ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ പോകാന്‍ പ്ലാനുണ്ടോ? രാഷ്ട്രപതി ഭവനും ഈ ഉദ്യാനവും കാണാം
ഫെബ്രുവരിയില്‍ രാജ്യതലസ്ഥാനത്തേക്കു പോകാന്‍ പ്ലാനിടുന്നുണ്ടോ? എന്നാല്‍ മറക്കാതെ കാണേണ്ട ഒരിടമുണ്ട്. ന്യൂഡല്‍ഹിയിലെ രാഷ്ട്രപതി ഭവന്റെ മടിത്തട്ടിലുള്ള അമൃത് ഉദ്യാനം. അതിമനോഹരമായ ചെടികളും അഴകേറും നിറഞ്ഞ ഉദ്യാനം സന്ദര്‍ശകരെ വരവേല്‍ക്കാനുള്ള തയാറെടുപ്പിലാണ്.
രാഷ്ട്രപതി ഭവനിലുള്ള വിശ്വപ്രസിദ്ധമായ അമൃത് ഉദ്യാനം ഈ സന്ദര്‍ശനത്തിനായി ഉടന്‍ പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കും. വിവിധയിനം റോസാപ്പൂക്കളും അപൂര്‍വ്വങ്ങളായ സസ്യജാലങ്ങളും നിറഞ്ഞ ഈ ഉദ്യാനം കാണാന്‍ ഫെബ്രുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവിലാണ് അവസരം ലഭിക്കുന്നത്. സന്ദര്‍ശകര്‍ക്ക് പ്രവേശനം തികച്ചും സൗജന്യമാണ്. എന്നാല്‍ തിരക്ക് നിയന്ത്രിക്കുന്നതിനായി മുന്‍കൂട്ടി ടിക്കറ്റുകള്‍ ബുക്ക് ചെയ്യേണ്ടതുണ്ട്.

സന്ദര്‍ശകര്‍ക്ക് രാഷ്ട്രപതി ഭവന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓണ്‍ലൈനായി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്. കൂടാതെ ഉദ്യാനത്തിലെ ഗേറ്റുകളില്‍ നിന്ന് നേരിട്ടും ടിക്കറ്റുകള്‍ ലഭിക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും. രാവിലെ പത്തു മണി മുതല്‍ വൈകുന്നേരം അഞ്ചു മണി വരെയാണ് സന്ദര്‍ശന സമയം അനുവദിച്ചിരിക്കുന്നത്. നോര്‍ത്ത് അവന്യൂവിന് സമീപമുള്ള 35-ാം നമ്പര്‍ ഗേറ്റിലൂടെയാണ് സന്ദര്‍ശകര്‍ അകത്തേക്ക് പ്രവേശിക്കേണ്ടത്.
തിങ്കളാഴ്ചകളില്‍ അറ്റകുറ്റപ്പണികള്‍ക്കും ശുചീകരണത്തിനുമായി ഉദ്യാനത്തിന് അവധിയായിരിക്കും. സന്ദര്‍ശകര്‍ക്ക് മൊബൈല്‍ ഫോണുകള്‍ കൈവശം വെക്കാമെങ്കിലും ഭക്ഷണപദാര്‍ത്ഥങ്ങള്‍, ക്യാമറകള്‍, വലിയ ബാഗുകള്‍ എന്നിവ അകത്തേക്ക് കൊണ്ടുപോകാന്‍ അനുവാദമില്ല. ഭിന്നശേഷിക്കാര്‍ക്കും മുതിര്‍ന്ന പൗരന്മാര്ക്കും പ്രത്യേക ദിവസങ്ങളില്‍ മുന്‍ഗണന ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഫെബ്രുവരിയുടെ തണുപ്പും മാര്‍ച്ചിലെ ഇളം വെയിലും ചേരുമ്പോള്‍ മനോഹരമായ അനുഭവമാണ് ഈ ഉദ്യാനത്തിലെ കാഴ്ച്ചകള്‍ സന്ദര്‍ശകര്‍ക്കു പകര്‍ന്നു നല്‍കുന്നത്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications