കാണാന്‍ കണ്‍നിറയെ കാഴ്ചകള്‍; പക്ഷേ ഈ സംസ്ഥാനത്ത് വെറുതെ പോകാന്‍ പറ്റില്ല, 50 രൂപ ഫീസ് വേണം
പരീക്ഷയൊക്കെ ഏതാണ്ട് കഴിഞ്ഞിരിക്കുകയാണ്, വേനലവധിയും എത്താറായി. സ്കൂൾ അടിച്ച് കഴിഞ്ഞാലുടൻ എവിടെയെങ്കിലും പോയാലോ എന്ന് മക്കൾ ചോദിക്കും. വെറും ചോദ്യമായിരിക്കില്ല. നിങ്ങൾ സമ്മതിക്കുന്നത് അവർ വിടില്ല. മക്കളുടെ ആഗ്രഹത്തിന് സമ്മതം മൂളിക്കഴിഞ്ഞാൽ ഒരു ചേയ്ഞ്ച് വേണ്ടേ എന്ന് ആയിരിക്കും അച്ഛനും അമ്മയും ആലോചിക്കുക.
എങ്ങോട്ട് പോകണം, എത്ര ദിവസത്തേക്ക് എന്നൊക്കെ പ്ലാൻ തുടങ്ങും. ചെലവ് കണക്കുകൂട്ടാൻ തുടങ്ങും. യാത്രാചെലവ്, താമസച്ചെലവ്, ഭക്ഷണച്ചെലവ്, ചെല്ലുന്നിടത്തെ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനഫീസ് അങ്ങനെ ഒരു പാടുണ്ട് കണക്കുകൂട്ടാൻ. അങ്ങനെ ആലോചിക്കുമ്പോൾ പെട്ടെന്ന് മനസ്സിൽ വരാത്ത ഒന്നുണ്ട്. നമ്മുടെ നാട്ടിൽ നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് പോകാൻ ഫീസ് ..അങ്ങനെയൊന്ന് കേട്ടിട്ടുണ്ടോ? എന്നാൽ ഉണ്ട്.

ഈ മാർച്ച് മുതലാണ് ഇങ്ങനെ ഒരു ഫീസ് നിലവിൽ വന്നത്. സിക്കിമിലേക്ക് പ്രവേശിക്കാനാണ് പ്രവേശനഫീസ് നൽകേണ്ടത്. ഒരാളിന് 50 രൂപയാണ് പ്രവേശനഫീസ്. അഞ്ചു വയസിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യമാണ്. സർക്കാരിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്കായി എത്തുന്നവർക്കും പ്രവേശനഫീസിൽ ഇളവ് ഉണ്ട്. ഈ രണ്ട് വിഭാഗങ്ങൾക്ക് അല്ലാതെ, സിക്കിമിൽ എത്തുന്ന എല്ലാവർക്കും പ്രവേശന ഫീസ് ബാധകമാണ്.
ഒരു മാസത്തേക്കാണ് 50 രൂപ ഫീസ്. ഈ കാലാവധി കഴിഞ്ഞ് മടങ്ങി വീണ്ടും സിക്കിമിലേക്ക് തിരിച്ചു വരുകയാണെങ്കിൽ വീണ്ടും 50 രൂപ പ്രവേശനഫീസ് അടക്കേണ്ടി വരും. ഹോട്ടലുകളിൽ ചെക്ക് ഇൻ ചെയ്യുമ്പോഴാണ് ഫീസ് അടയ്ക്കേണ്ടത്. ഇക്കാര്യത്തിൽ ആശയക്കുഴപ്പം ഒഴിവാക്കാനും അനാവശ്യ തർക്കങ്ങൾ ഉണ്ടാകാതിരിക്കാനും ഹോട്ടലുകളും ഗസ്റ്റ് ഹൗസുകളുമൊക്കെ ഫീസിനെക്കുറിച്ചുള്ള വിവരങ്ങൾ പ്രാധാന്യത്തോടെ പ്രദർശിപ്പിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.
പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ഉത്തരവാദിത്ത ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനാണ് ഫീസ് ഏർപെടുത്തിയത്. ടൂറിസം സുസ്ഥിര വികസന ഫണ്ട് അഥവാ TSD ലേക്കാണ് തുക വകയിരുത്തുക. ടൂറിസ്റ്റുകൾക്കായി അധിക സൗകര്യങ്ങൾ ഒരുക്കുക, ശുചിത്വം ഉറപ്പാക്കുക, റോഡ് കണക്ടിവിറ്റി ഉൾപെടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക എന്നിവയെല്ലാമാണ് ഫണ്ട് കൊണ്ട് ചെയ്യുക. സിക്കിമിന്റെ പ്രകൃതിയും സാംസ്കാരിക പൈതൃകവും കാത്തു സൂക്ഷിക്കുന്നതിനും ഫണ്ട് ഉപയോഗിക്കും.
പ്രതിവർഷം 20 ലക്ഷത്തിലധികം സന്ദർശകർ എത്തുന്ന സ്ഥലമാണ് സിക്കിം. പച്ചപ്പ് നിറഞ്ഞ താഴ്വരകളും സമാധാനം തരുന്ന ബുദ്ധാശ്രമങ്ങളും വിഹാരങ്ങളും വിവിധ സംസ്കാരങ്ങളുടെ നിറപ്പകിട്ടുള്ള ഉത്സവങ്ങളും തടാകങ്ങളും എല്ലാമാണ് സിക്കിമിന്റെ പ്രധാന ആകർഷണങ്ങൾ. റിവർ റാഫ്റ്റിങ്, ട്രെക്കിങ്, പാരാ ഗ്ലൈഡിങ് , മൗണ്ടൻ ബൈക്കിങ് തുടങ്ങി സാഹസികപ്രേമികൾക്ക് പറ്റിയ ഒരു പാട് സാധ്യതകളും സിക്കിം സമ്മാനിക്കുന്നുണ്ട്.
കാഞ്ചൻ ജംഗയുടെ തലപ്പൊക്കം, ടിബറ്റിനും ഇന്ത്യക്കും ഇടയിലെ വ്യാപാരപാതയായ നഥുല പാസ്, മഞ്ഞുകാലതത് ഹിമതടാകമാകുന്ന ചംഗു തടാകമെന്ന സോംഗോ തടാകം, പണമെത്തിക്കുന്ന ഏലത്തോട്ടങ്ങളും ഇഞ്ചിപ്പാടങ്ങളും, റംതെക്, ഫൊഡോങ് തുടങ്ങി 200ലധികം മൊണാസ്ട്രികൾ, കാഞ്ചൻജംഗയുടെ പേരിലുള്ളത് ഉൾപെടെയുള്ള ദേശീയോദ്യാനങ്ങളും പാർക്കുകളും, പൂക്കളുടെ താഴ്വര എന്ന് വിശേഷിപ്പിക്കപ്പെടുന്ന യംതങ് താഴ്വര, സെവൻ സിസ്റ്റേഴ്സ് ഫാൾസ് എന്ന അതിമനോഹര വെള്ളച്ചാട്ടം, തീസ്റ്റ നദിയുടെ സൗന്ദര്യം
പിന്നെ വിവിധങ്ങളായ ആഘോഷങ്ങളും ഉത്സവങ്ങളും.
അങ്ങനെ സിക്കിമിലെത്തുന്ന എല്ലാവർക്കും എന്തെങ്കിലുമൊക്കെ കണ്ട് സന്തോഷിക്കാൻ വകയുണ്ട്. തീർന്നില്ല, വൈവിധ്യമാർന്ന വിഭവങ്ങളുടെ രുചിപ്പെരുമ കൂടിയാകുമ്പോൾ സംഗതി ജോർ.50 രൂപ പ്രവേശ ഫീസ് കൊടുത്താലും നിങ്ങൾ നിരാശപ്പെടേണ്ടി വരില്ല. അത്രയ്ക്കും ഉണ്ട് പോകാൻ. അപ്പോൾ യാത്ര ചെലവ് പ്ലാൻ ചെയ്യുമ്പോൾ ഒരു 50 രൂപ കൂടിചേർത്ത്, വേഗം പോയ്ക്കോളീൻ.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications