Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരുവില്‍ നിന്ന് ഈ നഗരത്തിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍; ശിവരാത്രിക്ക് തിരക്ക് കൂട്ടേണ്ട

ബെംഗളൂരു: വരാനിരിക്കുന്ന ശിവരാത്രി ഉത്സവത്തോടനുബന്ധിച്ച് ട്രെയിനുകളില്‍ യാത്രക്കാരുടെ വലിയ തിരക്കുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ റെയില്‍വേ. സര്‍ എം. വിശ്വേശ്വരയ്യ ടെര്‍മിനല്‍ ബെംഗളൂരുവിനും വിജയപുരയ്ക്കും ഇടയിലാണ് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ നടത്തുന്നത്. ഫെബ്രുവരി 13 മുതല്‍ 16 വരെയുള്ള കാലയളവിലാണ് ഈ സ്‌പെഷ്യല്‍ എക്‌സ്പ്രസ് സര്‍വീസ് നടത്തുന്നത്. ഉത്സവ സീസണില്‍ ഭക്തര്‍ക്കും മറ്റ് യാത്രക്കാര്‍ക്കും സുഗമമായ യാത്ര ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് റെയില്‍വേയുടെ ഈ തീരുമാനം. ശിവരാത്രിയോടനുബന്ധിച്ച് അവധി ദിനങ്ങള്‍ ഉള്ളതിനാല്‍ തീര്‍ത്ഥാടകര്‍ക്കു പുറമേ സാധാരണ യാത്രക്കാരുടെയും തിരക്കുണ്ടാകും.

കര്‍ണാടകയിലെ തന്നെ ഏറ്റവും പ്രശസ്തമായ ശിവരാത്രി ആഘോഷമാണ് വിജയപുരയില്‍ നടക്കുന്നത്. ആയിരക്കണക്കിന് ഭക്തരാണ് ഈ ദിവസം വിജയപുരയിലേക്ക് ഒഴുകിയെത്തുന്നത്. അതിനാല്‍ വലിയ തിരക്കാണ് റെയില്‍വേ പ്രതീക്ഷിക്കുന്നത്.

train

ട്രെയിന്‍ നമ്പര്‍ 06503 എസ്എംവിടി ബെംഗളൂരു - വിജയപുര എക്‌സ്പ്രസ് സ്‌പെഷ്യല്‍ ട്രെയിന്‍ ഫെബ്രുവരി 13-ന് (വെള്ളിയാഴ്ച) വൈകിട്ട് 7:15-ന് ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 7:15-ന് വിജയപുരയിലെത്തും. മടക്കയാത്രയ്ക്കായി ട്രെയിന്‍ നമ്പര്‍ 06504 വിജയപുര - എസ്എംവിടി ബെംഗളൂരു എക്‌സ്പ്രസ് സ്‌പെഷ്യല്‍ ഫെബ്രുവരി 16-ന് (തിങ്കളാഴ്ച) വൈകുന്നേരം 5:30-ന് വിജയപുരയില്‍ നിന്ന് യാത്ര തിരിച്ച് അടുത്ത ദിവസം രാവിലെ 6:30-ന് ബെംഗളൂരുവില്‍ എത്തിച്ചേരും.

യാത്രക്കാരുടെ സൗകര്യാര്‍ത്ഥം പ്രധാന സ്റ്റേഷനുകളിലെല്ലാം ഈ ട്രെയിനിന് സ്റ്റോപ്പുകള്‍ അനുവദിച്ചിട്ടുണ്ട്. ചിക്കബനവാര, തുമകുരു, അര്‍സികെരെ, ബിരൂര്‍, ദാവണഗെരെ, ഹരിഹാര്‍, ഹാവേരി, ബദാമി, ബാഗല്‍കോട്ട്, അല്‍മാട്ടി തുടങ്ങിയ ഇടങ്ങളില്‍ ട്രെയിന്‍ നിര്‍ത്തും. വിവിധ യാത്രാ ക്ലാസുകളിലായി ആകെ 22 കോച്ചുകളാണ് ട്രെയിനിലുണ്ടാകുക. ഇതില്‍ രണ്ട് എസി 2-ടയര്‍ കോച്ചുകള്‍, മൂന്ന് എസി 3-ടയര്‍ കോച്ചുകള്‍, 11 സ്ലീപ്പര്‍ ക്ലാസ് കോച്ചുകള്‍, 4 ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ചുകള്‍ എന്നിവ ഉള്‍പ്പെടുന്നു. രാത്രികാല സര്‍വീസ് ആയതിനാല്‍ വിജയപുരയിലെ പുണ്യക്ഷേത്രങ്ങളിലേക്ക് പോകുന്ന ഭക്തര്‍ക്ക് ഈ ട്രെയിന്‍ ഏറെ പ്രയോജനപ്പെടും.

ശിവരാത്രി സ്‌പെഷ്യല്‍ ട്രെയിനിലേക്കുള്ള ബുക്കിംഗ് ഐആര്‍സിടിസി വെബ്‌സൈറ്റ് വഴിയോ മൊബൈല്‍ ആപ്പ് വഴിയോ റെയില്‍വേ സ്റ്റേഷനുകളിലെ റിസര്‍വേഷന്‍ കൗണ്ടറുകള്‍ വഴിയോ നടത്താവുന്നതാണ്. തിരക്ക് ഒഴിവാക്കാന്‍ യാത്രക്കാര്‍ മുന്‍കൂട്ടി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ റെയില്‍വേ അധികൃതര്‍ നിര്‍ദേശിക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+