സെമി ഹൈസ്പീഡ് റെയിൽ; ഏറ്റവും നേട്ടം എറണാകുളത്തിന്, 4 സ്റ്റേഷനുകൾ..പറന്നെത്താം

തിരുവനന്തപുരം മുതൽ കണ്ണൂർ വരെ വിഭാവനം ചെയ്യുന്ന അതിവേഗ റെയിൽ പദ്ധതി സംബന്ധിച്ച റിപ്പോർട്ടിൽ മാസങ്ങളായിട്ടും യുഡിഎഫ് സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്ന് ഇ ശ്രീധരൻ. മെയ് മാസത്തിൽ റിപ്പോർട്ട് നൽകിയിട്ടും ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. നിലവിലെ റെയിൽവെ ഇടനാഴിയിൽ മൂന്നും നാലും അധിക ട്രാക്കുകൾ നിർമ്മിക്കാൻ ആവശ്യമായ ഫണ്ടിനേക്കാൾ കുറഞ്ഞ തുക മാത്രമേ പദ്ധതിക്ക് ആവശ്യമായി വരികയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.

472 കിമി നീളുന്നതാണ് അതിവേഗ റെയിൽ പദ്ധതി.എലവേറ്റഡ് കോറിഡോർ ആയാണ് പാത വിഭാവനം ചെയ്യുന്നത്. അതനാൽ കുറഞ്ഞ അളവിൽ മാത്രമേ ഭൂമി ഏറ്റെടുക്കേണ്ടതുള്ളൂ. 60,000 കോടി രൂപയാണ് പദ്ധതിക്ക് വേണ്ടത്. അതിവേഗ പാത പൂർണമായും സോളാർ പാനലിലായിരിക്കും പ്രവർത്തിക്കുക. അതുകൊണ്ട് തന്നെ പ്രവർത്തന ചെലവ് മൂന്നിലൊന്നായി കുറയ്ക്കാൻ സാധിക്കും. പദ്ധതി കമ്മീഷൻ ചെയ്താൽ പ്രധാനമായും അറ്റകുറ്റപ്പണികൾക്കും ജീവനക്കാർക്ക് ശമ്പളം നൽകാനും മാത്രമേ വേണ്ടി വരികയുള്ളൂ', അദ്ദേഹം പറഞ്ഞു.

sem-

പദ്ധതി ചെലവിൻ്റെ 60 ശതമാനം വീതം കേന്ദ്രവും സംസ്ഥാനവും വഹിക്കണം. 40 ശതമാനം ക്രൌഡ് ഫണ്ടിംഗിലൂടെ കണ്ടെത്തണം. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ സഞ്ചരിക്കാൻ വെറും 800 രൂപ മാത്രം മതിയാകും. നിലവിലെ റെയിൽ യാത്രക്കാരിൽ 30 ശതമാനം പേരും സെമി ഹൈസ്പീഡ് റെയിലിലേക്ക് ഇതോടെ മാറും. വെറും മൂന്ന് മണിക്കൂർ 30 മിനിറ്റ് കൊണ്ട് യാത്ര പൂർത്തീകരിക്കാനാകും, അദ്ദേഹം ചൂണ്ടിക്കാട്ടി.

മണിക്കൂറിൽ 200 കിമി വേഗതയിൽ സഞ്ചരിക്കാനുള്ള ശേഷി ട്രെയിനിന്‍ ഉണ്ടാകും. ശരാശരി 135 കിമിയായിരിക്കും വാണിജ്യാടിസ്ഥാനത്തിലുള്ള യാത്രയിലെ വേഗത. ഓരോ 25 കിലോ മീറ്ററിനും ഇടയിൽ സ്റ്റോപ്പുകൾ ഉണ്ടാകും. 350 കിലോമീറ്റർ വേഗതയുള്ള ഹൈസ്പീഡ് റെയിലാണെങ്കിൽ 40 - 50 കിലോമീറ്റർ ദൂരത്തായിരിക്കും സ്റ്റേഷനുകൾ.

12 കോച്ചുകളായിരിക്കും ട്രെയിനിന്‍ ഉണ്ടാകുക. ഓരോ 30 മിനിറ്റിന് ഇടയിലും സർവ്വീസ് നടത്തും. തിരക്ക് അനുസരിച്ച് ഓരോ 5 മിനിറ്റിലും സർവ്വീസ് ഏർപ്പെടുത്താം. കേരളത്തിൻ്റെ മുഖച്ഛായ മാറ്റാൻ പോകുന്ന പദ്ധതിയായിരിക്കും ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതിവേഗ റെയിൽ പദ്ധതി ഏറ്റവും കൂടുതൽ ഗുണം ചെയ്യുക എറണാകുളത്തുള്ളവർക്കായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 4 സ്റ്റേഷനുകൾ ഇവിടെ ഉണ്ടാകും. എയർപോർട്ടിന് സമീപത്തായിരിക്കും ഇതിലൊന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma