Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരു യെല്ലോ ലൈന്‍ യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത; ആറ് ട്രെയിനുകള്‍ക്ക് കൂടി ഓര്‍ഡര്‍ നല്‍കി

ബെംഗളൂരു: യാത്രക്കാരുടെ തിരക്ക് അനുദിനം വര്‍ധിക്കുന്ന ബെംഗളൂരു നമ്മ മെട്രോയുടെ യെല്ലോ ലൈന്‍ കൂടുതല്‍ വികസിപ്പിക്കാനൊരുങ്ങി ബാംഗ്ലൂര്‍ മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍). ആര്‍വി റോഡിനെയും ബൊമ്മസാന്ദ്രയെയും ബന്ധിപ്പിക്കുന്ന യെല്ലോ ലൈനില്‍ ലക്ഷക്കണക്കിന് യാത്രക്കാരാണ് പ്രതിദിനം സഞ്ചരിക്കുന്നത്. യെല്ലോ ലൈനിനു വേണ്ടി ആറ് ഡ്രൈവറില്ലാ ട്രെയിന്‍ സെറ്റുകള്‍ക്ക് കൂടി ബാംഗ്ലൂര്‍ മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് പൊതുമേഖലാ സ്ഥാപനമായ ബിഇഎംഎല്ലിന് പുതിയ ഓര്‍ഡര്‍ നല്‍കി.

414 കോടി രൂപയുടെ ഓര്‍ഡറാണ് ബിഇഎംഎല്ലിന് നല്‍കിയത്. 2023 ഓഗസ്റ്റില്‍ 53 ട്രെയിന്‍ സെറ്റുകള്‍ (318 കോച്ചുകള്‍) വിതരണം ചെയ്യാന്‍ ബിഇഎംഎല്ലിന് കരാര്‍ നല്‍കിയിരുന്നു. ഈ അടിസ്ഥാന കരാറിലെ നിബന്ധനകള്‍ പരിഷ്‌കരിച്ച് പുറപ്പെടുവിച്ചിട്ടുള്ള രണ്ടാമത്തെ വേരിയേഷന്‍ ഓര്‍ഡര്‍ ആണ് ഇപ്പോള്‍ നല്‍കിയത്.

yellow line

അടിസ്ഥാന കരാറില്‍ മാറ്റങ്ങള്‍ വരുത്താന്‍ അനുവദിക്കുന്നതാണ് വേരിയേഷന്‍ ഓര്‍ഡര്‍. ഡിസൈന്‍ അല്ലെങ്കില്‍ സ്‌പെസിഫിക്കേഷനുകള്‍, അളവുകള്‍, സമയപരിധികള്‍, ചെലവുകള്‍ എന്നിവ ഉള്‍പ്പെടെ മാറ്റാന്‍ കഴിയും. എല്ലാ ഓര്‍ഡറുകളിലും 15 വര്‍ഷം വരെ ട്രെയിന്‍ അറ്റകുറ്റപ്പണി നടത്തണമെന്ന് നിബന്ധനയുണ്ട്.

3,177 കോടി രൂപയുടെ ഓര്‍ഡറാണ് 2023-ല്‍ നല്‍കിയത്. അന്നത്തെ ഓര്‍ഡറില്‍ ഒരു കോച്ചിന് 9.99 കോടി രൂപയും ആദ്യ വേരിയേഷന്‍ ഓര്‍ഡറില്‍ 9.64 കോടി രൂപയും ആയിരുന്നത് ഇപ്പോള്‍ 11.5 കോടി രൂപയായി വര്‍ധിച്ചിട്ടുണ്ട്.

നമ്മ മെട്രോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഓര്‍ഡറാണ് 2023-ല്‍ നല്‍കിയത്. കരാര്‍ പ്രകാരം ബിഇഎംഎല്‍ 53 ട്രെയിന്‍ സെറ്റുകളാണ് വിതരണം ചെയ്യേണ്ടത്. അതില്‍ 37 ട്രെയിനുകള്‍ ബ്ലൂ ലൈനിനും 16 എണ്ണം പിങ്ക് ലൈനിനുമാണ് ഉദ്ദേശിച്ചിട്ടുള്ളത്. കഴിഞ്ഞ മാര്‍ച്ചില്‍ പിങ്ക് ലൈനിലേക്ക് ഏഴ് ട്രെയിനുകള്‍ കൂടി വിതരണം ചെയ്യാന്‍ 405 കോടി രൂപയുടെ കരാര്‍ ബാംഗ്ലൂര്‍ മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് നല്‍കി. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ 414 കോടി രൂപയുടെ ഓര്‍ഡര്‍ നല്‍കിയത്.

രണ്ടാമത്തെ വേരിയേഷന്‍ ഓര്‍ഡറാണ് ഏറ്റവും ചെലവേറിയത്. ഏറ്റവും പുതിയ കരാര്‍ പ്രകാരം ബിഎംആര്‍സിഎല്‍ ഒരു കോച്ചിന് 11.5 കോടി രൂപ വീതം നല്‍കേണ്ടി വരും. ഇതുവരെ നമ്മ മെട്രോ പര്‍പ്പിള്‍, ഗ്രീന്‍, യെല്ലോ ലൈനുകള്‍ക്കായി 66 ട്രെയിന്‍ സെറ്റുകള്‍ക്കാണ് ഓര്‍ഡര്‍ നല്‍കിയിട്ടുള്ളത്. ബെംഗളൂരുവില്‍ തന്നെ രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ചെടുത്ത പുതിയ കോച്ചുകള്‍ ഉയര്‍ന്ന ടെന്‍സൈല്‍ ഓസ്റ്റെനിറ്റിക് സ്റ്റെയിന്‍ലെസ് സ്റ്റീല്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്.

പിങ്ക്, ബ്ലൂ ലൈനുകള്‍ക്കായുള്ള ഓര്‍ഡറുകള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമേ ബിഇഎംഎല്‍ യെല്ലോ ലൈന്‍ ട്രെയിനുകള്‍ വിതരണം ചെയ്യൂ. അതായത് യെല്ലോ ലൈനില്‍ ട്രെയിനുകള്‍ എത്താന്‍ 2027-ല്‍ വരെ കാത്തിരിക്കേണ്ടി വരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+