Get Updates
Get notified of breaking news, exclusive insights, and must-see stories!

തെന്മലയുടെ മായക്കാഴ്ചകൾ, റോസ് മലയുടെ വന്യസൗന്ദര്യം! ഇത്രയും കുറഞ്ഞ ചെലവിൽ വേറേ പാക്കേജ് കിട്ടില്ല

പ്രകൃതി ഭംഗി ആസ്വദിച്ച് ഒരു ദിവസം ആഘോഷമാക്കാൻ തയ്യാറാണോ? എങ്കിൽ മറ്റൊന്നും ആലോചിക്കേണ്ട, കോട്ടയം കെഎസ്ആർടിസിയുടെ തെന്മല യാത്ര പാക്കേജ് തിരഞ്ഞെടുക്കാം.തെന്മല മാത്രമല്ല കേട്ടോ പാക്കേജിൽ മറ്റ് രണ്ട് ഇടങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് ഈ ഏകദിന പാക്കേജ് അവതരിപ്പിച്ചിരിക്കുന്നത്. വിശദമായി നോക്കിയാലോ?

കൊല്ലം ജില്ലയിലെ ഏറ്റവും മനോഹരമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് തെന്മല. പ്രകൃതിയോട് ഏറ്റവും കൂടുതൽ ഇണങ്ങിനിൽക്കുന്ന വിനോദസഞ്ചാര കേന്ദ്രം എന്ന് ഒറ്റവാക്കിൽ തെന്മലയെ വിശേഷിപ്പിക്കാം. കാരണം സ്വാഭാവിക വനങ്ങളും, കുന്നുകളും തോട്ടങ്ങളുമെല്ലാമായി പ്രകൃതയൊരുക്കിയ വ്യത്യസ്തമായ കാഴ്ചാനുഭവമാണ് തെന്മലയിലുള്ളത്. രാജ്യത്തെ തന്നെ ആദ്യത്തെ ആസൂത്രിത പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാര പദ്ധതിയാണ് തെന്മലയിലേത്. മരങ്ങളുടെ പച്ചമേലാപ്പിനിടയിലൂടെ ഒരു ആകാശയാത്ര തെന്മലയിലെ പ്രധാന ആകർഷണങ്ങളിലൊന്ന്. കൂടാതെ കുട്ടികളുടെ പൂന്തോട്ടവും തെന്മമലയിലെ നക്ഷത്ര വനവുമെല്ലാം വിനോദസഞ്ചാരികൾക്ക് വേറിട്ടൊരു അനുഭവമാണ് സമ്മാനിക്കുക.

rose2

പാലരുവി വെള്ളച്ചാട്ടം

കൊല്ലം ജില്ലയിലെ അതിമനോഹരമായ വെള്ളച്ചാട്ടങ്ങളിലൊന്നാണ് പാലരുവി. പാറകൾക്കിടയിലൂടെ 300 അടിയോളം ഉയരത്തിൽ നിന്നാണ് വെള്ളം താഴേക്ക് പതിക്കുന്നത്. പാറക്കെട്ടിനിടയിലൂടെ വേണം വെള്ളച്ചാട്ടത്തിലെത്താൻ, ഇത് അൽപം അപകടം നിറഞ്ഞതാണ്.

റോസ്മല

കൊല്ലം ജില്ലയിലെ പത്തനാപുരത്ത് കുളത്തൂപ്പുഴ പഞ്ചായത്തിലാണ് റോസ്മല സ്ഥിതി ചെയ്യുന്നത്. സാഹസിക സഞ്ചാരികൾക്കും ട്രെക്കിങ്ങ് ഇഷ്ടമുള്ളവർക്കും പ്രീയപ്പെട്ടൊരിടം കൂടിയാണ് ആര്യങ്കാവ് വനമേഖലയ്ക്കിടയിലെ ഈ സ്ഥവം. ഇവിടേക്കുള്ള ഓഫ് റോഡ് യാത്ര രസകരമായ അനുഭവമാണ്. ശെന്തുരുണി വന്യജീവി സങ്കേതത്തിലൂടെ 12 കിമിയാണ് യാത്ര ചെയ്യേണ്ടത്.

ഫെബ്രുവരി 15 നാണ് ഇവിടേക്കുള്ള യാത്ര. ഏകദിന യാത്രക്ക് ഒരാൾക്ക് വരുന്ന ചെലവ് 700 രൂപയാണ്. ബസ് ചാർജ് മാത്രമാണിത്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 8089158178.

മറയൂർ-കാന്തല്ലൂർ പാക്കേജും

കോട്ടയം കെ എസ് ആർ ടി സി ബജറ്റ് സെല്ലിന്റെ നേതൃത്വത്തിൽ ഈ മാസം ഇടുക്കിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ മറയൂരിലേക്കും കാന്തല്ലൂരിലേക്കും പാക്കേജ് അവതരിപ്പിച്ചിട്ടുണ്ട്.

രാവിലെ നാലിന് മറയൂർ എത്തി അവിടെ നിന്നും ജീപ്പിലൂടെ കാന്തല്ലൂരലെ പ്രധാന കേന്ദ്രങ്ങൾ കണ്ടുവരുന്ന തരത്തിലാണ് പാക്കേജ്. കോട്ടയത്ത് നിന്നും സൂപ്പർഫാസ്റ്റ് എക്സ്പ്രസിലാണ് യാത്ര തിരിക്കുക. ഒരാൾക്ക് 1620 രൂപയാണ് പാക്കേജ് തുക.ജീപ്പ് സവാരിയും ഉച്ചഭക്ഷണവും ഇതിൽ ഉൾപ്പെടും. മറ്റു ഭക്ഷണ ചിലവുകളും, എൻട്രി ടിക്കറ്റ് ചിലവും സ്വയം എടുക്കണം.കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 8089158178.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+