മഞ്ഞിൽ മുങ്ങി ഡാർജലിങ്, ഇന്ത്യയിലെ ഏറ്റവും മനോഹരമായ കാഴ്ചകൾ; കുറഞ്ഞ പാക്കേജിൽ കണ്ട് വരാം
ഭൂപ്രകൃതികൊണ്ടും സംസ്കാരം കൊണ്ടും ജീവിതരീതികൊണ്ടുമെല്ലാം ഞെട്ടിക്കുന്ന സ്ഥവമാണ് വടക്ക്-കിഴക്കൻ സംസ്ഥാനങ്ങൾ. ഈ ഇത്തരി കുഞ്ഞൻ മേഖലകളിലേക്ക് പക്ഷെ പോകുക അത്ര എളുപ്പമല്ല. വിചാരിച്ച സമയത്തും കാലത്തും യാത്ര സൗകര്യങ്ങൾ ലഭിക്കണമെന്നില്ല. ലഭിച്ചാൽ തന്നെ അത് എത്രത്തോളം സൗകര്യപ്രദമാണെന്ന് പറയാനും സാധിക്കില്ല. എന്ന് വെച്ച് ഈ സ്ഥലങ്ങൾ കാണാതിരിക്കാനാകുമോ അല്ലേ.
ആലോചന ഇങ്ങനെയാണെങ്കിൽ നിങ്ങളുടെ സ്വപ്നം യാഥാർത്ഥ്യമാക്കാൻ ഐആർസിടിസി നിങ്ങളെ സഹായിക്കും. വടക്ക് കിഴക്കൻ പ്രദേശങ്ങളായ ഗാങ്ടോക്ക്, ഡാർജലിങ് കലിംങ്പോങ്ങ് എന്നിവിടങ്ങളിലേക്ക് പ്രത്യേക പാക്കേജ് അവതരിപ്പിച്ചിരിക്കുകയാണ് റെയിൽവെ. കൊച്ചിയിൽ നിന്നും പുറപ്പെട്ട് പോകാൻ സാധിക്കുന്ന ഈ പാക്കേജിനെ കുറിച്ച് കൂടുതൽ അറിയാം

നവംബർ 19 നാണ് കൊച്ചിയിൽ നിന്നും യാത്ര തിരിക്കുക. രാവിലെ 7.15 ഓടെ പുറപ്പെട്ടാൽ 12.40 ഓടെ ഐഎക്സ്ബി എയർപോർട്ടിലെത്തും. ബാഗ്ഡോഗ്ര എയർപോർട്ടൽ നിന്നും നേരെ കലിംപോങ്ങിലേക്കാണ് യാത്ര. അന്ന് രാത്രി അവിടെ സ്റ്റേ. രണ്ടാം ദിനം കലിംപോങ്ങിലെ ഗോൾഫ് കോഴ്സ്, ജർബിൻ ധാര മലനിരകൾ, പൈൻ വ്യൂ ഫ്ലവർ നഴ്സറികൾ എന്നിവ സന്ദർശിക്കും. അതിന് ശേഷം നേരേ ഗാങ്ടോക്കിലേക്ക്. അന്ന് രാത്രി ഗാങ്ടോക്കിലാണ് താമസം. മൂന്നാം ദിനം സോങ്പോ തടാകം, ബാബ ഹർബജൻ സിംഗ് മെമ്മോറിയൽ എന്നിവ കാണും. ഈ യാത്രയിലെ മറ്റൊരു പ്രത്യേകത ഹിമാലയൻ മലനിരകളുടെ സൗന്ദര്യം ആസ്വദിക്കാമെന്നതാണ്. വൈകുന്നേരത്തോടെയാണ് ഗാങ്ടോക്കിൽ എത്തുക. വൈകീട്ട് ഷോങ്ങിനും മറ്റും അവസരം ലഭിക്കും.
നാലാം ദിവസം പ്രഭാകഭക്ഷണത്തിന് ശേഷം സിറ്റി ടൂർ ആണ്. എൻചേ മൊണാസ്ട്രി, ഗണേഷ് ടോക്, ഹനുമാൻ ടോക്, ടാഷി വ്യൂ പോയിന്റ് എന്നീ സ്ഥലങ്ങൾ കാണാം. ഫ്ലവർ എക്സിബിഷൻ സെന്റർ കൂടി കണ്ട് അന്നത്തെ യാത്ര അവസാനിപ്പിക്കും. ഇതിന് ശേഷമാണ് പാക്കേജിലെ ഏറ്റവും മനോഹരമായ ഭാഗം, അതായത് ഡാർജലിംഗ്. അന്ന് വൈകീട്ടോടെ തന്നെ ഡാർജലിങ് എത്തും.
പിറ്റേന്ന് രാവിലെ 4 മണിക്ക് തന്നെ ടൈഗർ ഹില്ലിലേക്ക് സൂര്യോദയം കാണാൻ പുറപ്പെടും. അതിന് ശേഷം ഗൂം മൊണാസ്ട്രി, ബടാസിയ ലൂപ്പ്, മൗണ്ടനെയറിംഗ് ഇൻസ്റ്റിറ്റ്യൂട്ട്, പിഎൻ സുവോളജിക്കൽ പാർക്ക്, ടെൻസിങ് റോക്ക്, ടിബറ്റൻ റെഫ്യൂജി സെൽഫ് ഹെൽപ് സെന്റർ, ടീ ഗാഡൻ, ജപ്പാനീസ് ക്ഷേത്രം എന്നിവ സന്ദർശിക്കും. ആറാം ദിനം തിരികെ നാട്ടിലേക്ക് . ട്രിപ്പിൾ ഷെയറിങിന് ഒരാൾ 51,150 രൂപയാണ്. കൂടുതൽ വിവരങ്ങൾക്ക് -8287932024, 8287932082












Click it and Unblock the Notifications