ഇന്ത്യയുടെ ഹണിമൂൺ കാപിറ്റൽ കാണാം.. ഒപ്പം മഞ്ഞുപൊഴിയുന്ന ഷിംലയും കുളവും കണ്ടുമടങ്ങാം
യാത്രകൾ ഇഷ്ടപ്പെടുന്നവരുടെ ബക്കറ്റ് ലിസ്റ്റിൽ തീർച്ചയായും ഉൾപ്പെടുത്തിയിരിക്കുന്ന സ്ഥലമായിരിക്കും കുളുവും മണാലിയും. മഞ്ഞു പൊഴിയുന്ന കാലാവസ്ഥയും മേഘങ്ങൾ അതിരുവരയ്ക്കുന്ന പർവ്വതനിരകളും താഴ്വാരത്തെ തഴുകിയൊഴുകുന്ന നദിയും ഒക്കെയായി ഒരു ക്യാൻവാസിലെന്ന പോലെ മനോഹരമായ ഇടം. മികച്ച പാക്കേജുകൾ ലഭിക്കുകയാണെങ്കിൽ കുളുവും മണാലിയും വളരെ എളുപ്പത്തിൽ പോയി വരാൻ സാധിക്കും. അതല്ലെങ്കിൽ അലഞ്ഞ് പാട് പെടേണ്ടി വരും. ഇപ്പോഴിതാ ഐആർസിടിസി കുളു മണാലിയിലേക്ക് ഒരു പാക്കേജ് അവതരിപ്പിച്ചിരിക്കുകയാണ്.
കുളുവും മണാലിയും മാത്രമല്ല, ഷിംലയും ചണ്ഡീഗഡും കൂടി കണ്ടുവരാൻ സാധിക്കുന്നതാണ് പാക്കേജ്. ഒക്ടോബർ മാസത്തിലെ അവധി ദിവസങ്ങൾ കണക്കാക്കിയാണ് പാക്കേജ്. കൊച്ചിയിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്.

ഒക്ടോബർ 14 ന് കൊച്ചിയിൽ നിന്നും യാത്ര ആരംഭിക്കും. രാവിലെ 11.35യോടെയാണ് ഫ്ലൈറ്റ്. നേരെ ചണ്ഡീഗഡിലേക്ക്. ഇവിടെ വൈകീട്ട് 6.40 നാണ് ലാന്റിങ്. അന്ന് രാത്രി ചണ്ഡീഗഡിലെ ഹോട്ടലിൽ താമസം ഒരുക്കും. പിറ്റേന്ന് രാവിലെ പ്രഭാത ഭക്ഷണം പൂർത്തിയാക്കി നേരേ പോകുന്നത് റോക്ക് ഗാഡനിലേക്കാണ്. അത് കഴിഞ്ഞ സുഖ്ന തടാകവും കണ്ട് ഷിംലയിലേക്ക്. യാത്രയും മൂന്നാം ദിവസമാണ് ഷിംലയുടെ യഥാർത്ഥ സൗന്ദര്യം ആസ്വദിക്കുക. ഒക്ടോബർ ആയതിനാൽ തന്നെ ഷിംല തണുത്ത് വിറക്കാൻ തുടങ്ങിക്കാണും. ഷിംലയിൽ മഞ്ഞ് വീഴുന്ന കാഴ്ചകൾ കാണണമെങ്കിൽ കുഫ്രിയിലേക്ക് തന്നെ പോകണം.
കുഫ്രിയിലേക്കുള്ള യാത്ര തന്നെ അതിമനോഹരമാണ്. റോഡിന് ഒരു വശത്തായി അട്ടിയിട്ടത് പോലെ കെട്ടിടങ്ങൾ, കുന്നിൻ ചെരുവുകൾ എല്ലാം കാണാം. കുഫ്രിയിൽ മഞ്ഞ് വീണിടം കാണണമെങ്കിൽ മുകളിലേക്ക് കുതിരസവാരി നടത്തണം. അത്യാവശ്യം സാഹസികമാണ് ഈ യാത്ര. കുതിരകളെ അവിടെ നിരത്തി നിർത്തിയിട്ടുണ്ടാകം. പ്രത്യേക ഷൂസ് ധരിച്ച് കുതിരയ്ക്ക് മുകളിൽ കയറിയാൽ പിന്നെ യാത്ര കുതിരയുടെ ഇഷ്ടത്തിനായിരിക്കും. മുറുകെ പിടിച്ചിരുന്നില്ലെങ്കിൽ നിലത്ത് തന്നെ. അതിനാൽ ശ്രദ്ധയോടെ വേണം പോകാൻ. മുകളിലെത്തിയാൽ മഞ്ഞ് മല കാത്ത് നിൽക്കുന്നുണ്ടാകും. മഞ്ഞ് വാരിയെറിഞ്ഞും കളിച്ചുമെല്ലാം ആസ്വദിച്ച് താഴെയിറങ്ങിയാൽ പിന്നെ ഷിംലയിലെ മാർക്കറ്റുകളും പഴയ ടൗണുമെല്ലാം കാണാൻ അവസരമുണ്ട്. അന്ന് രാത്രി ഷിംലയിൽ തന്നെയാണ് താമസം ഏർപ്പെടുത്തിയിരിക്കുന്നത്.
17 ന് പ്രഭാത ഭക്ഷണം കഴിഞ്‍് നേരെ മണാലിയിലേക്ക്. അന്ന് രാത്രി മണാലിയിൽ തങ്ങും. പിന്നേറ്റാണ് മണാലി കാഴ്ചകൾ കാണാനുള്ള യാത്ര. ഹിഡംബ ക്ഷേത്രം, മനു ക്ഷേത്രം, വൻ വിഹാർ, ടിബറ്റൻ ആശ്രമം, ക്ലബ് ഹൗസ് എന്നിവിടങ്ങൾ സന്ദർശിക്കും. 19 ന് രാവിലെ ആദ്യം അടൽ ടണലിലേക്ക് യാത്ര. ലേ-മണാലി ഹൈവേയിലുള്ള ഈ തുരങ്ക പാതയുടെ നീളം 9.02 കിലോമീറ്ററാണ്. ലോകത്തിലെ തന്നെ ഏറ്റവും നീളമേറിയ ഈ തുരങ്കം സമുദ്രനിരപ്പിൽ നിന്നും 10,000 അടി മുകളിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നുള്ള മടക്ക യാത്രയിൽ സോലാങ് താഴ്വര സന്ദർശിക്കും. താഴ്വരയുടെ ഭംഗി ആസ്വദിക്കുന്നതിനോടൊപ്പം തന്നെ വിവിധ കായികാഭ്യാസങ്ങളും സഞ്ചാരികൾക്ക് ഇവിടെ ആസ്വദിക്കാം. 20 ന് രാവിലെ നേര ചണ്ഡീഗഡിലേക്ക് തിരിക്കും. അന്ന് രാത്രിയും അവിടെയാണ് താമസം. രാവിലെ പ്രഭാത ഭക്ഷണം കഴിഞ്ഞാൽ എയർപോർട്ടിൽ ഡ്രോപ്പ് ചെയ്യും. യാത്രയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് - 8287932064
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications