വേനലിന്റെ ചൂടിലും കുളിരാസ്വദിക്കാം, കാടിന്റെ സൗന്ദര്യവും; പാക്കേജുമായി കെഎസ്ആർടിസി
ഫെബ്രുവരി പകുതി ആയപ്പോഴേക്കും ചൂട് തുടങ്ങി. വരും ദിവസങ്ങളിലും ചൂട് കനക്കുമെന്നാണ് മുന്നറിയിപ്പ്. ചൂടിൽ നിന്നും വെയിലിൽ നിന്നും രക്ഷതേടിയുള്ള യാത്രകളാണ് ഇനി ആളുകൾ തിരഞ്ഞെടുക്കുക. അത്തരത്തിൽ ഈ സമയത്ത് തിരഞ്ഞെടുക്കാൻ പറ്റുന്ന മികച്ച പാക്കേജ് ആണ് പയ്യന്നൂർ കെ എസ് ആർ ടി സി ഒരുക്കുന്ന സൈലന്റ് വാലി -മലമ്പുഴ പാക്കേജ്
ഫെബ്രുവരി 22 ന് വെള്ളിയാഴ്ച രാത്രി പോയി ഞായറാഴ്ച തിരികെ എത്തുന്ന തരത്തിലാണ് പാക്കേജ് ഒരുക്കിയിട്ടുള്ളത്. ചൂടിൽ നിന്നും ആശ്വംസ മാത്രമല്ല കാനന ഭംഗി വേണ്ടുവോളം ആസ്വദിച്ച് മടങ്ങാനും കൂടി കഴിയുന്ന തരത്തിലാണ് പാക്കേജ്.

സൈലന്റ് വാലി വിളിക്കുന്നു
വേനലിലും കുളിരാസ്വദിക്കാൻ പറ്റുന്നൊരിടമാണ് സൈലന്റ് വാലി. സാധരണ കാട് പോലെ അല്ല സൈലന്റ് വാലി, നിശബ്ദ കാടാണ്, അതായത് കാടിന്റെ ബഹളങ്ങളൊന്നുമില്ലാതെ പ്രകൃതിയെ നേരിട്ടറിയാനും പ്രകൃത ഭംഗി ആവോളം നുകരാനും കഴിയുന്ന യാത്ര. എന്ന് വെച്ച് വന്യമൃഗങ്ങളില്ലെന്ന് കരുതേണ്ട, ഇവയൊക്കെ ഇടക്ക് എത്തിനോക്കി ഓടും, ഭാഗ്യമുണ്ടെങ്കിൽ. വനംവകുപ്പിന്റെ ജീപ്പിലാണ് കാട്ടിലൂടെയുള്ള യാത്ര. 25 കിമിയാണ് യാത്ര ചെയ്യുക.
മലമ്പുഴയും കാണാം
മലമ്പുള ഡാമും ഇവിടുത്തെ ഉദ്യാനവും പാക്കേജിൽ കാണാം. പാലക്കാട്ടെ ചൂടിന്റെ കാഠിന്യം അറിയാലോ. അതുകൊണ്ട് ഇവിടെ അൽപം ചുടുണ്ടാകും കേട്ടോ. എന്നിരുന്നാലും മലമ്പുഴയിലെ കാഴ്ചകൾ നിങ്ങളുടെ ശരീരത്തിനേയും മനസിനേയും മടുപ്പിക്കില്ല. സീറ്റുകൾ ബുക്ക് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും ഫോൺ- 8075823384, 9745534123.
കപ്പൽ യാത്ര പോകുന്നോ? പാക്കേജുമായി കൊട്ടാരക്കര കെഎസ്ആർടിസി
അറബിക്കടലിൽ 5 മണിക്കൂർ ആഡംബര യാത്ര, വയറ് നിറച്ച് ഭക്ഷണം, പാട്ടും ഡിജെയും വേറെ പിന്നെന്ത് വേണം? വിട്ടോ കൊട്ടാക്കര കെഎസ്ആർടിസിയിലേക്ക്. ബജറ്റ് സെൽ ആണ് യാത്ര ഒരുക്കുന്നത്. 16 നാണ് നെഫർറ്റിറ്റി കപ്പൽ യാത്ര. കൂടുതൽ വിവരങ്ങൾ താ
കൊട്ടാരക്കര നിന്ന് എസി ലോഫ്ലോർ ബസിലാണ് കൊച്ചിയിലേക്ക് യാത്ര തിരിക്കുക. രാവിലെ 9 ന് യാത്ര പുറപ്പെടും. വൈകിട്ട് നാലോടെയാണ് കപ്പൽ യാത്ര തുടങ്ങുക. രാത്രി 9 മണിക്ക് യാത്ര അവസാനിക്കും. 2 നോൺ+ 2 വെജ് ബുഫെ ഡിന്നർ,വെൽകം ഡ്രിങ്ക്,ചായ, സ്നാക്ക്സ് എന്നിവ പാക്കേജിന്റെ ഭാഗമായി സഞ്ചാരികൾക്ക് ലഭിക്കും. പാക്കേജിൽ 4280 രൂപയാണ് മുതിർന്നവർക്ക് വരുന്ന ചെലവ്. 10 വയസിൽ താഴെ ഉള്ള കുട്ടികൾക്ക് 1950 രൂപയും, 5 വയസിൽ താഴെ ഉള്ള കുട്ടികൾക്ക് യാത്ര സൗജന്യവുമാണ്. കൂടുതൽ വിവരങ്ങൾക്ക് - 9567124271












Click it and Unblock the Notifications