കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കോൺഗ്രസ് നേതൃത്വം എന്തൊരു ദുരന്തമായിട്ട് മാറിയിരിക്കുന്നു'; രൂക്ഷ വിമർശനവുമായി ധനമന്ത്രി തോമസ് ഐസക്

  • By Aami Madhu
Google Oneindia Malayalam News

കൊച്ചി; സംസ്ഥാന സർക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും സാലറി ചാലഞ്ചിനുമെതിരെ കൂക്ഷവിമർശനമാണ് പ്രതിപക്ഷം കഴിഞ്ഞ ദിവസം ഉന്നയിച്ചത്. കൊവിഡ് 19നുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങള്‍ പൊള്ളയാണെന്നെന്നും രോഗത്തിന്റെ മറവിൽ അധ്യാപകരേയും ജീവനക്കാരേയും കൊള്ളടയിക്കാന്‍ അനുവദിക്കില്ലെന്നും രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ തിരുവനന്തപുരത്ത് സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

അതേസമയം പ്രതിപക്ഷ വിമർശനത്തിന് ചുട്ടമറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ധനമന്ത്രി തോമസ് ഐസക് . ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. പോസ്റ്റ് വായിക്കാം

 എന്തിനാണ് സാലറി ചലഞ്ച് എന്ന്

എന്തിനാണ് സാലറി ചലഞ്ച് എന്ന്

കോൺഗ്രസ് നേതൃത്വം എന്തൊരു ദുരന്തമായിട്ട് മാറിയിരിക്കുന്നു. ഒറ്റയ്ക്ക് പത്രങ്ങളെ കണ്ടിട്ട് ഏശിയില്ലെന്ന് തോന്നിയിട്ടാകാം മുല്ലപ്പള്ളിയും ചെന്നിത്തലയും ഉമ്മൻചാണ്ടിയും ഒരുമിച്ചു പത്രക്കാരെ കാണാൻ തീരുമാനിച്ചത്. എംപി ഫണ്ട് വെട്ടിക്കുറച്ചതിനെക്കുറിച്ചുപോലും കേന്ദ്ര വിമർശനം ഇല്ല. മറിച്ച്, കേന്ദ്രം തരാനുള്ളതെല്ലാം തന്നൂവെന്നു പറഞ്ഞ് അവരെ വെള്ളപൂശാനായിരുന്നു പരിശ്രമം. സാലറി ചലഞ്ചിനെ സ്വാഗതം ചെയ്തവരാണ്. പക്ഷേ, പ്രളയകാലവുമായി തട്ടിച്ചു നോക്കിയാൽ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി ഇപ്പോൾ മെച്ചമായതുകൊണ്ട് എന്തിനാണ് സാലറി ചലഞ്ച് എന്നാണ് ഇപ്പോൾ ചെന്നിത്തലയുടെ ചോദ്യം.

 അഭിപ്രായ വോട്ടെടുപ്പായി

അഭിപ്രായ വോട്ടെടുപ്പായി

സർക്കാർ പ്രത്യേകിച്ച് ഒന്നും ചെയ്യുന്നില്ലെന്നുള്ള വിമർശനവുമുണ്ട്. പിന്നെ പതിവ് പ്രളയദുരിതാശ്വാസ ഫണ്ടിനെക്കുറിച്ചുള്ള ആക്ഷേപവും ധൂർത്ത് സംബന്ധിച്ച ആരോപണവും. സത്യം പറയണമല്ലോ. ഉമ്മൻചാണ്ടി സന്നിഹിതനായിരുന്നെങ്കിലും മേൽപ്പറഞ്ഞ പ്രഹസനങ്ങളിൽ പങ്കാളിയാകാതെ വളരെ ഹ്രസ്വവും കാര്യമാത്ര പ്രസക്തമായ ചില കാര്യങ്ങൾ മാത്രം പറയാനാണ് ശ്രമിച്ചത്. ഏതായാലും ജയ്ഹിന്ദ് ഒഴികെയുള്ള എല്ലാ ചാനലുകളും ഏകദേശം അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ ലൈവ് നിർത്തിവച്ചൂവെന്ന് പറഞ്ഞാൽ പത്രസമ്മേളനത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ അഭിപ്രായ വോട്ടെടുപ്പായി.

 50 ശതമാനം ചെലവ് കൂടുതൽ

50 ശതമാനം ചെലവ് കൂടുതൽ

ആദ്യം കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച്. സംസ്ഥാനത്തിന്റെ ധനകാര്യ ചരിത്രത്തിൽ ഇതുപോലെ സർക്കാരിന്റെ വരുമാനം ഏതാണ്ട് ഇല്ലാതായിത്തീർന്ന കാലം ഇതിനുമുമ്പ് ഉണ്ടായിട്ടുണ്ടോ? പ്രളയകാലത്തുപോലും വരുമാനം മൂന്നിലൊന്നു മാത്രമാണ് കുറഞ്ഞത്. ഇപ്പോൾ വരുമാനം ഇല്ലെന്നുതന്നെ പറയാം. ലോക്ഡൗണിൽ നിന്നും പൂർണ്ണമായും സമ്പദ്ഘടന കരകയറുന്നതുവരെ സാധാരണ ലഭിക്കുന്ന വരുമാനത്തിന്റെ പകുതിയേ ലഭിക്കൂ.അതേ സമയം ചെലവോ? ആരോഗ്യ മേഖലയിൽ നൽകേണ്ടുന്ന ചെലവ് കുത്തനെ ഉയരാൻ പോവുകയാണ്. 400 കോടി രൂപയാണ് മരുന്നും മറ്റു സപ്ലൈയ്സിനും വേണ്ടി ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്. 600 കോടി രൂപയുടെ ഓർഡർ കഴിഞ്ഞ ദിവസമാണ് നൽകിയത്. ധനകാര്യ വർഷത്തിന്റെ ആദ്യവാരത്തിൽ തന്നെ ബജറ്റിനേക്കാൾ 50 ശതമാനം ചെലവ് കൂടുതൽ.

 കഴിയുമെങ്കിൽ ഒന്നു കൂട്ടിനോക്കൂ

കഴിയുമെങ്കിൽ ഒന്നു കൂട്ടിനോക്കൂ

1000 കോടി രൂപയേക്കാൾ താഴ്ന്നതായിരിക്കും സർക്കാരിന്റെ അധികച്ചെലവ് എന്നാണ് കെപിസിസി പ്രസിഡന്റിന്റെ കണ്ടുപിടുത്തം. അദ്ദേഹം കഴിയുമെങ്കിൽ ഒന്നു കൂട്ടിനോക്കൂ. എപിഎല്ലിന് 15 കിലോ അരി സൗജന്യമായി നൽകുന്നതിനും മറ്റും 150 കോടി രൂപ, ഭക്ഷ്യക്കിറ്റിന് 650 കോടി രൂപ, പെൻഷൻ ലഭിക്കാത്ത ക്ഷേമനിധി തൊഴിലാളികൾക്ക് 1000-2000 രൂപ വീതം നൽകുന്നതിന് 500 കോടി രൂപ, ഇതിലൊന്നും പെടാത്ത മറ്റു സാധാരണക്കാർ, കച്ചവടക്കാർ, ക്ഷേത്ര കലാകാരൻമാർ, നാടകക്കാർ തുടങ്ങിയ ബാക്കിയുള്ളവർക്ക് 150 കോടി രൂപയെങ്കിലും നൽകണം. കുടുംബശ്രീയ്ക്കു നൽകുന്ന 2000 കോടി രൂപയുടെ പലിശ ബാധ്യത 500 കോടി രൂപ.

 പാതി വെട്ടിക്കുറച്ചിരിക്കുന്നത്?

പാതി വെട്ടിക്കുറച്ചിരിക്കുന്നത്?

പിന്നെ, 8500 രൂപ പെൻഷൻ 55 ലക്ഷം പേർക്ക് വിതരണം നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനുവേണം 4600 കോടി രൂപ. എത്ര സാമ്പത്തിക ബുദ്ധിമുട്ടുണ്ടെങ്കിലും വിദ്യാർത്ഥികൾക്കുള്ള മുഴുവൻ സ്കോളർഷിപ്പുകളും, സ്റ്റൈപ്പന്റുകളും, വിവിധ ക്ഷേമനിധി കുടിശിക സഹായങ്ങളും റബ്ബർ സബ്സിഡിയും എന്നുവേണ്ട എല്ലാ ആനുകൂല്യങ്ങളും വിതരണം ചെയ്തുകൊണ്ടിരിക്കുകയാണ്. തദ്ദേശഭരണ സ്ഥാപനങ്ങളുടെ എല്ലാ ബില്ലുകളും മാറിക്കൊടുക്കുകയാണ്.
രണ്ടാമത് പറഞ്ഞതെല്ലാം ബജറ്റിൽ ഉള്ളതല്ലേ എന്നാണ് ചെന്നിത്തലയുടെ ചോദ്യം. അതേ. പക്ഷെ, കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള രാജസ്ഥാൻ സർക്കാരും മഹാരാഷ്ട്ര സർക്കാരും എന്താണ് ചെയ്യുന്നത്? ബജറ്റിലുള്ളതല്ലേ ജീവനക്കാർക്ക് മുഴുവൻ കൊടുക്കാനുള്ള ശമ്പളം. എന്നിട്ട് എന്തേ അതിന്റെ പാതി വെട്ടിക്കുറച്ചിരിക്കുന്നത്?

 പൊതുദുരിതാശ്വാസ സഹായത്തിന്റെ ഭാഗമാണ്

പൊതുദുരിതാശ്വാസ സഹായത്തിന്റെ ഭാഗമാണ്

കേരള സർക്കാർ അതിനൊന്നും തുനിയുന്നില്ലെന്നു മാത്രമല്ല, എന്ത് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടെങ്കിലും ജനങ്ങളുടെ കൈയിൽ അടിയന്തിരമായി പണം എത്തിക്കുകയെന്ന ലക്ഷ്യംവച്ച് മുഴുവൻ കുടിശികകളും കൊടുത്തു തീർക്കുകയാണ്.കോവിഡ് പകർച്ചവ്യാധി പ്രതിരോധത്തിനായി കേന്ദ്രസർക്കാർ കോൺഗ്രസ് സംസ്ഥാന സർക്കാറുകൾക്കടക്കം കേന്ദ്രസർക്കാർ ഒരു നയാപൈസ അധികം നൽകിയിട്ടില്ല. അതുകൊണ്ട് കോൺഗ്രസ് മന്ത്രിമാരടക്കം സംസ്ഥാന ധനമന്ത്രിമാർ ഒത്തൊരുമിച്ച് കേന്ദ്രസർക്കാരിനെതിരെ ദേശീയതലത്തിൽ നീങ്ങുന്നതിന് ചർച്ചകൾ നടക്കുമ്പോഴാണ് ഇവിടെ കോൺഗ്രസ് നേതാക്കൾ അഞ്ചാംപത്തി പണിയുമായി ഇറങ്ങിയിരിക്കുന്നത്. സംസ്ഥാനത്തിനു ലഭിച്ച 1594 കോടി രൂപ അധിക സഹായമല്ല. ധനകാര്യ കമ്മീഷന്റെ തീർപ്പുകാരണം കേരളത്തിനു ലഭിക്കേണ്ട തുകയാണ്. ഇത് അനുവദിക്കാൻ കാരണം കേരളത്തിന് നികുതി വിഹിതമായി കേന്ദ്രത്തിൽ നിന്നുള്ള സഹായം 22 ശതമാനം കുറയുമെന്നുള്ളതുകൊണ്ടാണ്. ഈ തുകയിൽ 150 കോടി രൂപയോളമാകട്ടെ നമുക്ക് ഈ വർഷം ലഭിക്കേണ്ട പൊതുദുരിതാശ്വാസ സഹായത്തിന്റെ ഭാഗമാണ്.

 കേരളത്തിനു കിട്ടാനുണ്ട്

കേരളത്തിനു കിട്ടാനുണ്ട്

അതേസമയം, ജിഎസ്ടി കോമ്പൻസേഷൻ 3000 കോടി രൂപ കേരളത്തിനു കിട്ടാനുണ്ട്. ജിഎസ്ടി വരുമാനമേ ഇല്ലാതാകുന്ന ഏപ്രിൽ മാസത്തിൽ കോമ്പൻസേഷൻ നൽകുമെന്ന് ഉറപ്പുപറയാൻ കേന്ദ്രം തയ്യാറല്ല. ഈ ബിജെപി നിലപാടിനെതിരായി ആഞ്ഞടിക്കുന്നതിനുപകരം പ്രതിപക്ഷനേതാവ് പറയുകയാണ് "ജിഎസ്ടി കോമ്പൻസേഷൻ 10 മാസം കിട്ടി"യെന്ന്. അദ്ദേഹത്തിന്റെ അറിവിനുവേണ്ടി പറയട്ടെ. ഡിസംബർ മുതൽ നാലു മാസത്തെ കോമ്പൻസേഷൻ കിട്ടാനുണ്ട്. ഇത് വാങ്ങിയെടുക്കാൻ കേരളത്തോടൊപ്പമായിരിക്കുമോ അതോ കേന്ദ്രത്തോടൊപ്പമായിരിക്കുമോ താങ്കൾ?

 കേന്ദ്രം തയ്യാറായിട്ടില്ല

കേന്ദ്രം തയ്യാറായിട്ടില്ല

പ്രതിപക്ഷ നേതാവിന്റെ മറ്റൊരു പ്രധാന പ്രസ്താവന " കടമെടുക്കാനുള്ള പരിധി കേന്ദ്രം വർദ്ധിപ്പിക്കുകയാണ് " എന്നാണ്. ഇത് വേണമെന്നാണ് കോൺഗ്രസ് ധനമന്ത്രിമാരടക്കം മുഴുവൻ സംസ്ഥാന സർക്കാരുകളും ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇത് പരിഗണിക്കുന്നതിന് കേന്ദ്രം തയ്യാറായിട്ടില്ല. അപ്പോഴാണ് പ്രതിപക്ഷനേതാവ് ഇക്കാര്യത്തിലും കേന്ദ്രത്തെ വെള്ളപൂശാൻ ഇറങ്ങിയിരിക്കുന്നത്. എന്തുപറ്റിയിരിക്കുന്നു ഇദ്ദേഹത്തിന്?
സാലറി ചലഞ്ചടക്കം ദുരിതാശ്വാസ സഹായത്തിനായി ലഭിക്കുന്ന പണമെല്ലാം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ തന്നെയാണ് സൂക്ഷിക്കുക.

 ശ്രമങ്ങൾ വിലപോവില്ല

ശ്രമങ്ങൾ വിലപോവില്ല

നിയമാനുസൃതവും കൃത്യമായ ചട്ടങ്ങളും ഏജി ഓഡിറ്റുമുള്ള ഈ നിധിയ്ക്കു പകരം പിഎം കെയർ പോലുള്ള വേറെ എന്തെങ്കിലും നിധി ഉണ്ടാക്കാൻ കേരള സർക്കാർ ഉദ്ദേശിക്കുന്നില്ല. എന്നാൽ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയ്ക്കു കീഴിൽ ഒരു പ്രത്യേക അക്കൗണ്ടായി സൂക്ഷിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. തികച്ചും അടിസ്ഥാനരഹിതമായ ആക്ഷേപങ്ങൾ ഉന്നയിച്ച് പുകമറ സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ വിലപോവില്ല.

English summary
Thomas isaac against chennithala and mullappally
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X