വേനലിലും കുളിര് പകരുന്ന നിശബ്ദ താഴ്ച, അഗ്രഹാര തെരുവും മലമ്പുഴയും കാണാം
ചുട്ടുപൊള്ളുന്ന വേനലിലും കുളിര് പകരുന്ന നിശബ്ദ താഴ്വര, പുലർകാലത്തെ അഗ്രഹാര കാഴ്ചകൾ, പിന്നെ മലമ്പുഴയും സിനിമയിലൂടെ ഏറെ കണ്ട് ആസ്വദിച്ചിട്ടുള്ള വരിക്കാശേരി മനയും പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമന്റെ യക്ഷിയാൽ പ്രശസ്തമായ മലമ്പുഴ ഡാമും ഒക്കെ കണ്ടുവന്നാലോ? ഒറ്റയടിക്ക് ഇത്രയും സ്ഥലങ്ങളോയെന്ന് അന്തിച്ച് നിൽക്കുകയാണോ? അതെ കൊട്ടാരക്കര ബജറ്റ് സെൽ ആണ് ഈ യാത്ര പാക്കേജുകൾ അവതരിപ്പിച്ചിരിക്കുന്നത്. യാത്രയെ കുറിച്ച് വിശദമായി തന്നെ അറിയാം.
ഈ മാസം 29 നാണ് കൊട്ടാക്കരയിൽ നിന്നും പാലക്കാട്ടേക്ക് യാത്ര തിരിക്കുക. ശനിയാഴ്ച രാത്രി 9 മണിയോടെ ഇവിടെ നിന്ന് യാത്ര തിരിക്കും. പിറ്റേന്ന് അതിരാവിലെ പാലക്കാട് എത്തും. ആദ്യദിനം പാലക്കാട്ടെ പ്രസിദ്ധമായ കൽപ്പാത്തി തെരുവിലേക്കാണ് യാത്ര. ഇവിടെ കൽപ്പാത്തി ക്ഷേത്രത്തിലും തൊഴുത് മടങ്ങാം.തുടർന്ന് വരിക്കാശേരി മനയും മലമ്പുഴ ഡാമും കണ്ട് ആദ്യ ദിനത്തെ യാത്ര അവസാനിക്കും. രണ്ടാം ദിനമാണ് സൈലന്റ് വാലിയിലേക്കുള്ള യാത്ര. ഇവിടെ ഫോറെസ്റ്റ് ട്രെക്കിങ്ങും കഴിഞ്ഞ് കാഞ്ഞിരപ്പുഴ ഡാമും കണ്ടായിരിക്കും കൊട്ടാരക്കരയിലേക്ക് മടക്കയാത്ര.

യാത്ര നിരക്കും, രണ്ടാമത്തെ ദിവസത്തെ പ്രഭാത ഭക്ഷണം, ഉച്ച ഭക്ഷണം, വൈകുന്നേരത്തെ ചായയും സ്നാക്സും എന്നിവ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രണ്ട് രാത്രിയും രണ്ട് പകലും നീണ്ട് നിൽക്കുന്ന ഈ യാത്രയിൽ ഒരാൾക്ക് 2950 രൂപയാണ് ചെലവ് വരുന്നത്. സീറ്റുകൾ ബുക്ക് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും 9567124271, 9447281459
മലപ്പുറത്ത് നിന്ന് പോകാം ഗവിയിലേക്കും മൂന്നാറിലേക്കും
ഈ കൊടും വേനലിലും കുളിരാസ്വദിക്കാൻ കഴിയുന്ന കേരളത്തിൽ രണ്ട് പ്രധാന ഇടങ്ങളാണ് മലപ്പുറവും ഗവിയും. വരും ദിവസങ്ങളിൽ മലപ്പുറം ബജറ്റ് സെൽ ഈ രണ്ട് ഇടങ്ങളിലേക്കും പാക്കേജ് അവതരിപ്പിച്ചിട്ടുണ്ട്. കുറഞ്ഞ ചിലവിൽ മൂന്നാറും ഗവിയും ഈ പാക്കേജുകളിൽ കണ്ട് വരാം.
ഈ മാസം 31 നാണ് ഗവിയിലേക്കുള്ള പാക്കേജ്. ഈ ഏകദിന പാക്കേജിൽ ഗവിയ്ക്കൊപ്പം അടവിയും ഇടുക്കി ജില്ലയിലെ പരുന്തുംപാറയും കാണം. പാക്കേജിന് ഒരാൾക്ക് വരുന്ന ചിലവ് 3,000 രൂപയാണ്. ഏപ്രിൽ രണ്ടിനാണ് മൂന്നാറിലേക്കുള്ള പാക്കേജ്. മാമലകണ്ടം കൂടി ഉൾപ്പെടുത്തിയുള്ളതാണ് ഈ പാക്കേജ്. രണ്ട് ദിവസത്തെ പാക്കേജ് ആണിത്. ഉച്ചഭക്ഷണവും താമസവും ബസ് ചാർജുമെല്ലാം ചേർത്ത് 1680 രൂപയാണ് ഒരാൾക്ക് വരുന്നത്.
കൂടുതൽ വിവരങ്ങൾക്കും സീറ്റുകൾ ബുക്ക് ചെയ്യുന്നതിനും 9400128856, 8547109115, 9447386308












Click it and Unblock the Notifications