Get Updates
Get notified of breaking news, exclusive insights, and must-see stories!

ആറ് മാസം പുതിയ 6 ട്രെയിനുകള്‍; വന്ദേഭാരതും അമൃത് ഭാരതും, ഈ സംസ്ഥാനത്തിന് ട്രെയിന്‍ ചാകര

ന്യൂഡല്‍ഹി: വരുന്ന ആറ് മാസത്തിനകം ആറ് പുതിയ ട്രെയിനുകള്‍ കിട്ടാന്‍ പോകുന്ന സംസ്ഥാനമാണ് ബിഹാര്‍. വന്ദേഭാരത് എക്‌സ്പ്രസും അമൃതഭാരത് എക്‌സ്പ്രസുമെല്ലാം ഇതില്‍പ്പെടും. ഒരു വന്ദേഭാരത് എക്‌സ്പ്രസ് കൂടി അനുവദിക്കണം എന്നുള്ള കേരളത്തിന്റെ ആവശ്യം മാസങ്ങളായി തുടരവെയാണ് ബിഹാറിന് വാരിക്കോരി കേന്ദ്രം കൊടുക്കുന്നത്.

ദീര്‍ഘ ദൂര യാത്രയ്ക്കുള്ള ട്രെയിനുകള്‍ ബിഹാറുകാര്‍ക്ക് കിട്ടാന്‍ പോകുകയാണ്. മാത്രമല്ല, രാജ്യത്തെ പ്രധാന നഗരങ്ങളെ ബന്ധപ്പെടുത്തിയിള്ള ട്രെയിനുകളും വരികയാണ്. ഡല്‍ഹി, പൂനെ, ഹൈദരാബാദ്, ബാംഗ്ലൂര്‍ തുടങ്ങിയ നഗരങ്ങളിലേക്കെല്ലാം പട്‌നയില്‍ നിന്ന് ട്രെയിന്‍ സര്‍വീസുണ്ടാകും. എന്തുകൊണ്ടാണ് ബിഹാറിന് റെയില്‍വെ മന്ത്രാലയം ഇത്രയധികം ട്രെയിനുകള്‍ അനുവദിക്കുന്നത് എന്ന ചോദ്യം സ്വാഭാവികമാണ്...

bihar vande bharat express

വരുന്ന ആറ് മാസത്തിനകം ആറ് പുതിയ ട്രെയിനുകള്‍ ബിഹാറിന് കിട്ടുമെന്ന് പറയുന്നത് തന്നെ വ്യത്യസ്തമായ കാര്യമാണ്. കൂടുതല്‍ ട്രെയിനുകള്‍ ലഭിക്കുന്നതോടെ ബിഹാറില്‍ നിന്നുള്ള തീവണ്ടികളില്‍ തിരക്ക് കുറയും. ദീപാവലി, ഹോളി ആഘോഷ വേളയില്‍ ന്യൂഡല്‍ഹി-പട്‌ന ദീര്‍ഘദൂര സ്‌പെഷ്യല്‍ സര്‍വീസ് വന്ദേഭാരത് നടത്തിയിരുന്നു. വളരെ ലാഭകരമായിരുന്നു ഈ സര്‍വീസ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

നിയമസഭാ തിരഞ്ഞെടുപ്പിന് ബിഹാര്‍ ഒരുങ്ങുന്നു എന്നതാണ് എടുത്തു പറയേണ്ടത്. അടുത്ത നവംബറില്‍ വോട്ടെടുപ്പ് നടന്നേക്കും. അതിന് മുന്നോടിയായി ബിഹാറിന് പുതിയ ട്രെയിനുകള്‍ റെയില്‍വെ അനുവദിക്കുമെന്നാണ് വാര്‍ത്തകള്‍. ബിജെപി-ജെഡിയു സഖ്യ സര്‍ക്കാരാണ് ബിഹാര്‍ ഭരിക്കുന്നത്. ആര്‍ജെഡി-കോണ്‍ഗ്രസ് സഖ്യമാണ് പ്രതിപക്ഷത്ത്. തുടര്‍ഭരണം ഉറപ്പിക്കാനാണ് കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കുന്നത് എന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

അടുത്താഴ്ച മുതല്‍ ബിഹാറില്‍ നിന്ന് അമൃതഭാരത് എക്‌സ്പ്രസ് സര്‍വീസ് ആരംഭിക്കുമെന്നാണ് റെയില്‍വെ വൃത്തങ്ങള്‍ പറയുന്നതെന്ന് ഇന്‍ഫോര്‍മല്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി വൈകാതെ ബിഹാര്‍ സന്ദര്‍ശിക്കും. ഈ വേളയില്‍ പുതിയ ട്രെയിനിന്റെ ഫ്‌ളാഗ് ഓഫ് നടക്കും. സഹര്‍സ-മുംബൈ റൂട്ടിലായിരിക്കും പുതിയ അമൃത ഭാരത് എക്‌സ്പ്രസ് സര്‍വീസ് നടത്തുക. നിലവില്‍ മറ്റൊരു അമൃത ഭാരത് ദര്‍ഭംഗ-ആനന്ദ് വിഹാര്‍ ടെര്‍മിനല്‍ സ്റ്റേഷനുകള്‍ക്കിടയില്‍ സര്‍വീസ് നടത്തുന്നുണ്ട്.

വന്ദേഭാരത് പുതിയ എഡിഷന്‍

റെയില്‍വെ വന്ദേഭാരത് എക്‌സ്പ്രസുകളുടെ പുതിയ എഡിഷന്‍ ആരംഭിക്കാന്‍ പോകുകയാണ്. വന്ദേഭാരത് സ്ലീപ്പറുകളാണ് സര്‍വീസ് തുടങ്ങുന്നത്. ഇതില്‍ ഒന്ന് ബിഹാറിലേക്ക് ആയിരിക്കും. ന്യൂഡല്‍ഹി-പട്‌ന റൂട്ടിലായിരിക്കും ഈ സ്ലീപ്പര്‍ സര്‍വീസ്. രാജ്യത്ത് ഏറ്റവും ദൂരമുള്ള ട്രെയിന്‍ സര്‍വീസുകളിലൊന്നാകുമിത്. ഇതിന് പുറമെ കൂടുതല്‍ ദീര്‍ഘദൂര സര്‍വീസുകള്‍ ബിഹാറിനെ ബന്ധിപ്പിച്ച് വേണം എന്ന ശുപാര്‍ശ റെയില്‍വെ ബോര്‍ഡിന്റെ പരിഗണനയിലാണ്.

മഹാരാഷ്ട്രയിലെ പൂനെ, കര്‍ണാടകത്തിലെ ബെംഗളൂരു, തെലങ്കാനയിലെ സെക്കന്തരാബാദ് തുടങ്ങിയ സ്റ്റേഷനുകളെ ബന്ധിപ്പിച്ചാകും ബിഹാറില്‍ നിന്ന് ദീര്‍ഘദൂര സര്‍വീസുകള്‍ ആരംഭിക്കുക. ബിഹാറിലൂടെ നിലവില്‍ 12 വന്ദേഭാരത് എക്‌സ്പ്രസുകള്‍ സര്‍വീസ് നടത്തുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതിന് പുറമെ പുതിയ ട്രെയിനുകള്‍ കൂടി എത്തുന്നതോടെ ബിഹാറുകാരുടെ യാത്രയ്ക്കും വേഗതയേറും.

അതേസമയം, കശ്മീരിലേക്കുള്ള പുതിയ വന്ദേഭാരത് സര്‍വീസ് തുടങ്ങുന്നത് നീട്ടിവച്ചിരിക്കുകയാണ്. ഏപ്രില്‍ 19ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കാലാവസ്ഥ പ്രതികൂലമായത് കാരണം ഉദ്ഘാടനം മാറ്റിവച്ചു എന്നാണ് ഒടുവില്‍ വന്ന വിവരം. കശ്മീര്‍ താഴ്‌വരയുമായി ബന്ധിപ്പിക്കുന്ന വന്ദേഭാരത് എക്‌സ്പ്രസ് ആദ്യമായിട്ടാണ് സര്‍വീസ് തുടങ്ങാന്‍ പോകുന്നത്.

ടൂറിസ്റ്റുകള്‍ക്കും വ്യാപാരികള്‍ക്കും വലിയ നേട്ടമാകുമെന്ന് കരുതുന്ന സര്‍വീസ് ആണിത്. ലോകത്തെ ഏറ്റവും ഉയരത്തിലുള്ള ചിനാബ് പാലത്തിലൂടെയാണ് ഈ ട്രെയിനുകള്‍ കടന്നുപോകുക എന്ന പ്രത്യേകതയും കശ്മീര്‍ താഴ്‌വരയിലേക്കുള്ള സര്‍വീസിന് ഉണ്ടായിരിക്കും.

Take a Poll

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+