Get Updates
Get notified of breaking news, exclusive insights, and must-see stories!

സംബ്രാണിക്കൊടിയും തങ്കശ്ശേരിയും കാണാം; കിടിലൻ ഭക്ഷണം കഴിച്ചൊരു കായൽ യാത്ര; പാക്കേജ്

ക്രിസ്മസ് അവധിയാണ്. എങ്ങോട്ടെങ്കിലും ഒരു യാത്ര ചെയ്യാതെ അവധി പൂർത്തിയാകില്ലല്ലോ. ക്രിസ്മസ് പൊടിപൊടിച്ച് അൽപം ക്ഷീണത്തിലിരിക്കുമ്പോൾ വലിയ ചെലവിൽ ഒരു യാത്രയൊക്കെ ഉറപ്പായും ബുദ്ധിമുട്ടായിരിക്കും. എന്നാൽ ചിലവ് കുറഞ്ഞ യാത്രകൾ കെ എസ് ആർ ടി സി അവതരിപ്പിക്കുമ്പോൾ പിന്നെ എന്തിന് ഇക്കാര്യത്തിൽ കൂടുതൽ ആശങ്കപ്പെടണം.

ഒറ്റദിവസം കൊണ്ട് കുറഞ്ഞ ചെലവിൽ പോകാനാകുന്നൊരു യാത്ര കെ എസ് ആർ ടി സിയുടെ കൊട്ടാരക്കര ബജറ്റ് ടൂറിസം സെൽ അവതരിപ്പിച്ചിട്ടുണ്ട്. മഞ്ഞ് കാലത്ത് മലയും കുന്നുമൊക്കെ കയറാൻ മടിയുള്ളവർക്ക് തിരഞ്ഞെടുക്കാൻ യോജിച്ചൊരു യാത്രയാണിത്, എവിടേക്കാണെന്നല്ലേ? അഷ്ടമുടിക്കായലിന്റെ തെക്കേ ഭാഗത്തുള്ള മനോഹരമായ സാംബ്രാണിക്കൊടിയിലേക്ക്. ഇവിടെ കണ്ടലുകൾ തീർക്കൊന്നൊരു കാഴ്ചയുണ്ട്, അത് വേണ്ടുവോളം കണ്ട് മടങ്ങി വരാൻ കഴിയുന്ന തരത്തിലാണ് പാക്കേജ്. ഒപ്പം തങ്കശേരി ലൈറ്റ് ഹൗസും കാണും. കിടിലനൊരു ഉച്ചയൂണും ആസ്വദിക്കാനാകും. കൂടുതലായി അറിയാം.

sambrani-17

ശനിയാഴ്ചയാണ് യാത്ര. രാവിലെ 7 മണിയോടെ ബസ് കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും പുറപ്പെടും. പതിന്നോടെ കൊല്ലത്ത് എത്തും. തുടർന്ന് ഡിപ്പോയ്ക്ക് സമീപമുള്ള ബോട്ട് ജെട്ടി യിൽ നിന്നും ബോട്ട് പിടിക്കും. പ്രശസ്‌തമായ
കായലിന്റ എട്ട് മുടികളും ചുറ്റി സംബ്രാണി കൊടിയും കണ്ട് വൈകുന്നേരും നാലരയോടെ തിരിച്ചെത്തും. സാമ്പ്രാണിക്കൊടിയിൽ ഏകദേശം ഒരു മണിക്കൂറോളമായിരിക്കും ചെലവഴിക്കുക. തിരിച്ചെത്തിയ പിന്നാലെ തങ്കശ്ശേരി ( കടൽ തീരം) കാണും. അതുകഴിഞ്ഞാൽ നേരെ കോട്ടയത്തേക്ക് മടക്കം. രാത്ര 10 മണിയോടെ ഇവിടെ എത്തും.

ഒരാൾക്ക് ടിക്കറ്റ് തുക 560 രൂപയാണ്. സീ അഷ്ടമുടി ബോട്ട്, ചെറുവള്ളം, ഭക്ഷണം തുടങ്ങിയ ചിലവുകൾ യാത്രക്കാരാണ് വഹിക്കേണ്ടത്. ബോട്ടിന് താഴേയും മുകളിലും സൗകര്യമുണ്ട്. ലോവർ ഡെക്കിന് 400 രൂപയാണ് ചർജ്. അപ്പർ ഡെക്കിന് 500 രൂപയും. ലോവർ ഡെക്കാണ് പൊതുവെ സൗകര്യം. യാത്ര മാത്രമല്ല ചെറിയ വിനോദ പരിപാടികളും പാക്കേജിൽ ആസ്വദിക്കാനാകും. ഭക്ഷണമാണ് പാക്കേജിലെ മറ്റൊരു സ്പെഷ്യൽ. കുടുംബശ്രീക്കാർ ഒരുക്കുന്ന ഗംഭീരണ ഊണ് ആണ് ലഭിക്കുക. 100 രൂപയാണ് ഊണിന് വരിക. സ്പെഷ്യൽ ആവശ്യമുള്ളവർക്ക് അതും ലഭിക്കും. അതിന് കൂടുതൽ തുക നൽകണം.
കൂടുതൽ വിവരങ്ങൾക്ക് -8089158178

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+