Get Updates
Get notified of breaking news, exclusive insights, and must-see stories!

മഴയത്ത് സൈലന്റ് വാലിയിലൂടെ ഒരു സഫാരി, കോട ആസ്വദിച്ച് 900 കണ്ടിയും നെല്ലിയാമ്പതിയും കയറാം; വിട്ടാലോ?, പാക്കേജ്

തിരുവനന്തപുരം: മഴ യാത്രകൾ ആഘോഷിക്കാനുള്ള ഏറ്റവും ബെസ്റ്റ് സമയമാണിത്. മഴയും വെള്ളച്ചാട്ടങ്ങളും കോടയുമെല്ലാമായി അതിസുന്ദര കാഴ്ചകളാണ് കേരളത്തിൽ സഞ്ചാരികളെ കാത്തിരിക്കുന്നത്. യാത്ര പോകാൻ ബജറ്റാണ് നിങ്ങളെ പിന്നോട്ട് വലിക്കുന്നതെങ്കിൽ നേരെ കെ എസ് ആർ ടി സിയുടെ ബജറ്റ് ടൂറിസം സെല്ലുകളെ ആശ്രയിക്കാം. ചിലവ് കുറഞ്ഞ നിരവധി പാക്കേജുകളാണ് ജുലൈ മാസത്തിൽ കെ എസ് ആർ ടി സി അവതരിപ്പിച്ചിരിക്കുന്നത്. അതും കേരളത്തിൽ മഴയിൽ നിർബന്ധമായും പോയിരിക്കേണ്ട സ്ഥലങ്ങളിലേക്ക് ഉൾപ്പെടെയുള്ള പാക്കേജുകൾ.

കെ എസ് ആർ ടി സിയുടെ കോഴിക്കോട് ബജറ്റ് സെല്‍ അവതരിപ്പിച്ച പാക്കേജുകളിലും ഇത്തരം നിരവധി സ്ഥലങ്ങൾ ഇടംപിടിച്ചിട്ടുണ്ട്. നാലമ്പല യാത്രകളും ഇക്കൂട്ടത്തിൽ ഉണ്ട് കേട്ടോ. പാക്കേജിനെ കുറിച്ച് വിശദമായി അറിയാം.

package2-

ഈ മഴയത്ത് കേരളത്തിൽ ഉറപ്പായും പോയിരിക്കേണ്ട ഇടം മൂന്നാറാണ് എന്ന കാര്യത്തിൽ തർക്കമൊന്നുമില്ല. അതിരപ്പള്ളിയും മൂന്നാറും കണ്ടുമടങ്ങി വരാൻ പാകത്തിലുള്ള പാക്കേജാണ് ഇക്കൂട്ടത്തിൽ ഒന്ന്. ദ്വിദിന യാത്രയാണിത്. ഒരാൾക്ക് 1830 രൂപയാണ് പാക്കേജ് തുക. ജുലൈ 6, 13, 20, 27 ദിവസങ്ങളിലെല്ലാം പാക്കേജ് ഉണ്ട്. രാവിലെ 7 മണിക്കാണ് യാത്ര പുറപ്പെടുക.

മറ്റൊരു പാക്കേജ് വാഗമൺ -കുമാളി പാക്കേജ് ആണ്. കോഴിക്കോട് നിന്നുള്ള ഏറ്റവും ദൈർഘ്യം കൂടിയ പാക്കേജ് ആണിത്. 3 ദിവസത്തേക്കാണ് യാത്ര. 4430 രൂപയാണ് പാക്കേജ് തുക. രാവിലെ 8 മണിയോടെ യാത്ര ആരംഭിക്കും.

മോഹിപ്പിക്കുന്ന യാത്ര തുഷാരഗിരി-വയനാട്- 900 കണ്ടി പാക്കേജും ഉണ്ട് ഈ മാസം.
തുഷാരഗിരി വെള്ളച്ചാട്ടം , ഓഫ് റോഡും ട്രക്കിങും ഗ്ലാസ് ബ്രിഡ്ജും ക്യാമ്പിങ്ങുമെല്ലാമുള്ള 900 കണ്ടിയേയും ആസ്വദിച്ച് മടങ്ങാനാകുന്ന പാക്കേജാണ് ഇത്. ജൂലൈ 7, 21 എന്നീ രണ്ടു തിയതികളിലാണ് പാക്കേജ് ഉള്ള്. രാവിലെ ആറോടെ പുറപ്പെട്ട് രാത്രിയോടെ മടങ്ങും. . 1690 രൂപയാണ് ടിക്കറ്റ് നിരക്ക്.

പാലക്കാട് ജില്ലയിലെ മലമ്പുഴ, സൈലന്റ് വാലി, നെല്ലിയാമ്പതി എന്നിവടങ്ങളിലേക്കും യാത്രയുണ്ട്. 11 നാണ് മലമ്പുള യാത്ര, 26 ന് സൈലന്റ് വാലിയും 14 നും 28 നും നെല്ലിയാമ്പതിയും സന്ദർശിച്ച് മടങ്ങാം. ഇവയെല്ലാം തന്നെ ഏകദിന പാക്കേജുകളാണ്. അതായത് രാവിലെ പുറപ്പെട്ട് രാത്രിയോടെ മടങ്ങുന്ന പാക്കജുകൾ.

ഗവി പരുന്തുംപാറ, അതിരപ്പിള്ളി-മലക്കപ്പാറ,കൊച്ചിൻ നെഫർറ്റിറ്റി,പൈതൽമല ഏഴരക്കുണ്ട് വെള്ളച്ചാട്ടം, കോട്ടയം നാലമ്പലം, ഗുരുവായൂർ-കാടാമ്പുഴ ക്ഷേത്ര ദർശനം, തൃശൂർ നാലമ്പലം, മൂകാംബിക ക്ഷേത്രം എന്നിവിടങ്ങളിലേക്കും യാത്ര പാക്കേജുകൾ ഉണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+