Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍നിന്നും ബെംഗളൂരുവില്‍നിന്നും ആന്ധ്രയിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍: കാരണം ഇതാണ്

ആന്ധ്രാപ്രദേശിലെ പുട്ടപര്‍ത്തിയില്‍ സത്യസായി ബാബയുടെ ജന്മശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് വിപുലമായ ഒരുക്കങ്ങളുമായി ഇന്ത്യന്‍ റെയില്‍വേ. നവംബര്‍ 13 മുതല്‍ 23 വരെ നടക്കുന്ന ജന്മശതാബ്ദി ആഘോഷങ്ങള്‍ക്ക് പ്രത്യേക യാത്രാ സൗകര്യങ്ങളാണ് റെയില്‍വേ ഒരുക്കുന്നത്. സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് വിപുലമായ ജന്മശതാബ്ദി പരിപാടികളാണ് ശ്രീ സത്യസായി സെന്‍ട്രല്‍ ട്രസ്റ്റ് ആസൂത്രണം ചെയ്തിരിക്കുന്നത്. ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ കേരളം ഉള്‍പ്പെടെ ദക്ഷിണേന്ത്യയില്‍ നിന്ന് ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ പുട്ടപര്‍ത്തിയില്‍ എത്താറുണ്ട്.

നവംബര്‍ 13 മുതല്‍ 24 വരെ നിരവധി സ്‌പെഷ്യല്‍ ട്രെയിനുകള്‍ പുട്ടപര്‍ത്തിയിലേക്കു സര്‍വീസ് നടത്തുന്നുണ്ട്. കേരള, ബെംഗളൂരു പുട്ടപര്‍ത്തി റൂട്ടില്‍ റെയില്‍വേ 18 പ്രത്യേക ട്രെയിനുകളാണ് സര്‍വീസ് നടത്തുന്നത്.

തിരുവനന്തപുരം നോര്‍ത്ത് - പ്രശാന്തി നിലയം എക്‌സ്പ്രസ് നവംബര്‍ 19, 21 തീയതികളില്‍ രാവിലെ 6.05 ന് ആരംഭിച്ച് തൊട്ടടുത്ത ദിവസം രാവിലെ 11 ന് പുട്ടപര്‍ത്തിയില്‍ എത്തച്ചേരും. തരിച്ചുള്ള ട്രെയിന്‍ (06094) നവംബര്‍ 20, 22 തീയതികളില്‍ രാത്രി 9 മണിക്ക് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചകഴിഞ്ഞ് 3.55 ന് തിരുവനന്തപുരം നോര്‍ത്തില്‍ എത്തും.

train

പ്രധാന സ്റ്റോപ്പുകള്‍

തിരുവനന്തപുരം നോര്‍ത്ത്, കൊല്ലം, കായംകുളം, ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, കുപ്പം, ബംഗാര്‍പേട്ട്, വൈറ്റ്ഫീല്‍ഡ്, കെആര്‍ പുരം, യെലഹങ്ക, ഹിന്ദുപൂര്‍.

മറ്റ് സ്‌പെഷ്യല്‍ ട്രെയിനുകള്‍

ഭുവനേശ്വര്‍-ബെംഗളൂരു കന്റോണ്‍മെന്റ്, അരക്കു വാലി-യെലഹങ്ക, സാംബല്‍പൂര്‍-ബെംഗളൂരു കന്റോണ്‍മെന്റ് എന്നീ പ്രത്യേക ട്രെയിനുകളും ബെംഗളൂരു വഴി സര്‍വീസ് നടത്തും.

സത്യസായി ബാബയുടെ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് വലിയ സുരക്ഷയാണ് പുട്ടപര്‍ത്തിയില്‍ ഒരുക്കുന്നത്. ഏകദേശം 10 ലക്ഷത്തോളം തീര്‍ഥാടകര്‍ പുട്ടപര്‍ത്തി സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുരക്ഷ ഉറപ്പാക്കുന്നതിനായി പുട്ടപര്‍ത്തിയിലുടനീളം 216 സിസിടിവികള്‍ സ്ഥാപിച്ചു. ആകാശ നിരീക്ഷണത്തിനായി നൈറ്റ് വിഷന്‍ ഡ്രോണുകളും ഉപയോഗിക്കും. നവംബര്‍ 25 വരെ പുട്ടപര്‍ത്തിയിലെത്തുന്ന എല്ലാം വാഹനങ്ങളെയും മുഴുവന്‍ സമയവും നിരീക്ഷിക്കും.

ശ്രീ സത്യസായി ബാബയുടെ ജന്മശതാബ്ദി ആഘോഷങ്ങളില്‍ വൈസ് പ്രസിഡന്റ് സി.പി. രാധാകൃഷ്ണന്‍ നവംബര്‍ 22 ന് ശ്രീ സത്യസായി ജില്ലയിലെ പുട്ടപര്‍ത്തിയിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 140 രാജ്യങ്ങളില്‍ നിന്നുള്ള ഭക്തര്‍ പുട്ടപര്‍ത്തിയില്‍ ഒത്തുകൂടും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+