Get Updates
Get notified of breaking news, exclusive insights, and must-see stories!

സൂചിപ്പാറ തുറന്നു മക്കളേ..; ചുരം കയറി വയനാട്ടിലേക്ക് പോര്, കാത്തിരിക്കുന്ന കാഴ്ചകൾ ഇതാ

അങ്ങനെ എട്ട് മാസത്തെ നീണ്ട അടച്ചിടലിന് ശേഷം സൂചിപ്പാറ വെള്ളച്ചാട്ടം ഇതാ വീണ്ടും തുറക്കുകയാണ്. വെള്ളിയാഴ്ച മുതലാണ് സന്ദർശകർക്ക് പ്രവേശനത്തിന് അനുമതി ലഭിക്കുക. ദിവസവും 500 പേർക്കാണ് വെള്ളച്ചാട്ടത്തിലേക്ക് പ്രവേശനം ഉണ്ടാകുക.

കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു സൂചിപ്പാറ അടച്ച്. കുറവ ദ്വീപിലെ ജീവനക്കാരൻ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്നായിരുന്നു സൂചിപ്പാറ വെള്ളച്ചാട്ടവും അടച്ചിടുന്നത്. കുറുവയും അടച്ചിരുന്നു. എന്നാൽ ഹൈക്കോടതി ഉത്തരവോടെ കഴിഞ്ഞ മാസം കുരുവ ദ്വീപ് തുറന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ സൂചിപ്പാറയും തുറക്കുന്നത്. നേരത്തേ വയനാട് ദുരന്തസമയത്ത് ഈ ഭാഗത്തൂടെ ഉരുൾപൊട്ടിയൊലിച്ചിരുന്നെങ്കിലും മേഖലയിൽ കാര്യമായ കേടുപാടുകൾ ഉണ്ടായിട്ടില്ല.

wayanad-

സൂചിപ്പാറയെന്ന സുന്ദരി

മേപ്പാടിക്ക് സമീപമാണ് മൂന്ന് തട്ടുകളിലായി താഴേക്ക് ഒഴുകുന്ന ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. 300 അടി മുകളിൽ നിന്നാണ് വെള്ളച്ചാട്ടം താഴേക്ക് പതിക്കുന്നത്. പാലരുവി പോലെ താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടത്തിന്റെ കാഴ്ച ജീവിതത്തിൽ ഒരിക്കലെങ്കിലും ആസ്വദിക്കണം.

പ്രവേശനം എങ്ങനെ

രാവിലെ എട്ട് മണി മുതലാണ് ഇവിടേക്ക് പ്രവേശനം. മുതിർന്നവർക്ക് 150 രൂപയാണ് പ്രവേശന ഫീസ്. കുട്ടികൾക്ക് 50 രൂപയും.

സഞ്ചാരികളെ സ്വീകരിക്കാനൊരുങ്ങി വയനാട്

മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വയനാട്ടിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് കുത്തനെ കുറഞ്ഞിരുന്നു. എന്നാൽ കോട മഞ്ഞ് ഇറങ്ങി തുടങ്ങിയതോടെ വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങളും ഉണർന്നു. അവധിക്കും അല്ലാതെയുമെല്ലാം സഞ്ചാരികൾ മേഖലയിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്. ജനവരി വരെ സഞ്ചാരികളുടെ ഒഴുക്കുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വയനാട്ടിൽ പോകാൻ ഈ 5 ഇടങ്ങൾ

ചെമ്പ്രമുടി കാണാം

വയനാട് എന്നാലെ സാഹസിക സഞ്ചാരം തന്നെ. എന്നിരുന്നാലും കൂടുതൽ സാഹസികത ഇഷ്ടപ്പെടുന്നവർ നേരെ വെച്ച് പിടിച്ചേക്ക് ചെമ്പ്രമുടിയിലേക്ക്. സമുദ്രനിരപ്പിൽ നിന്നും 2100 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ചെമ്പ്രമുടി അപൂർവ സസ്യജാലങ്ങളുടെയും വന്യജീവികളുടെയും ആവാസ കേന്ദ്രമാണ്. ഹൃദയാകൃതിയിലുള്ള തടാകവും വെള്ളച്ചാട്ടവുമെല്ലാം ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് ആസ്വദിക്കാം

പൂക്കോട് തടാകം

പൂക്കോട് തടാകം കാണാതെ എന്ത് വയനാട് യാത്ര. പശ്ചിമഘട്ടത്തിലെ സുന്ദരമായ വനത്തിന് നടു‌വിലാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. വയനാട്ടിൽ ഏത് സമയത്ത് എത്തുന്ന സഞ്ചാരികളും പൂക്കോട് തടാകം കണ്ടേ മടങ്ങാറുള്ളൂ. ഏകദേശം 13 കിലോ മീറ്ററോളം പരന്ന് കിടക്കുന്ന തടാകത്തിൽ ബോട്ടിംഗ് സംവിധാനം ഉണ്ട്. രാവിലെ 9 മുതലാണ് ഇവിടേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കുക.

മീൻമുട്ടി വെള്ളച്ചാട്ടം

വനത്തിനുള്ളിൽ കൂറ്റൻ പാറക്കെട്ടുകളിൽ നിന്നും താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടം. ഏകദേശം 300 മീറ്റർ ഉയരത്തിൽ നിന്നാണ് ഇത് താഴേക്ക് പതിക്കുന്നത്. കേരളത്തിലെ രണ്ടാമത്തെ വലിയ വെള്ളച്ചാട്ടം കൂടിയാണിത്

ബാണാസുരസാഗർ മല

സാഹസിക സഞ്ചാരികൾക്ക് ആസ്വദിക്കാൻ സാധിക്കുന്ന മറ്റൊരു ഇടമാണ് ബാണാസുരമല. ബാണാസുര ഡാമും അതിനോട് ചേർന്ന് നിൽക്കുന്ന മലനിരകളുമെല്ലാം ഒരിക്കലെങ്കിലും കാണണം

കുറുവ ദ്വീപ്

കബനി പുഴയുടെ നടുവിലുള്ള ഒരു കൂട്ടം തുരുത്തുകളുടെ സമൂഹമാണ് കുറുവ ദ്വീപ്. മഴ തുടങ്ങിയാൽ ഇവിടേക്കുള്ള പ്രവേശനം അടക്കും. ചങ്ങാടത്തിൽ കയറിയാണ് ദ്വീപിലേക്ക് പോകേണ്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+