തണുപ്പ് പുതച്ച് റാണിപുരം; അസാധ്യ കാഴ്ചയൊരുക്കാൻ ഗ്ലാസ് ബ്രിഡ്ജും..വേഗം വിട്ടോ
മഴ മാറിയെങ്കിലും മഴ വൈബ് പിടിക്കാൻ താത്പര്യമുണ്ടെങ്കിൽ മറ്റൊന്നും നോക്കണ്ട, കാസർഗോഡിന്റെ ഊട്ടിയെന്ന് അറിയപ്പെടുന്ന റാണിപുരത്തേക്ക് വിട്ടോളൂ. പച്ചപ്പ് നിറഞ്ഞ ഭൂപ്രകൃതിയും തണുത്ത കാലാവസ്ഥയുമായി റാണിപുരം സഞ്ചാരികളെ സ്വീകരിക്കാൻ തയ്യാറായി നിൽപ്പുണ്ട്. ഇത്തവണ റാണിപുരത്ത് എത്തുന്ന സഞ്ചാരികൾക്ക് ഗ്ലാസ് ബ്രിഡ്ജും ആസ്വദിച്ച് മടങ്ങാം. സ്ഥലത്തെ കുറിച്ച് വിശദമായി നോക്കാം
കേരളത്തിൻ്റെ വടക്കേ അറ്റത്തുള്ള കാസർകോട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഹിൽ സ്റ്റേഷനാണ് റാണിപുരം. മുമ്പ് മാടത്തുംമല എന്നാണ് ഇവിടം അറിയപ്പെട്ടിരുന്നത്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 750-780 മീറ്റർ ഉയരത്തിലാണ് റാണിപുരം സ്ഥിതി ചെയ്യുന്നത്. പനത്തടി റിസർവ് വനത്തിൻ്റെ ഭാഗമായ ഈ പ്രദേശം ഏകദേശം 30 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ പുൽമേടുകളും ഷോല വനങ്ങളും നിത്യഹരിത വനങ്ങളും ഉൾക്കൊള്ളുന്ന ഇടമാണ്.പ്രകൃതി സ്നേഹികൾക്കും പക്ഷി നിരീക്ഷകർക്കും സാഹസിക യാത്ര ഇഷ്ടപ്പെടുന്നവർക്കും അനുയോജ്യമായ ഒരിടം കൂടിയാണിത്.

കേരളത്തിലെ തിരക്കേറിയ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ശാന്തമായ അന്തരീക്ഷം സഞ്ചാരികൾക്ക് ഇവിടെ ആസ്വദിക്കാം.200-ലധികം ഇനം പക്ഷികൾ, ചിത്രശലഭങ്ങൾ, വൈവിധ്യമാർന്ന സസ്യജാലങ്ങൾ എന്നിവയെല്ലാം ഇവിടെ കാണാം. ആനക്കൂട്ടങ്ങളും ഉണ്ടാകും കേട്ടോ. കൂട്ടമായും ഒറ്റയ്ക്കുമൊക്കെ ആനകൾ ഇറങ്ങുന്ന ഇടമാണ് റാണിപുരം. അതുകൊണ്ട് തന്നെ അവരെ ഇറങ്ങിയാൽ പിന്നെ മലകയറ്റം നടക്കില്ല. മലയിലെ സാഹചര്യം രാവിലെ തന്നെ വനപാലകർ പരിശോധിക്കും. ഒറ്റയാൻമാരൊക്കെ ഇറങ്ങിയാൽ അവരെ ഉൾക്കാട്ടിലേക്ക് കയറ്റി വിടും. ആനക്കൂട്ടമാണെങ്കിൽ പിന്നെ രക്ഷയില്ല. എത്ര ദിവസം അവ കൂട്ടമായി തങ്ങുന്നോ അത്രയും ദിവസം മലകയറ്റത്തിന് അനുമതി കാണില്ല.
റാണിപുരത്തിന്റെ ഉയരങ്ങളിലേക്ക് 4-5 കിലോമീറ്റർ ട്രെക്ക് പ്രധാന ആകർഷണമാണ്. പുൽമേടുകളുടെയും വനപ്രദേശങ്ങളുടെയും താഴ്‌വരകളുടെയും മനോഹരമായ കാഴ്ചകൾ ഈ യാത്രയിൽ ആസ്വദിക്കാം. തുടക്കക്കാർക്ക് പോലും എളുപ്പത്തിൽ പൂർത്തിയാക്കാൻ കഴിയുന്ന ഈ യാത്രയ്ക്ക് ഏകദേശം 2-3 മണിക്കൂർ സമയമെടുക്കും. സൂര്യോദയത്തിനോ സൂര്യാസ്തമയത്തിനോ ഇവിടെ ട്രെക്കിംഗ് നടത്തുന്നത് കൂടുതൽ മനോഹരമായ അനുഭവമാണ്.
റാണിപുരം വ്യൂ പോയിന്റിൽ നിന്ന് പശ്ചിമഘട്ടത്തിന്റെ (യുനെസ്കോയുടെ ലോക പൈതൃക കേന്ദ്രം) അതിമനോഹരമായ കാഴ്ചകൾ ആസ്വദിക്കാം. മൂടൽമഞ്ഞ് നിറഞ്ഞ പ്രഭാതങ്ങളും സുവർണ്ണ സൂര്യാസ്തമയങ്ങളും ഇവിടുത്തെ പ്രത്യേകതയാണ്.
ആകർഷണമായി റാണിപുരം ഗ്ലാസ് ബ്രിഡ്ജി
ഏകഗേശം 200 അടി ഉയരത്തിലാണ് ഗ്ലാസ് ബ്രിഡ്ജ് ഒരുക്കിയിരിക്കുന്നത്. റാണിപുരം ഹിൽവ്യൂ റിസോർട്ട് എൽഎൽപിയാണ് ചില്ല് പാലം സജ്ജമാക്കിയത്. . റാണിപുരം മലനിരകളും അതിനോട് ചേർന്നുള്ള കര്‍ണാടകത്തിലെ പക്ഷിമഘട്ടങ്ങളും, പാണത്തൂർ ടൗണും സമീപത്തെ വെള്ളച്ചാട്ടങ്ങളും ചില്ല് പാലത്തിൽ നിന്നും ആസ്വദിക്കാം.സാധാരണയായി വൈകുന്നേരം മൂന്ന് മണിക്ക് റാണിപുരം ട്രക്കിംഗ് അവസാനിക്കാറുണ്ട്. എന്നാൽ, അതിന് ശേഷവും വിനോദസഞ്ചാരികളെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ പുതിയ ഗ്ലാസ് ബ്രിഡ്ജ് ഒരുക്കിയിരിക്കുകയാണ്.
40 മില്ലിമീറ്റർ കനത്തിൽ സെൻട്രിക് ലാമിനേഷൻ ചെയ്ത ഇംപോർട്ടഡ് ഗ്ലാസാണ് പാലത്തിന്റെ നിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഇത് അതീവ സുരക്ഷ ഉറപ്പാക്കുന്നു. 5 അടി നീളവും 6 അടി വീതിയുമാണ് പാലത്തിന് ഉള്ളത്. രാവിലെ 7 മുതൽ രാത്രി 7 വരെയാണ് ഗ്ലാസ് ബ്രിഡ്ജിൽ പ്രവേശനം അനുവദിച്ചിരിക്കുന്നത്. ഒരാൾക്ക് 200 രൂപയാണ് പ്രവേശന ഫീസ് ഈടാക്കുന്നത്. വൈകാതെ തന്നെ ഇവിടേക്ക് റോപ് വേ കൂടി സജ്ജമാക്കുമെന്നാണ് അധികൃതർ അറിയിച്ചത്. നിലവിൽ വാഗമണിലും വയനാട്ടിലുമാണ് ചില്ല് പാലം ഉള്ളത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications