കണ്ണൂർ കാഴ്ചകൾ കാണാം, ബോട്ട് കയറി, കടലും കോട്ടയും കണ്ട് ഒരു ദിനം ചിലവ് വെറും 500 രൂപ
തൊട്ടടുത്തു തന്നെയാണെങ്കിലും കണ്ണൂർ കാഴ്ചകൾ കാസർകോഡുകാർക്ക് ഏറെ പ്രിയപ്പെട്ടതാണ്. എന്നാൽ തനിച്ച് പ്ലാൻ ചെയ്തു പോയാൽ ഉദ്ദേശിച്ചത്രയും കാഴ്ചകൾ കാണാൻ പറ്റിയെന്ന് വരില്ല. കാഞ്ഞങ്ങാട് നിന്ന് ഒറ്റ ദിവസത്തിൽ കണ്ണൂരിലെ പ്രധാന കാഴ്ചകളെല്ലാം കണ്ട് വരാൻ പറ്റുന്ന വിധത്തിൽ ഒരു യാത്ര പ്ലാൻ ചെയ്താലോ. പോക്കറ്റ് കാലിയാകാതെ, ലീവ് എടുത്താതെ പോയി വരുന്ന ഒരു യാത്ര എസ് ആർ ടി സിക്ക് ഒപ്പം പോകാം
കാഞ്ഞങ്ങാട് കെ എസ് ആർ ടി സിയുടെ ബജറ്റ് ടൂറിസം സെൽ ആണ് ഓഗസ്റ്റ് മാസത്തിൽ കണ്ണൂര്‍ യാത്ര ഒരുക്കുന്നത്. ചരിത്രമുറങ്ങുന്ന ഇടങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും കണ്ട് കടൽക്കാറ്റും ബീച്ച് കാഴ്ചകളും ആസ്വദിച്ച് വരുന്ന യാത്ര സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചുള്ള നീണ്ട വാരാന്ത്യത്തിലെ യാത്രകളിലേക്ക് ഉൾപ്പെടുത്താം.

കണ്ണൂരിൽ വിനോദസഞ്ചാരികൾ ഏറ്റവുമധികം കാണാൻ ആഗ്രഹിക്കുന്ന പറശ്ശിനിക്കടവും മാട്ടൂൽ പെറ്റ് സ്റ്റേഷനും അറക്കൽ മ്യൂസിയവും സെന്‍റ് ആഞ്ചലോസ് കോട്ടയും പയ്യാമ്പലം ബീച്ചും കൂടാതെ വളപട്ടണത്ത് ബോട്ടിങ്ങും ഉൾപ്പെടെയാണ് ഈ പാക്കേജ് സഞ്ചാരികൾക്കായി അവതരിപ്പിച്ചിരിക്കുന്നത് ഒന്നേകാൽ മണിക്കൂർ നീളുന്ന ബോട്ട് സഞ്ചാരത്തിൽ കണ്ണൂരിന്‍റെ ഗ്രാമീണ കാഴ്ചകളെ നേരിട്ട് അറിയുകയും ചെയ്യാം.
പറശ്ശിനിക്കടവ്
കണ്ണൂരിൽ എത്തുന്നവര്‍ പോകുവാനാഗ്രഹിക്കുന്ന ഇടമാണ് പറശ്ശിനിക്കടവ്. എല്ലാ ദിവസവും തെയ്യം കെട്ടിയാടുന്ന മുത്തപ്പൻ ക്ഷേത്രം മതവ്യത്യാസങ്ങളില്ലാതെ ആളുകളെത്തുന്ന ഇടമാണ്. മനസ്സും വയറും നിറച്ച് വിടുന്ന പറശ്ശനിക്കടവ് ക്ഷേത്രത്തിൽ നൂറുകണക്കിനാളുകളാണ് ഓരോ ദിവസവും ജില്ലയ്ക്ക് അകത്തും പുറത്തും നിന്നെത്തുന്നത്. ഇതിനടുത്തായുള്ള പറശ്ശിനിക്കടവ് പാമ്പു വളർത്തൽ കേന്ദ്രവും നിർബന്ധമായും സന്ദർശിക്കേണ്ട സ്ഥലമാണ്.
സെന്‍റ് ആഞ്ചലോസ് കോട്ട
കണ്ണൂർ കോട്ട എന്നറിയപ്പെടുന്ന സെന്‍റ് ആഞ്ചലോസ് കോട്ട ജില്ലയിലെ ഏറ്റവും ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളിലൊന്നാണ്. പോർച്ചുഗീസുകാർ നിർമ്മിച്ച ഈ കോട്ട വൈകുന്നേരങ്ങള് ചെലവഴിക്കാൻ പറ്റിയ സ്ഥലമാണ്. വലിയ കിടങ്ങുകളോടെ, ത്രികോണാകൃതിയിൽ പണിത കോട്ട പോർച്ചുഗീസുകാർക്ക് ശേഷം ഡച്ചുകാരുടെയും ബ്രിട്ടീഷുകാരുടെയും അധീനതയിലായിരുന്നു. പത്ത് വർഷങ്ങൾക്കു മുൻപ് കോട്ടയിൽ നടത്തിയ ഖനനത്തിൽ പീരങ്കികൾ കണ്ടെത്തിയത് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു.
പയ്യാമ്പലം ബീച്ച്
കണ്ണൂരിൽ സ്വസ്ഥമായി വന്നിരിക്കാൻ പറ്റിയ പയ്യാമ്പലം കടൽത്തീരം മനോഹരമായ സ്ഥലമാണ്. നഗരത്തിൽ നിന്നും വെറും രണ്ട് കിലോമീറ്റർ മാത്രം മാറി സ്ഥിതി ചെയ്യുന്ന ഇവിടേക്ക് എത്തിച്ചേരുവാനും എളുപ്പമാണ്. സുരക്ഷിതമായി കടലിലിറങ്ങാനും കളിക്കുവാനും ഒക്കെ സാധിക്കുമെന്നതിനാൽ കുട്ടികളെയും കൂട്ടി വരാനും പറ്റിയ ഇടമാണ്. വെറുതെ നടക്കാനാണെങ്കിലും നീണ്ട നടപ്പാതയും ഇരിപ്പടങ്ങളും ഇവിടെ സജജീകരിച്ചിട്ടുണ്ട്. വൈകുന്നേരങ്ങളിലാണ് ഇവിടെ കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത്.
അറക്കൽ മ്യൂസിയം
കേരളത്തിലെ ഏക മുസ്ലീം രാജവംശമായ അറക്കൽ വംശത്തിന്റെ ചരിത്രമുറങ്ങുന്ന ഇടമാണ് അറക്കൽ മ്യൂസിയം. അഴീക്കൽ എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന മ്യൂസിയം അറയ്ക്കല്‍ കുടുംബ ട്രസ്റ്റിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. മരങ്ങളും കല്ലും കൊണ്ട് നിർമ്മിച്ചിരിക്കുന്ന ഇവിടെ ഈ രാജവംശത്തിൻറെ സമ്പന്നമായ ചരിത്രം പറയുന്ന കാഴ്ചകൾ കാണാം. പഴയ പ്രമാണങ്ങള്‍, രേഖകൾ എന്നിവയ്ക്കൊപ്പം കത്തുകൾ, പത്തായം, ആഭരണപ്പെട്ടി, ഖുറാന്റെ പതിപ്പുകള്‍ തുടങ്ങിയവ കാണാം. കണ്ണൂർ ടൗണിൽ നിന്ന് രണ്ട് കിലോമീറ്റർ ദൂരമാണ് ഇവിടേക്കുള്ളത്.
കാഞ്ഞങ്ങാട് കെഎസ്ആർടിസിയുടെ എക്സ്പ്ലോർ കണ്ണൂർ പാക്കേജ് ഓഗസ്റ്റ് 16 ശനിയാഴ്ചയാണ് പോകുന്നത് . 500 രൂപയാണ് ഒരാൾക്കുള്ള ടിക്കറ്റ് നിരക്ക്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും ഫോൺ 9446088378, 8606237632.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications