Get Updates
Get notified of breaking news, exclusive insights, and must-see stories!

സിക്കിമിലേക്ക് യാത്ര ചെയ്യാൻ പ്ലാനുണ്ടോ? കോട മൂടിയ ഡാർജലിംഗും കണ്ട് വരാം...പാക്കേജ് ഇതാ

വടക്ക് കിഴക്കൻ സംസ്ഥാനമായ സിക്കിമിലേക്ക് പോകാൻ ഏറ്റവും മികച്ച സമയാണ് മെയ്. തെളിഞ്ഞ ആകാശാം, പൂക്കാലം, മനോഹരമായ കാലാവസ്ഥ ഇവയെല്ലാം കൊണ്ട് തന്നെ ഈ സമയത്തേക്ക് സിക്കിമിലേക്ക് പോകുന്ന വിനോദസഞ്ചാരികളുടെ എണ്ണം ഏറെയാണ്. എന്നാൽ ഇത്തവണ നിങ്ങളും പോകുന്നോ സിക്കിമിലേക്ക്? കൂടുതൽ ആലോചിക്കേണ്ട, ഐആർസിടിസിയുടെ വൈബ്രന്റ് സിക്കിം ആന്റ് ഡാർജലിംഗ് യാത്ര പാക്കേജ് തിരഞ്ഞെടുക്കാം. അഞ്ച് രാത്രിയും 6 ദിവസവും നീണ്ട് നിൽക്കുന്ന യാത്ര കൊച്ചിയിൽ നിന്ന് മെയ് 9 നാണ് പുറപ്പെടുന്നത്. യാത്രയുടെ വിശദാംശങ്ങൾ നോക്കാം

രാവിലെ 9.45 ഓടെയാണ് കൊച്ചിയിൽ നിന്നും ഫ്ലൈറ്റ് കയറുന്നത്. ഏകദേശം 3.45 ഓടെ ഐഎക്സ്ബി എയർപോർട്ടിലെത്താം. ബഡ്ഗോക്ര എയർപോർട്ടിൽ നിന്ന് കലിംപോങ്ങിലേക്കാണ് ആദ്യ യാത്ര. ഏകദേശം 3 മണിക്കൂർ ദൈർഘ്യമുണ്ട് ഈ യാത്രക്ക്. അതുകഴിഞ്ഞ് ഹോട്ടലിൽ എത്തി രാത്രി ഭക്ഷണവും കഴിച്ച് അന്നേ ദിവസം അതേ ഹോട്ടലിൽ തന്നെ കഴിയും.

sikkimmain2-1

രണ്ടാം ദിനമാണ് യഥാർത്ഥത്തിൽ സിക്കിം എക്സ്പ്ലോർ ചെയ്യുന്നത്. പ്രഭാത ഭക്ഷണത്തിന് ശേഷം നേരെ കലിംപോങ്ങിലേക്ക്. ഇവിടെ പ്രസിദ്ധമായ ഗോൾഫ് കോഴ്സ്, ഡബ്രിൻ, ദഹറ കുന്നുകൾ, പൈൻ വ്യൂ ഫ്ലവർ നഴ്സറ എന്നീ സ്ഥലങ്ങൾ സന്ദർശിക്കും. അതിനുശേഷം ഉച്ചകഴിഞ്ഞ് നേരെ ഗാങ്ടോക്കിലേക്ക്. വൈകീട്ടോടെ ഇവിടെയുള്ള ഹോട്ടലിൽ ചെക്ക് ഇൻ ചെയ്യും. വൈകീട്ട് ഗാങ്ടോക്ക് നിങ്ങൾക്ക് ആസ്വദിക്കാം. രാത്രി ഡിന്നർ ഗാങ്ടോക്കിൽ തന്നെയാണ് ഒരുക്കിയിരിക്കുന്നത്.

മൂന്നാം ദിനം സോങ്ഗോ ലേക്കിലാണ് ആദ്യ യാത്ര. സമുദ്രനിരപ്പിൽനിന്നും 12310 അടി മുകളിലാണ് സോമ്ഗോ തടാകം സ്ഥിതി ചെയ്യുന്നത്. കാലവസ്ഥയ്ക്ക് അനുസരിച്ച് ഈ തടാകത്തിന്റെ നിറം മാറിക്കൊണ്ടിരിക്കും. സിക്കിമുകാർ, പ്രത്യേകിച്ച് തദ്ദേശീയ ഭൂട്ടിയ സമൂഹം പവിത്രമായി കാണുന്ന തടാകം കൂടിയാണത്. ലാമമാർ ഈ തടാകത്തിന്റെ നിറം നോക്കിയാണത്രേ ഭാവി പ്രവചിക്കുന്നത്. ഇവിടം കഴിഞ്ഞ് ബാബ ഹർബജൻ സിങ് മെമ്മോറിയലിലേക്ക് പോകും. പോകുന്ന വഴിയിൽ ഹിമാലയൻ മലനിരകളുടെ സൗന്ദര്യം നിങ്ങൾക്ക് ആസ്വദിക്കാം. വൈകീട്ടോടെ ഗാങ്ടോക്കിലേക്ക് മടക്കം. വൈകീട്ട് ആവശ്യമായ ഷോപ്പിംഗ് ഒക്കെ നടത്താം.

നാലം ദിനം ഗാങ്ങ്ടോക്കിലെ സൈറ്റ് സീയിങ്ങ് ആണ്. പ്രഭാത ഭക്ഷണത്തിന് ഷേഷം നഗരത്തിലെ എൻചെ മൊണാസ്ട്രി സന്ദർശിക്കും. ഗണേഷ് ടോക്, ഹനുമാൻ ടോക്, താഷി വ്യൂ പോയിന്റെ , ഫ്ലവർ എക്സിബിഷൻ സെറ്റന്റ് എന്നിവ കണ്ടുകഴിഞ്ഞതിന് ശേഷം കുന്നുകളുടെ രാജകുമാരി എന്നറിയപ്പെടുന്ന ഡാർജലിംഗിലേക്ക്. അന്ന് താമസം അവിടെ തന്നെയാണ് ഒരിക്കിയിരിക്കുന്നത്. യാത്രയുടെ അവസാന ദിനം ഡാർജലിംഗ് കറങ്ങിും.

അതിരാവിലെ ടൈഗർ ഹില്ലിലേക്ക് തിരിക്കും. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സൂര്യോദയം ഇവിടെ നിന്നാണ് ആസ്വദിക്കാനാകുക. ഡാർജലിംഗ് യഥാർത്ഥത്തിൽ ബംഗാളിന്റെ ഭാഗമാണെങ്കിലും സിക്കിമിനോട് അടുത്ത് നിൽക്കുന്ന പ്രദേശമാണ്. ടൈഗർ ഹിൽ കഴിഞ്ഞാൽ ഭാട്ടിയ ലൂപ്പിലേക്കായിരിക്കും യാത്ര. തുടർന്ന് ഹിമാലയൻ മൗണ്ടെയ്നീറിഭ് ഇൻസ്റ്റിറ്റ്യൂട്ട്, പിഎൻ സുവോളജിക്കൽ പാർക്ക്, ടെൻസിംഗ് റോക്ക്, ടിബറ്റൻ റെഫ്യൂജി സെൽഫ് ഹെൽപ് സെന്റർ, ടീ ഗാർഡൻ, ജപ്പാനീസ് ടെമ്പിൾ എന്നിവ കൂടി കാണാം. ആറാം ദിനം പ്രഭാത ഭക്ഷണത്തിന് ശേഷം നാട്ടിലേക്ക് മടങ്ങും. വൈകീട്ട് 4.25 നാണ് ഫ്ലൈറ്റ്. രാത്രി 9.30 മണിയോടെ കൊച്ചിയിലെത്തും.

ട്രിപ്പിൾ ഒക്യുപെൻസിയിൽ ഒരാൾക്ക് 64050 രൂപയാണ് ചിലവ് വരുന്നത്. ഡബിൾ ഒക്യുപെൻസിക്ക് 66550 ഉം സിംഗിൾ ഒക്യുപെൻസിയിൽ 84950 രൂപയുമാണ് ചെലവ്. കൂടുതൽ വിവരങ്ങൾക്ക് -https://www.irctctourism.com/pacakage_description?packageCode=SEA51

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+