Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്ഷേത്ര നഗരമായ രാമേശ്വരത്തേക്ക് വിടാം, പ്രേത ന​ഗരമായ ധനുഷ്ക്കോടിയും കണ്ട് മടങ്ങാം

ക്ഷേത്ര നഗരമായ രാമേശ്വരം തീർത്ഥാടകർക്കെന്നപോലെ വിനോദസഞ്ചാരികൾക്കും ഏറെ പ്രിയപ്പെട്ടതാണ്. രാമേശ്വരത്തിന്റെ തെക്കു കിഴക്കെ ഭാ​ഗത്ത് സ്ഥിതിചെയ്യുന്ന ധനുഷ്കോടിയും ഇന്ത്യയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്ന് തന്നെ. മം​ഗലാപുരത്ത് നിന്ന് രമേശ്വരം-ധനുഷ്കോടിയിലേക്ക് പുതിയ ട്രൈയിൻ അനുവദിക്കുന്നത് സംബന്ധിച്ച് ടൈം ടേബിള്‍ കമ്മിറ്റി റെയില്‍വേ ബോര്‍ഡിനോട് ശുപാർശ ചെയ്തിരുന്നു. ഈ ആവശ്യം റെയിൽവേ പരി​ഗണിച്ചാൽ കേരളത്തിന്റെ വടക്കു നിന്ന് നേരിട്ട് രമേശ്വരത്തേക്കും ധനുഷ്കോടിയിലേക്കുമെത്താം.

dhanushkodi

മംഗളൂരു - രാമേശ്വരം ട്രെയിന്‍ എന്ന വർഷങ്ങൾ നീണ്ട ഈ ആവശ്യം യാഥാർത്ഥ്യമായാൽ മലബാറിലെ തിർത്ഥാടകർക്കുൾപ്പെട്ടെ വൻ സാധ്യത തെളിയും. 2015 മുതലാണ് ഇത്തരമൊരു ട്രെയിനിനായുള്ള ആവശ്യമുയരുന്നത്. രാമേശ്വരത്തിന് പുറമെ പഴനി, കൊടൈക്കനാൽ യാത്രക്കാർക്കും പുതിയ ട്രെയിൻ വലിയ ആശ്വസമാകും.

തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിലുള്ള ഒരു പട്ടണമാണ് രാമേശ്വരം. ഇന്ത്യയുടെ മുഖ്യഭൂമിയിൽനിന്നും പാമ്പൻ കനാലിനാൽ വേർതിരിക്കപ്പെട്ടിരിക്കുന്ന പാമ്പൻ ദ്വീപിലാണ് രാമേശ്വരം പട്ടണം സ്ഥിതിചെയ്യുന്നത്. ശ്രീലങ്കയിലെ മാന്നാര്‍ ദ്വീപില്‍ നിന്നും അമ്പതു കിലോമീറ്റര്‍ അകലെയാണിത്. ഇന്ത്യയുടെ പ്രധാന ഭൂപ്രദേശവുമായി രമേശ്വരത്തെ ബന്ധിപ്പിക്കുന്ന പാലമാണ് പാമ്പന്‍ പാലം. കടലിന് മുകളിലൂടെ രാമേശ്വരത്തേക്കുള്ള ട്രെയിൻ യാത്ര മികച്ച അനുഭവം തന്നെ സമ്മാനിക്കും. 1914ല്‍ ബ്രിട്ടീഷുകാരാണ് ആദ്യം രാമേശ്വരത്തേയ്ക്ക് റെയില്‍ പാലം നിര്‍മിക്കുന്നത്. ഇത് 1964ലെ ചുഴലിക്കാറ്റില്‍ നശിച്ചു.

പിന്നീടു കുറഞ്ഞ സമയം കൊണ്ടു പാമ്പന്‍ റെയില്‍ പാലം പുനര്‍നിര്‍മിക്കുകയായിരുന്നു. ശ്രീരാമൻ ശിവപ്രതിഷ്ഠ നടത്തിയ സ്ഥലമാണിതെന്ന് എന്നാണ് വിശ്വസിക്കപ്പെടുന്നത്. രാമന്റെ ഈശ്വരൻ എന്നർത്ഥം വരുന്നതാണ് രാമേശ്വരം എന്ന പേര്. 61.8 ചതുരശ്രകിലോമീറ്റർ വിസ്തീർണമാണ് ഈ പ്രദേശത്തിനുള്ളത്.

വേൾഡ് മാപ്പെടുത്ത് ഇന്ത്യയുടെ തെക്കേ അറ്റം പരിശോധിച്ചാൽ ശ്രീലങ്കയിലേക്കു വരച്ചിട്ടും എത്താതെ പോയ പോലെ ഒരു ഭാ​ഗം കാണാം. ഈ പ്രദേശമാണ് ധനുഷ്‌കോടി. തികച്ചും വ്യത്യസ്തമാണ് ഇവിടുത്തെ കാഴ്ചകള്‍. ഒരു കാലത്ത് സജീവമായിരുന്ന ധനുഷ്‌കോടിയെന്ന ചെറു തുറമുഖ നഗരം 1964 ഡിസംബര്‍ 22 ന് ആഞ്ഞടിച്ച ചുഴലിക്കാറ്റിലും കടല്‍ക്ഷോഭത്തിലുംപൂര്‍ണമായും തകര്‍ന്നടിഞ്ഞു. ഒരു പ്രേത നഗരമായാണ് ഇത് കരുതപ്പെടുന്നത്.

ഇന്ന് മനുഷ്യവാസയോഗ്യമല്ലാത്ത ധനുഷ്‌കോടിയില്‍ പഴയ പള്ളിയുടേയും പോസ്റ്റ്ഓഫീസിന്റേയും വീടുകളുടേയും റെയില്‍പാതയുടേയുമെല്ലാം അവശിഷ്ടങ്ങളുണ്ട്. രാമേശ്വരത്തു നിന്നും 18 കിലോമീറ്റര്‍ ദൂരമാണ് ഇവിടെക്കുള്ളത്. കിഴക്കു ബംഗാള്‍ ഉള്‍ക്കടലും പടിഞ്ഞാറ് അറബിക്കടലും ഒരേ സമയം കണ്ടുകൊണ്ടുള്ള ധനുഷ്കോടി യാത്ര തികച്ചും വ്യത്യസ്തമായൊരു അനുഭവമായിരിക്കും.

മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുള്‍കലാം ജനിച്ചു വളര്‍ന്ന സ്ഥലം കൂടിയാണ് രാമേശ്വരം. രണ്ടു നിലയുള്ള അദ്ദേഹത്തിന്റെ വീടിന്റെ മുകളിലെ നില ഇന്ന് സഞ്ചാരികള്‍ക്കു കാണാവുന്ന മ്യൂസിയമാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+