കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി അപകടം പിടിച്ച പാര്‍ട്ടി; പരസ്യവിമര്‍ശനവുമായി രജനീകാന്ത്, കനത്ത തിരിച്ചടിയേറ്റ് ബിജെപി

Google Oneindia Malayalam News

Recommended Video

cmsvideo
ബിജെപി അപകടം പിടിച്ച പാര്‍ട്ടി | Oneindia Malayalam

ചെന്നൈ: സിനിമയും രാഷ്ട്രീയവും ഇഴചേര്‍ന്ന് കിടക്കുന്ന തമിഴ്‌നാട്ടില്‍ സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രവേശന ചര്‍ച്ചകള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസ്സിനോട് അനുഭാവം പ്രകടിപ്പിച്ചിരുന്ന രജനി പിന്നീട് ഒരു പാര്‍ട്ടിക്കും പിടികൊടുക്കാത്ത നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്. ഒടുവില്‍ കഴിഞ്ഞ ഡിസംബറിലായിരുന്നു തന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് രജനീകാന്തിന്റെ ഭാഗത്തുനിന്നും പ്രഖ്യാപനം ഉണ്ടായത്.

<strong>കോണ്‍ഗ്രസ്സിന്റെയും ബിജെപിയുടേയും ജാഥ ജനം കാണുന്നത് ഒരു പോലെ; നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് സതീശന്‍</strong>കോണ്‍ഗ്രസ്സിന്റെയും ബിജെപിയുടേയും ജാഥ ജനം കാണുന്നത് ഒരു പോലെ; നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് സതീശന്‍

രജനിയെ പാര്‍ട്ടിയിലെത്തിക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ട ബിജെപി അദ്ദേഹത്തെ എന്‍ഡിഎയുടെ ഭാഗമാക്കാനുള്ള ശ്രമമാണ് പിന്നീട് നടത്തി വരുന്നത്. ഈ ഘട്ടത്തില്‍ തന്നെ അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ബിജെപി അനുകൂല പ്രസ്താവന ഉണ്ടായതും പാര്‍ട്ടി ശുഭസൂചനയായാണ് കണ്ടത്. എന്നാല്‍ കഴിഞ്ഞ ദിവസം രജനീകാന്ത് പാര്‍ട്ടിക്കെതിരെ പരസ്യ വിമര്‍ശനവുമായി രംഗത്ത് വന്നത് ബിജെപിക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്.

രാഷ്ട്രീയ പ്രഖ്യാനം

രാഷ്ട്രീയ പ്രഖ്യാനം

ഡിസംബര്‍ അവസാനം ചെന്നൈയില്‍ നടന്ന ആരാധകസംഗമത്തിന്റെ സമാപനദിനത്തിലാണ് രജനീകാന്ത് തന്റെ നിര്‍ണ്ണായകമായ രാഷ്ട്രീയ പ്രഖ്യാനം നടത്തിയത്. സ്വന്തമായി പാര്‍ട്ടി രൂപീകരിക്കുമെന്നും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളിലേക്കും മത്സരിക്കുമെന്നും രജനീകാന്ത് വ്യക്തമാക്കിയിരുന്നു.

എന്‍ഡിഎയുടെ ഭാഗമായി മത്സരിക്കും

എന്‍ഡിഎയുടെ ഭാഗമായി മത്സരിക്കും

ഇതിന് പിന്നാലെ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം എന്‍ഡിഎയിലൂടെയായിരിക്കുമെന്ന പ്രഖ്യാപനവുമായി ബിജെപി സംസ്ഥാന അധ്യക്ഷ തമിളിസൈ സൗന്ദരരാജന്‍ രംഗത്ത് എത്തിയത്. 2019ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രജനീകാന്ത് എന്‍ഡിഎയുടെ ഭാഗമായി മത്സരിക്കുമെന്നും അവര്‍ അഭിപ്രായപ്പെട്ടിരുന്നു.

രജനീകാന്തും മുന്നോട്ടുവെക്കുന്നത്

രജനീകാന്തും മുന്നോട്ടുവെക്കുന്നത്

ഡിഎംകെ ഉള്‍പ്പടെ എല്ലാം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം വെല്ലുവിളി ഉയര്‍ത്തും. ബിജെപി മുന്നോട്ടുവെയ്ക്കുന്ന അഴിമതി രഹിത സദ്ഭരണമാണ് രജനീകാന്തും മുന്നോട്ടുവെക്കുന്നത്. രജനിയുടെ രാഷ്ട്രീയ പ്രവേശനം സംസ്ഥാനത്ത് പുതിയ മാറ്റങ്ങളുണ്ടാക്കുമെന്നും തമിളിസൈ അഭിപ്രായപ്പെട്ടിരുന്നു.

തമിഴ്‌നാട്ടില്‍ സാന്നിധ്യം ശക്തമാക്കുക

തമിഴ്‌നാട്ടില്‍ സാന്നിധ്യം ശക്തമാക്കുക

വലിയ ആരാധകവലയമുള്ള രജനിയെ തങ്ങളുടെ പാളയത്തില്‍ എത്തിച്ച് തമിഴ്‌നാട്ടില്‍ സാന്നിധ്യം ശക്തമാക്കുക എന്ന ലക്ഷ്യമായിരുന്നു ബിജെപിക്കുള്ളില്‍ നിന്ന് ഉയര്‍ന്നു വന്നത്. ഇതിന് അനുകൂലമായ ചില നിലാപാടുകള്‍ രജനിയുടെ ഭാഗത്തുനിന്ന് ഉണ്ടായതും അദ്ദേഹത്തിന്റെ എന്‍ഡിഎ പ്രവേശന സാധ്യതകള്‍ക്ക് ബലമേറി.

ബിജെപി അപകടകരണ്

ബിജെപി അപകടകരണ്

എന്നാല്‍ ഈ പ്രതീക്ഷകളെയും അനുമാനങ്ങളെയും തകിടം മറിച്ചു കൊണ്ടാണ് കഴിഞ്ഞ ദിവസം ബിജെപിക്കെതിരെ പരസ്യവിമര്‍ശനവുമായി രജനീകാന്ത് രംഗത്ത് വന്നത്. ബിജെപി അപകടകരണമാണെന്ന് മറ്റുപാര്‍ട്ടികള്‍ കരുതുന്നുണ്ടെങ്കില്‍ അത് ശരിയായിരിക്കാമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

അത് ശരിയായിരിക്കാം

അത് ശരിയായിരിക്കാം

ബിജെപിക്കെതിരെ എല്ലാ പാര്‍ട്ടികളും ഒരുമിച്ചു നില്‍ക്കുന്നു. അത്തരത്തില്‍ അപകടനം പിടിച്ച ഒന്നാണോ ബിജെപി എന്ന മാധ്യമപ്രവര്‍ത്തരുടെ ചോദ്യത്തിന് 'അവര്‍ എല്ലാവരും അങ്ങനെ കരുതുന്നെങ്കില്‍ അത് ശരിയായിരിക്കാം' എന്നായിരുന്നു രജനീകാന്തിന്റെ മറുപടി.

നോട്ടുനിരോധനം

നോട്ടുനിരോധനം

നോട്ടുനിരോധനത്തില്‍ കേന്ദ്രസര്‍ക്കാറിനെയും നരേന്ദ്രമോദിയേയും ഏറെ പുകഴ്ത്തിയിരുന്ന രജനീകാന്ത് ആ വിഷയത്തിലും തന്റെ അഭിപ്രായം മാറ്റി. കൃത്യമായ പഠനങ്ങള്‍ക്ക് ശേഷമെ നോട്ടുനിരോധനം പോലൊന്ന് നടത്താന്‍ പാടുണ്ടായിരുന്നുള്ളു എന്നാണ് അദ്ദേഹം സ്വീകരിച്ച പുതിയ നിലപാട്.

പുതിയ ഇന്ത്യ പിറന്നു

പുതിയ ഇന്ത്യ പിറന്നു

നോട്ട്‌നിരോധനം നടത്തിയ രീതി തെറ്റായിരുന്നു. പദ്ധതി നടപ്പിലാക്കുന്നതിന് മുമ്പ് വിശദമായ പഠനങ്ങള്‍ നടത്തേണ്ടിയിരുന്നെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
2016 നംവബര്‍ 8 ന് കേന്ദ്രസര്‍ക്കാര്‍ നോട്ടുനിരോധനം നടപ്പിലാക്കിയപ്പോള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ മോദിയെ അഭിനന്ദിച്ചു കൊണ്ട് രജനീകാന്ത് ട്വീറ്റ് ചെയ്തിരുന്നു. നരേന്ദ്രമ മോദിക്ക് അഭിവാദ്യങ്ങള്‍, പുതിയ ഇന്ത്യ പിറന്നു, ജയ്ഹിന്ദ് എന്നീ ടാഗുകളോടെ മോദിയെ ടാഗ് ചെയ്തുകൊണ്ടായിരുന്നു രജനിയുടെ ട്വീറ്റ്.

ബിജെപിക്ക് വലിയ തിരിച്ചടി

ബിജെപിക്ക് വലിയ തിരിച്ചടി

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുക്കെ രജനീയുടെ ഈ നിലപാട് മാറ്റം ബിജെപിക്ക് വലിയ തിരിച്ചടിയായി. ബിജെപി വിരുദ്ധ വികാരം നിലനില്‍ക്കുന്ന സംസ്ഥാനത്ത് എഐഎഡിഎംകെയുമായി സഖ്യം രൂപീകരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പാര്‍ട്ടിയുടെ നില വലിയ പരുങ്ങലിലാവും. അതിനിടെയാണ് പാര്‍ട്ടിയെ വെട്ടിലാക്കികൊണ്ട് രജനിയും ബിജെപിയുമായി അകലുന്നത്.

പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവം

പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നിയമനിര്‍മ്മാണം നടപ്പില്‍ വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തമിഴ്‌നാട്ടിലെ ധര്‍മ്മപുരിയില്‍ ലൈംഗികപീഡനത്തിനൊടുവില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവം പരാമര്‍ശിച്ചായിരുന്നു രജനീകാന്തിന്റെ ആവശ്യം.

English summary
rajinikanth's baffling reply is bjp a dangerous party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X