വിദേശ യാത്ര ഇനി സ്വപ്നമല്ല, 5000 രൂപയിൽ താഴെ ശ്രീലങ്കയിലേക്ക് കപ്പൽ യാത്ര, ബുക്ക് ചെയ്തോളൂ
വിദേശത്തേക്ക് യാത്ര പോകാൻ താത്പര്യമില്ലാത്തവരായി ആരാണ് ഉള്ളതല്ലേ. കുറഞ്ഞ ചിലവിലും എളുപ്പത്തിലും ഒരു യാത്ര തരപ്പെടുമെങ്കിൽ ആ പാക്കേജ് പരമാവധി പ്രയോജനപ്പെടുത്താനായിരിക്കും എല്ലാവർക്കും താത്പര്യം. ഇപ്പോഴിതാ അത്തരത്തിലൊരു യാത്രയ്ക്ക് അവസരം ഒരുങ്ങുകയാണ്. അയൽരാജ്യമായ ശ്രീലങ്കയിലേക്കാണ് യാത്ര. അതും കപ്പലിൽ. യാത്രയുടെ വിശദാംശങ്ങൾ അറിയാം
തമിഴ്നാട് നാഗപട്ടണം തുറമുഖത്തd നിന്നും ശ്രീലങ്കയിലെ ജാഫ്‌നയിലെ കാങ്കേശൻതുറയിലേക്കാണ് കപ്പൽ സർവ്വീസ് നടത്തുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിലായിരുന്നു കപ്പൽ സർവ്വീസ് ആരംഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു സർവ്വീസ് ഫ്ലാഗ് ഓഫ് ചെയ്തത്. എന്നാൽ പിന്നീട് മഴയെ തുടർന്ന് കപ്പല്‍ സർവ്വീസ് നിർത്തിവെയ്ക്കുകയായിരുന്നു. ഇപ്പോൾ ആറ് മാസങ്ങൾക്ക് ശേഷമാണ് വീണ്ടും ശ്രീലങ്കയിലേക്ക് കപ്പൽ സർവ്വീസ് പുനഃരാരംഭിക്കുന്നത്.

മെയ് 13 നാണ് ആദ്യ സർവ്വീസ് നടക്കുക. രാവിലെ 8 മണിയോടെയാണ് യാത്ര ആരംഭിക്കുക. ഏകദേശം ഉച്ചയോടെ ജാഫ്നയിലെ കങ്കേസന്തുറെയിൽ എത്തിച്ചേരും. അവിടെ നിന്ന് തിരിച്ച് ഉച്ചയ്ക്ക് രണ്ട് മണിക്ക് നാഗപട്ടണത്തേക്ക് സർവ്വീസ് ഉണ്ട്. നാല് മണിക്കൂർ കൊണ്ട് തിരിച്ചെത്താം.
ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻഡ്ശ്രീ ഫെറി സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് 'ശിവഗംഗൈ' എന്ന കപ്പലിലായിരിക്കും യാത്ര. ലോവർ ഡെക്കിൽ 133 സീറ്റുകളും അപ്പർ ഡെക്കിൽ 25 സീറ്റുകളുമാണ് ഉള്ളത്. ശ്രീലങ്കയിലേക്ക് പോകാൻ എക്കോണമി ക്ലാസിൽ 4997 രൂപയാണ് ടിക്കറ്റ് നിരക്ക്. തിരികെ വരുന്നതിന് 4613 രൂപയാണ് ഈടാക്കുക.
യാത്രക്കാർക്ക് 60 കിലോ വരെ ബാഗേജുകൾ എടുക്കാം.ഇത് കൂടാതെ അധിക ലഗേജ് ആയി 15 കിലോയും എടുക്കാം. കുട്ടികൾക്ക് 30 കിലോ വരെ കൊണ്ടുപോകാൻ സാധിക്കും. ഷെഡ്യൂൾ ചെയ്ത യാത്രയ്ക്ക് 72 മണിക്കൂർ മുമ്പ് ടിക്കറ്റുകൾ റദ്ദു ചെയ്യാം. ഇങ്ങനെ ടിക്കറ്റുകൾ റദ്ദ് ചെയ്താൽ മുഴുവൻ തുകയും റീഫണ്ടായി ലഭിക്കും.
ഓൺലൈൻ വഴി ബുക്ക് ചെയ്യാം
ടിക്കറ്റുകൾ ഓൺലൈൻ വഴി ബുക്ക് ചെയ്യാൻ സാധിക്കും. ഇതിനോടകം തന്നെ നവംബർ വരെയുള്ള ബുക്കിങ് ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. നാഗപട്ടണത്തെ യാത്ര ടെർമിനലിൽ നിന്ന് നേരിട്ടും യാത്രയ്ക്കായി ബുക്ക് ചെയ്യാം.ശ്രീലങ്കയിലേക്ക് യാത്രചെയ്യാന്‍ പാസ്‌പോര്‍ട്ട് മാത്രം മതിയാകും. എല്ലാ ദിവസവും കപ്പൽ സർവ്വീസ് ഉണ്ടാകും.












Click it and Unblock the Notifications