Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്ന് നേരത്തെ ഭക്ഷണമടക്കമുള്ള പാക്കേജ്; കുട്ടനാട്ടിലെ ഹൗസ്‌ബോട്ട് യാത്ര ഇനി ചെലവ് കുറയും.. കാരണമിത്

കേരളത്തിന്റെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ മുന്‍പന്തിയിലാണ് കുട്ടനാടിന്റെ സ്ഥാനം. അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ വരെ ഏറ്റവും പ്രിയപ്പെട്ട ടൂറിസ്റ്റ് ഡെസ്റ്റിനേഷനാണിത്. കായലും വയലും ഒരുക്കുന്ന പച്ചപ്പും ഹരിതാഭയും തന്നെയാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. കായലിലെ ഓളങ്ങളെ കീറിമുറിച്ച് നീങ്ങുന്ന ഹൗസ്‌ബോട്ടുകളും കുട്ടനാടിന്റെ മറ്റൊരു സവിശേഷതയാണ്.

കേരളത്തിലെ മറ്റ് സ്ഥലങ്ങളിലും ഹൗസ്‌ബോട്ടുകള്‍ ഉണ്ടെങ്കിലും കുട്ടനാടന്‍ ഹൗസ്‌ബോട്ടുകള്‍ എല്ലാവരേയും ആകര്‍ഷിക്കുന്ന ഒന്നാണ്. ഇപ്പോഴിതാ താരതമ്യേന കുറഞ്ഞ ചെലവില്‍ ഹൗസ് ബോട്ടിലും ശിക്കാരയിലും ചുറ്റിക്കറങ്ങി കായല്‍ക്കാഴ്ചകളും ആലപ്പുഴയുടെ ഉള്‍നാടന്‍ ഗ്രാമീണ ജീവിതവും ആസ്വദിക്കാന്‍ ഉള്ള അവസരമാണ് വിനോദസഞ്ചാരികള്‍ക്ക് മുന്നിലേക്ക് എത്താന്‍ പോകുന്നത്.

House Boat

സോളാര്‍ ടൂറിസ്റ്റ് ബോട്ടുമായി കായലില്‍ സവാരി ഒരുക്കാനുള്ള ആലോചനയിലാണ് ജലഗതാഗത വകുപ്പ്. ടൂറിസം വകുപ്പിന്റെ കൂടി പങ്കാളിത്തത്തില്‍ നടത്തുന്നതിനാല്‍ തന്നെ ബജറ്റ് ഫ്രണ്ട്‌ലിയാകും എന്ന കാര്യം ഉറപ്പാണ്. കുറഞ്ഞ ചെലവില്‍ കുട്ടനാട്ടില്‍ കറങ്ങാനും കാഴ്ചകളും കലാരൂപങ്ങളും ആസ്വദിക്കാന്‍ ഇത് വഴി സാധിക്കും. 'കുട്ടനാട് സഫാരി' എന്ന് പേരിട്ടിരിക്കുന്ന സോളാര്‍ ബോട്ട് അടുത്ത മാസം നീറ്റിലിറങ്ങും.

എ സി, നോണ്‍ എ സി സൗകര്യത്തോടൊപ്പം കുട്ടനാടന്‍ നെല്‍പാടങ്ങളും ഗ്രാമീണ കാഴ്ചകളും ഫാം ഹൗസുകളും കളിസ്ഥലങ്ങളും പ്രധാന ആരാധനാലയങ്ങളും ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളും എല്ലാം വിനോദസഞ്ചാരികള്‍ക്ക് അനുഭവഭേദ്യമാക്കുന്ന തരത്തിലാണ് പാക്കേജ് ക്രമീകരിച്ചിരിക്കുന്നത്. ദൃശ്യങ്ങള്‍ പകര്‍ത്താനുള്ള സൗകര്യവും സ്ഥലങ്ങളുടെ ചരിത്രവും പൈതൃകവും സംബന്ധിച്ച വിവരണങ്ങളും ബോട്ടിലുണ്ടാകും.

കുറഞ്ഞ ചെലവില്‍ ഭക്ഷണമടക്കമുള്ള പാക്കേജാണ് കുട്ടനാട് സഫാരി വാഗ്ദാനം ചെയ്യുന്നത്. പുന്നമട- വേമ്പനാട് കായല്‍- മുഹമ്മ- പാതിരാമണല്‍- കുമരകം- റാണി- ചിത്തിര- മാര്‍ത്താണ്ഡം- ആര്‍ ബ്ലോക്ക്- സി ബ്ലോക്ക്- മംഗലശ്ശേരി- കുപ്പപ്പുറം വഴി തിരികെ ആലപ്പുഴ എന്ന തരത്തിലാണ് സോളാര്‍ ബോട്ടിന്റെ റൂട്ട് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. നിലവില്‍ സീ കുട്ടനാട്, വേഗ ബോട്ടുകള്‍ ആണ് ജലഗതാഗത വകുപ്പിന്റേതായി കുട്ടനാടില്‍ ഉള്ളത്.

ഇവയേക്കാള്‍ ചെലവ് കുറഞ്ഞതായിരിക്കും കുട്ടനാട് സഫാരി. രാവിലെ 10.30ന് ആലപ്പുഴയില്‍ നിന്ന് സര്‍വീസ് ആരംഭിക്കും. 11 മണിയോടെ നാട്ടിന്‍പുറത്തെ ചായക്കടയില്‍ പ്രഭാത ഭക്ഷണം, ആര്‍. ബ്‌ളോക്കിലെ കള്ള് ഷാപ്പില്‍ ഉച്ചയൂണ്, പാതിരാ മണലില്‍ വൈകുന്നേരത്തെ ചായയും ചെറുകടിയും എന്നിങ്ങനെയായിരിക്കും ഭക്ഷണത്തിന്റെ ഷെഡ്യൂള്‍. മീന്‍ കറി കൂട്ടിയുള്ളതായിരിക്കും ഉച്ചഭക്ഷണം.

അധിക പണം നല്‍കിയാല്‍ ഷാപ്പ് സ്‌പെഷ്യല്‍ വിഭവങ്ങളും ആസ്വദിക്കാം. വൈകുന്നേരത്തെ ചായയ്‌ക്കൊപ്പം നാടന്‍ കലാരൂപങ്ങളും ആസ്വദിക്കാനുള്ള സാഹചര്യമുണ്ടാകും. വൈകീട്ട് ആറ് മണിയോടെ ആലപ്പുഴയില്‍ തിരിച്ചെത്തുന്ന തരത്തിലാണ് യാത്ര ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഒരു ബോട്ടില്‍ 35 സീറ്റുകള്‍ വരെയുണ്ടാകും. ഭിന്നശേഷി സൗഹൃദമായ യാത്രയാണ് കുട്ടനാട് സഫാരി പ്രദാനം ചെയ്യുന്നത്.

ചില കാര്യങ്ങളില്‍ ധാരണയിലെത്തിയാല്‍ ഈ മാസം അവസാനത്തോടെ ബോട്ട് ആലപ്പുഴയില്‍ എത്തിച്ച് ജൂണില്‍ സര്‍വീസ് ആരംഭിക്കാനാണ് നീക്കം എന്ന് ജല ഗതാഗത വകുപ്പ് ഡയറക്ടര്‍ ഷാജി വി നായര്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+