Get Updates
Get notified of breaking news, exclusive insights, and must-see stories!

നൂൽമഴ നനഞ്ഞ് കാടുകയറാം; കോടയിൽ പുതഞ്ഞ് 'കേരളത്തിൻരെ ഊട്ടി'..കുറഞ്ഞ ചെലവിൽ പോകാം

ഇൻസ്റ്റഗ്രാം തുറന്നാൽ മഴയാത്രയുടെ റീലുകൾ മാത്രമാണ്. മഴയത്തെ നാട്ടിൻ പുറങ്ങൾ, കാടുകൾ, നഗരങ്ങൾ, പുഴകൾ , കുന്നുകൾ,കോടമഞ്ഞ് പുതഞ്ഞ മലനിരകൾ അങ്ങനെ പോകുന്നു റീൽകാഴ്ചകൾ. സാഹസിക സഞ്ചാരികളാണെങ്കിൽ ഈ മഴയത്ത് ആസ്വദിക്കാനാകുന്ന അതിഗംഭീരമായ ട്രക്കിങ് വീഡിയോകളും നിങ്ങളുടെ ഇൻസ്റ്റ ഫീഡിൽ നിറഞ്ഞിട്ടുണ്ടാകാം.

ഇതൊക്കെ കണ്ടിട്ട് വീട്ടിലിരിക്കാൻ തോന്നുന്നില്ലെന്നാണെങ്കിൽ ഇപ്പോൾ തന്നെ ബാഗ് പാക്ക് ചെയ്യാം. എവിടേക്കെന്നല്ലേ? കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന റാണിപുരത്തേക്ക്. മഴ എത്തിയതോടെ റാണിപുരത്തെ നൂൽമഴയും ഇവിടുത്തെ പ്രകൃതി സൗദന്ദര്യവുമൊക്കെ ആസ്വദിക്കാനായി സഞ്ചാരികളുടെ കുത്തൊഴുക്കാണ്. ഇനി എന്തുകൊണ്ടാണ് റാണിപുരം സഞ്ചാരികളെ അത്ഭുത്തപ്പെടുത്തുന്നതെന്ന് നോക്കാം.

ranipuram-monsoon-trekking

പ്രകൃതി സ്നേഹികളും സാഹസിക സഞ്ചാരികളും ഒരുപോലെ പോകാനും ആസ്വാദിക്കാനും ഇഷ്ടപ്പെടുന്ന സ്ഥ റാണിപുരം. കേരളത്തിന്റെ ഊട്ടി എന്നാണ് റാണിപുരം അറിയപ്പെടുന്നത്. കാഞ്ഞങ്ങാടു നിന്നും 43 കിലോമീറ്റര്‍ അകലെ പനത്തടിയിൽ നിന്നും ഏകദേശം 9 കിമി ട്രക്കിംഗ് നടത്തി വേണം റാണിപുരത്ത് എത്താൻ. കടല്‍നിരപ്പില്‍ നിന്നും 750 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന റാണിപുരം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ ഇടം കൂടിയാണ്.

മുമ്പ്‌ മാടത്തുമല എന്നാണത്രേ റാണിപുരം അറിയപ്പെട്ടിരുന്നത്.കോട്ടയത്തെ കത്തോലിക്കാ രൂപത കോടോത്തുകുടുംബത്തിൽ നിന്നും കുടിയേറ്റത്തിനുവേണ്ടി ഈ സ്ഥലം വാങ്ങുകയായിരുന്നു. പിന്നീടാണ് ഇവിടം റാണിപുരം എന്ന പേരിൽ അറിയപ്പെട്ടിരുന്നു. നിത്യഹരിത ചോലവനങ്ങളും വിശാലമായ പുല്‍മേടുകളും നിറഞ്ഞ റാണിപുരത്തേക്കുള്ള ട്രെക്കിംഗ് അതിഗംഭീര അനുഭവമാണ് സഞ്ചാരികൾക്ക് നൽകുക. മരങ്ങൾ നിറഞ്ഞ പാതയിലൂടെ കോടയും നൂൽമഴയും കണ്ടാസ്വദിച്ച് മുകളിലേക്ക് കയറി പോകാം.

ട്രെക്കിംഗിന്റെ ആദ്യ ഭാഗങ്ങളിൽ കാറ്റിലൂടെയുള്ള കയറ്റമാണ്. പിന്നീട് അത് മാറി പുൽമേടുകളും മൊട്ടക്കുന്നുകളും വരും. മപകളിലെത്തിയാൽ അതിലോളം മനോഹര കാഴ്ച വേറെ ഇല്ല.. ആന, കാട്ടുപന്നി, കുരങ്ങ്‌, മലയണ്ണാന്‍ തുടങ്ങിയ മൃഗങ്ങളും അസംഖ്യം കിളികളും ചിത്രശലഭങ്ങളും അപൂര്‍വ ഔഷധ സസ്യങ്ങളുമെല്ലാം ഇവിടെ ഉണ്ട്.പശ്ചിമഘട്ടത്തില്‍ കാണപ്പെടുന്ന സസ്യജന്തുജാലങ്ങളില്‍ മിക്കവയും നിറഞ്ഞ ഈ പ്രദേശം ഉള്‍പ്പെടുത്തി റാണിപുരം വന്യജീവി സങ്കേതമായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഉയര്‍ന്നു കഴിഞ്ഞു.

ഒഴുകി സഞ്ചാരികൾ

മഴ ആയതോടെ റാണിപുരത്തേക്ക് സഞ്ചാരികൾ ഒഴുകി തുടങ്ങിയിട്ടുണ്ട്. ഞായറാഴ്ച മാത്രം 1517 പേരാണത്രേ ഇവിടെ എത്തിയത്. ഏറ്റവും കൂടുതൽ പേർ എത്തുന്നത് കർണാടകയിൽ നിന്നാണെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. മഴക്കാലം തുടങ്ങുമ്പോൾ തന്നെ ഇങ്ങനെ ആളുകൾ വരുന്നുണ്ടെങ്കിൽ ഇനിയുള്ള ദിവസങ്ങളിൽ ആളുകളുടെ കുത്തൊഴുക്കായേക്കുമെന്നാണ് അധികൃതർ പറയുന്നത്.

റാണിപുരത്തേക്ക് പോകാം, ബസ് സമയം ഇങ്ങനെ

രാവിലെ 8 മുതൽ ഉച്ചകഴിഞ്ഞ് 3 മണിവരെയാണ് മുകളിലേക്ക് കയറാൻ അനുമതിയുള്ളത്. രാവിലെ എട്ടിന് തന്നെ കാസർകോഡ് നിന്ന് റാണിപുരത്തേക്ക് ബസ് ഉണ്ട്. രണ്ടാമത്തെ ബസ് 2.40 നും.ആദ്യത്തെ ബസ് തന്നെ പിടിച്ച് പാണത്തൂർ ഇറങ്ങാം. ഇവിടെ നിന്ന് 10 കിമിയാണ് ദൂരം. മഴ ആസ്വദിച്ച് കൊണ്ട് ഇവിടെ കൂടുകയും ചെയ്യാട്ടോ. അതിനുള്ള റിസോട്ടുകളും ഹോം സ്റ്റേകളുമൊക്കെ ഉണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+