റോസ്മല, തെന്മല,പാലരുവി; ഈ മഴയത്ത് ഒരു യാത്ര പോകുവല്ലേ..ഇതാ പാക്കേജ്
മഴയാത്രകളിലാണ് സഞ്ചാരികൾ. നിങ്ങൾ ഇതുവരെയൊരു മഴ യാത്ര പോയില്ലെങ്കിൽ ഇനിയും കാത്തിരിക്കേണ്ട, കെഎസ്ആർടി ബജറ്റ് സെല്ലിന്റെ റോസ്മല യാത്ര തന്നെ തിരഞ്ഞെടുക്കാം. സപ്റ്റംബർ 3 നാണ് കോട്ടയം കെ എസ് ആർ ടി സി ബജറ്റ് സെൽ ഒരുക്കുന്ന പാക്കേജ്. യാത്രയെ കുറിച്ച് വിശദമായി അറിയാം
കൊല്ലം ജില്ലയിലെ കുളത്തുപ്പുഴ പഞ്ചായത്തിൽ ശെന്തുറൂണി വനമേഖലയിലാണ് റോസ്മല. കട്ട് ചേസിസ് ബസിലെ ഒരു അഡ്വഞ്ചർ യാത്രയിലൂടെ മാത്രമേ അവിടെ എത്താൻ സാധിക്കൂ. റോസ്മലയ്ക്ക് ശേഷം തെന്മലയിലെ മാനുകളുടെ റിഹാബിലിറ്റേഷൻ സെന്ററും, പാലരുവിയും കണ്ടായിരിക്കും മടക്കം. സാഹചര്യം അനുകൂലം ആയാൽ പലരുവിയിൽ കുളിക്കാനും അവസരം ഉണ്ടാകും. ഒരാൾക്ക് യാത്രാ ചെലവ് 700 രൂപയാണ്. സീറ്റുകൾ ബുക്ക് ചെയ്യുന്നതിന് 8089158178 എന്ന നമ്പറിൽ ബന്ധപ്പെടാം.

സാമ്പ്രാണിക്കൊടി മൺറോതുരുത്ത് യാത്രയും
സപ്റ്റംബർ 7 ന് കോട്ടയത്ത് നിന്ന് സാമ്പ്രാണിക്കൊടി മൺറോതുരുത്ത് യാത്രയും ഉണ്ട്. രാവിലെ 6 നാണ് യാത്ര പുറപ്പെടുന്നത്. പ്രഭാത ഭക്ഷണം കഴിഞ്ഞ് രാവിലെ 10 മണിയോടെയാണ് കൊല്ലം ബോട്ട് ജെട്ടിയിൽ എത്തുന്നത്. തുടർന്ന് എസി ഹൗസ് ബോട്ടിൽ വൈകീട്ട് അഞ്ച് വരെ അഷ്ടമുടി കായലിൽ കറങ്ങി മണ്രോത്തുരുത്, സംപ്രാണികൊടി തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ച ശേഷം മടങ്ങും.
വിഭവ സമൃദ്ധമായ സദ്യയും യാത്രയിൽ ഒരുക്കിയിട്ടുണ്ട്. വെൽകം ഡ്രിങ്ക്,
കപ്പയും മീൻ കറിയും ,ഊണ്, കരിമീൻ,കോഴി, വെജിറ്റേറിയൻ ഡിഷസ്, ഐസ്ക്രീം, ഫ്രൂട്ട് സലാഡ്, ഫ്രൂട്ട് സലാഡ്, ടീ, സ്നാക്ക്,കേക്ക് എന്നിവയെല്ലാമാണ് ഭക്ഷണം. ലൈവ് മ്യൂസിക് പ്രോഗ്രാം,ഗെയിം എന്നിവയും ഉണ്ടാകും. ഒരാൾക്ക് 1730 രൂപയാണ് ചെലവ് വരുന്നത്.
ഓഗസ്റ്റ് 30ന് നെഹ്രു ട്രോഫി വള്ളം കളി കാണാം
നെഹ്റു ട്രോഫി വള്ളം കളി കാണാൻ അവസരമൊരുക്കുന്ന പാക്കേജിൽ ബസ് ടിക്കറ്റിന് 460 രൂപയും ബോട്ട് റേസ് ടിക്കറ്റിന് 500 രൂപയുമാണ് ചെലവ് വരുന്നത്.
31 ന് അതിരപ്പള്ളി, വാഴച്ചാൽ, മലക്കപ്പാറ പാക്കേജ്
മഴയാത്ര ആസ്വദിക്കാനായി അതിരപ്പിള്ളിയിലേക്ക് കോട്ടയത്ത് നിന്ന് പാക്കേജ് ഉണ്ട്. മഴ കനത്തതോടെ അതിരപ്പിള്ളിയും വാഴച്ചാലുമൊക്കെ നിറഞ്ഞൊഴുകുകയാണ്. ഈ കാഴ്ച മാത്രമല്ല അതിർത്തി ഗ്രാമമായ മലക്കപ്പാറ കൂടി കണ്ട് മടങ്ങാവുന്ന തരത്തിലാണ് പാക്കേജ്. 900 രൂപയാണ് ഒരാൾക്കുള്ള ചെലവ്.












Click it and Unblock the Notifications