ഷിംല മാത്രമാക്കേണ്ട, കുളു-മണാലിയും ചണ്ഡീഗഡും കണ്ടുമടങ്ങാം; ഇതാ ഒരു കിടിലൻ പാക്കേജ്
ഡൽഹി: മഞ്ഞുമൂടിയ ഉത്തരേന്ത്യൻ കാഴ്ചയെന്നാൽ നമ്മുക്കത് കാശ്മീരും കുളു മണാലിയുമാണ്. കാശ്മീർ ഇത്തവണ സഞ്ചാരികളെ തീർത്തും നിരാശരാക്കി എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മഞ്ഞ് കാണാൻ പോയവർ മഞ്ഞിന്റെ പൊടിപോലും കാണാതെയാണ് അവിടെ നിന്ന് മടങ്ങിയത്. ചിലരാകട്ടെ ഈ വാർത്ത കേട്ട് യാത്ര ഉപേക്ഷിക്കുകയും ചെയ്തു.
എന്നാൽ കുളു -മണാലി നിങ്ങളെ നിരാശപ്പെടുത്തില്ല. പതിവ് പോലെ മഞ്ഞ് പുതച്ച് സഞ്ചാരികളെ കാത്തിരിക്കുകയാണ് ഇവിടം. അങ്ങനെയെങ്കിൽ ഒരു യാത്ര പോയാലോ? കുള മണാലിയെ കൂടാതെ ഷിംലയും ചണ്ഡീഗഡുമെല്ലാം സഞ്ചരിച്ച് മടങ്ങാവുന്ന പാക്കേജാണ് ഐ ആർ സി ടി സി അവതരിപ്പിച്ചിരിക്കുന്നത്.

മാർച്ച് 1 ന് രാവിലെ കൊച്ചിയിൽ നിന്ന് 9,10 നാണ് വിമാനം.വൈകീട്ട് 4.00 മണിയോടെ ചണ്ഡീഗഡിൽ എത്തും. അന്ന് ഹോട്ടലിൽ വിശ്രമം ഒരുക്കും. രണ്ടിന് രാവിലെയോടെയാണ് യാത്ര തുടങ്ങുന്നത്. പ്രഭാത ഭക്ഷണം കഴിഞ്ഞാൽ റോക്ക് ഗാർഡൻ, റോസ് ഗാർഡൻ, സുഖ്ന തടാകം എന്നിങ്ങനെ ചണ്ഡീഗഡിലെ വിനോദ സഞ്ചാരകേന്ദ്രങ്ങൾ സന്ദർശിക്കാം. അന്ന് രാത്രി ഷിംലയിലാണ് താമസമൊരുക്കുക.
യാത്ര പ്രേമികളുടെ പ്രിയപ്പെട്ട സ്ഥലമാണ് ഷിംല. മഞ്ഞ് പുതഞ്ഞ് നിൽക്കുന്ന പർവ്വതങ്ങളും പചപ്പ് നിറഞ്ഞ മലനിരകളാലും ചുറ്റപ്പെട്ട് നിൽക്കുന്ന ഷിംല ഹണിമൂണേഴ്സിന്റെ സ്വർഗമാണ്. ഷിംല എന്നാൽ വെറും മഞ്ഞും പ്രകൃതി കാഴ്ചകളും മാത്രമല്ല കേട്ടോ, ബ്രിട്ടീഷ് കാലഘട്ടത്തിന്റെ ശേഷിപ്പുകളും സഞ്ചാരികൾക്ക് ഇലിടെ കാണാൻ സാധിക്കും.മൂന്നാം ദിനം ഷിംലയിലെ റിസോർട്ട് ഹിൽ സ്റ്റേഷനായ കുഫ്രിയാണ് കറങ്ങുക.
നാലാം ദിനമാണ് യാത്രയുടെ പ്രധാന ആകർഷണമായ മണാലിയിലേക്കുള്ള യാത്ര. വൈകിട്ടോടെ മണാലിയിൽ എത്തി അന്ന് വിശ്രമമാണ്. അഞ്ചാം ദിനം മണാലിയിലെ ഹിഡിംബ ക്ഷേത്രം, മനു ക്ഷേത്രം, വസിഷ്ഠ ക്ഷേത്രം ബാത്ത്, വാൻ വിഹാർ, ടിബറ്റൻ മൊണാസ്ട്രി, ക്ലബ് ഹൗസ് എന്നിവിടങ്ങൾ കാണും. രാത്രി ഹോട്ടലിൽ കഴിഞ്ഞ് ആറാമത്തെ ദിവസം അതിരാവിലെ റോഹ്താങ് പാസിലേക്ക്. സോളാങ് വാലിയും സന്ദർശിച്ചായിരിക്കും മടക്കം.
ഏഴാം ദിവസം മണാലിയിൽ നിന്നും ചണ്ഡിഗഡിലേക്ക് തിരിക്കും. പിറ്റേന്ന് ഉച്ചകഴിഞ്ഞ് 2.30നാണ് കൊച്ചിയിലേക്കുള്ള മടക്കയാത്ര. സിംഗിൾ ഒക്യുപൻസിയിൽ ഒരാൾക്ക് 66060 രൂപയാണ്.. ഡബിൾ ഒക്യുപൻസിയിൽ ഒരാൾക് 52030 രൂപയും. കൂടുതൽ വിവരങ്ങൾക്ക് https://www.irctctourism.com/pacakage_description?packageCode=SEA20












Click it and Unblock the Notifications