republic day 2026: റിപ്പബ്ലിക് ദിന അവധി: വിനോദസഞ്ചാരികള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് ഇന്ത്യയിലെ ഈ സ്ഥലമാണ്
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ദിവസങ്ങള്‍ നീണ്ട അവധിക്കാലമാണ് വരാന്‍ പോകുന്നത്. ഈ അവധിക്കാലം ആഘോഷമാക്കി മാറ്റാനുള്ള തയാറെടുപ്പിലാണ് മിക്ക ഇന്ത്യക്കാരും. വിനോദ യാത്ര ആസൂത്രണം ചെയ്യാന്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് രണ്ടു സ്ഥലങ്ങളാണ്. അതിലൊന്ന് ഇന്ത്യയിലും മറ്റേത് വിദേശത്തുമാണ്. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഗോവയും ഗള്‍ഫ് രാജ്യമായ ദുബായുമാണ് ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞതെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ജനുവരി 26 തിങ്കളാഴ്ചയും തൊട്ടു മുന്‍പുള്ള ദിവസങ്ങള്‍ ശനിയും ഞായറുമായതിനാല്‍ തുടര്‍ച്ചയായി മൂന്ന് ദിവസം അവധി ലഭിക്കും. ഇതാണ് ഇത്തവണ തിരക്ക് വര്‍ധിക്കാന്‍ കാരണം.

ആഭ്യന്തര യാത്രകളില്‍ ഗോവയാണ് ഒന്നാം സ്ഥാനത്ത്. മനോഹരമായ കടല്‍തീരങ്ങള്‍, സജീവമായ നൈറ്റ് ലൈഫ്, ജനുവരി മാസത്തിലെ സുഖകരമായ കാലാവസ്ഥ എന്നിവയാണ് ഗോവയെ പ്രിയപ്പെട്ടതാക്കുന്നത്. ജയ്പൂര്‍, ഉദയ്പൂര്‍, ആന്‍ഡമാന്‍, കേരളം എന്നിവയാണ് സഞ്ചാരികള്‍ തിരഞ്ഞെടുക്കുന്ന മറ്റ് പ്രധാന സ്ഥലങ്ങള്‍. തണുപ്പുകാലമായതിനാല്‍ രാജസ്ഥാനിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്കും വലിയ ഡിമാന്‍ഡുണ്ട്. വിദേശ യാത്രകളുടെ കാര്യത്തില്‍ ദുബായ്ക്കാണ് ഏറ്റവും കൂടുതല്‍ പ്രിയം. തായ്ലന്‍ഡ്, വിയറ്റ്‌നാം, ശ്രീലങ്ക, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്കും ധാരാളം പേര്‍ യാത്ര പോകാന്‍ പ്ലാന്‍ ചെയ്യുന്നുണ്ട്.
ഇന്ത്യക്കാര്‍ക്ക് വിസ ഇല്ലാതെ യാത്ര ചെയ്യാന്‍ സാധിക്കുന്ന രാജ്യങ്ങളിലേക്ക് പോകാനാണ് സഞ്ചാരികള്‍ കൂടുതല്‍ താല്‍പ്പര്യം കാണിക്കുന്നത്. കുറഞ്ഞ ചിലവില്‍ യാത്ര ചെയ്യാമെന്നതും ഈ രാജ്യങ്ങളെ പ്രിയപ്പെട്ടതാക്കുന്നു.












Click it and Unblock the Notifications