച്ചം കൈവരികയും ചെയ്യും.
വിസയില്ലാതെ ഫിലിപ്പീന്‍സില്‍ എത്തുന്ന ഇന്ത്യക്കാര്‍ക്ക് 14 ദിവസം തങ്ങാന്‍ ആ രാജ്യം അനുമതി നല്‍കുന്നുണ്ട്. പ്രത്യുപകാരമായി ഫിലിപ്പീന്‍സില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇന്ത്യ സൗജന്യ ഇ-വിസ അനുവദിച്ചിട്ടുണ്ട്. സമാനമായ ഇളവ് ഇന്ത്യയ്ക്ക് 30 രാജ്യങ്ങള്‍ നല്‍കുന്നു എന്ന കാര്യവും എടുത്തു പറയണം. ഭൂട്ടാന്‍, ഇറാന്‍, കസാഖിസ്താന്‍, മക്കാവു, മലേഷ്യ, നേപ്പാള്‍, തായ്‌ലാന്റ് എന്നീ രാജ്യങ്ങളും ഇതില്‍പ്പെടും.
ഖത്തര്‍ നല്‍കിയ ഇളവ് അറിയാം
ഖത്തറിലേക്ക് ടൂറിസം ആവശ്യത്തിന് പോകുന്ന ഇന്ത്യക്കാര്‍ക്ക് വിസ ആവശ്യമില്ല. വിസ ഓണ്‍ അറൈവല്‍ സൗകര്യം ഖത്തര്‍ അനുവദിക്കുന്നുണ്ട്. അതായത്, വിമാനത്താവളത്തില്‍ വച്ചു തന്നെ ആവശ്യമായ രേഖ യാത്രക്കാരന് ഖത്തര്‍ അധികൃതര്‍ കൈമാറും. 30 ദിവസം വരെ ഈ രേഖ ഉപയോഗിച്ച് ഖത്തറില്‍ താമസിക്കാം, യാത്ര ചെയ്യാം. വേണ്ടിവന്നാല്‍ 30 ദിവസം കൂടി സമയപരിധി നീട്ടാം.
ആറ് മാസം കാലാവധിയുള്ള പാസ്‌പോര്‍ട്ട്, മടക്ക ടിക്കറ്റ്, ഖത്തറില്‍ താമസിക്കാനുള്ള സൗകര്യം ഒരുക്കിയ രേഖ എന്നിവയെല്ലാം ആവശ്യമാണ്. ഡിസ്‌കവര്‍ ഖത്തര്‍ എന്ന വെബ്‌സൈറ്റ് വഴിയാണ് ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടത്. ഈ വിസയിലെത്തി ജോലി ചെയ്യാനോ ബിസിനസ് കാര്യങ്ങളില്‍ സംബന്ധിക്കുന്നതിനോ സാധിക്കില്ല എന്നത് പ്രത്യേകം ഓര്‍ക്കണം.
ഇറാനിലേക്ക് പോകാന്‍ ഇന്ത്യക്കാര്‍ക്ക് വിസ ആവശ്യമില്ല. ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് 15 ദിവസം ഇറാനില്‍ തങ്ങാം. ടൂറിസം ആവശ്യങ്ങള്‍ക്ക് മാത്രമേ ഇങ്ങനെ താമസിക്കാന്‍ സാധിക്കൂ. മാത്രമല്ല, ഓരോ ആറ് മാസത്തിലും 15 ദിവസം തങ്ങാനുള്ള അനുമതിയുണ്ട്. കൂടുതല്‍ കാലം ഇറാനില്‍ താമസിക്കണം എങ്കില്‍ വിസ എടുക്കല്‍ നിര്‍ബന്ധമാണ്. തായ്‌ലാന്റില്‍ വിസ ഇല്ലാതെ എത്തുന്ന ഇന്ത്യക്കാര്‍ക്ക് 15 മുതല്‍ 30 ദിവസം വരെ തങ്ങാം.












Click it and Unblock the Notifications