വേനലവധിക്ക് ഇനിയും യാത്ര പോയില്ലേ? ഫുഡടക്കം കെടിഡിസിയുടെ സമ്മര്‍ പാക്കേജ് ഇതാ
വേനലവധിക്കാലം കഴിയാന്‍ ഇനി മൂന്നാഴ്ച കൂടിയെ ബാക്കിയുള്ളൂ. സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പ് കുട്ടികളുമായി വിനോദയാത്ര പോകാന്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും കേരള ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ( കെ ടി ഡി സി ) വാഗ്ദാനം ചെയ്യുന്ന അവധിക്കാല പാക്കേജുകളെ കുറിച്ച് അറിഞ്ഞിരിക്കണം. കേരളത്തിന്റെ പ്രകൃതിഭംഗി ആസ്വദിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള ആകര്‍ഷകമായ പാക്കേജുകള്‍ ആണ് കെ ടി ഡി സി മുന്നോട്ടുവെക്കുന്നത്.
കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഏറ്റവും തലപ്പൊക്കത്തോടെ നില്‍ക്കുന്ന മൂന്നാര്‍, തേക്കടി, കോവളം, കുമരകം, വയനാട്, പൊന്‍മുടി, ആലപ്പുഴ, കൊല്ലം, കൊച്ചി, തിരുവനന്തപുരം, മലമ്പുഴ, മണ്ണാര്‍ക്കാട്, നിലമ്പൂര്‍, കൊണ്ടോട്ടി തുടങ്ങിയ ജനപ്രിയ സ്ഥലങ്ങളിലെ കെടിഡിസിയുടെ പ്രീമിയം, ബജറ്റ്, ടാമറിന്‍ഡ് പ്രോപ്പര്‍ട്ടികളില്‍ ഈ അവധിക്കാല പാക്കേജുകള്‍ ലഭ്യമാണ്.

Image Credit: KTDC@Facebook
പ്രഭാതഭക്ഷണമടക്കം രണ്ട് രാത്രിയും മൂന്ന് പകലും ചിലവഴിക്കാവുന്ന പ്രീമിയം റിസോര്‍ട്ടുകള്‍ക്ക് 11999 രൂപയാണ് ( ജി എസ് ടി അടക്കം ) കെ ടി ഡി സി ഈടാക്കുന്നത്. രണ്ട് മുതിര്‍ന്നവര്‍ക്കും രണ്ട് കുട്ടികള്‍ക്കും ഈ പാക്കേജിന് കീഴില്‍ ഉള്‍പ്പെടാം. തേക്കടിയിലും (ആരണ്യ നിവാസ്) മൂന്നാറിലും ( ടീ കൗണ്ടി ) ഇതേ നിരക്കില്‍ നിങ്ങള്‍ക്ക് റിസോര്‍ട്ടുകള്‍ ലഭ്യമാകും. തിരുവനന്തപുരം ( മസ്‌കോത്ത് ), കോവളം (സമുദ്ര), കുമരകം ( വാട്ടര്‍സ്‌കേപ്‌സ് ) എന്നിവിടങ്ങളില്‍ 12999 രൂപയാണ് നിരക്ക്.
അധികം വരുന്ന ഓരോ വ്യക്തികള്‍ക്കും 1500 രൂപയാണ് നിരക്ക്. രണ്ട് രാത്രിയും മൂന്ന് പകലും നീണ്ടുനില്‍ക്കുന്ന ബജറ്റ് റിസോര്‍ട്ടുകളും കെ ടി ഡി സി വാഗ്ദാനം ചെയ്യുന്നുണ്ട്. റിപ്പിള്‍ ലാന്റിന് 4999 രൂപയും അക്വാ ലാന്റ്, പെപ്പര്‍ ഗ്രോ, വയനാട് ഗാര്‍ഡന്‍ ഹൗസ്, മലമ്പുഴ എന്നിവിടങ്ങളില്‍ 5555 രൂപയും ആണ് നിരക്ക്. പെരിയാര്‍ ഹൗസ്, തേക്കടി കുമരകം ഗേറ്റ്വേ എന്നിവിടങ്ങളില്‍ 8555 രൂപയും ആണ് ഈടാക്കുന്നത്.
ടാമറിന്‍ഡ് ഈസി ഹോട്ടലുകള്‍കളില്‍ 3,499 മുതല്‍ രണ്ട് രാത്രിയും മൂന്ന് പകലും ചെലവഴിക്കാം. എല്ലാ പാക്കേജുകളിലും താമസം, സൗജന്യ പ്രഭാതഭക്ഷണം, നികുതികള്‍ എന്നിവ ഉള്‍പ്പെടുന്നു. 'കെടിഡിസി മൊമെന്റ്‌സ്', 'കെ ടി ഡി സി മാര്‍വല്‍', 'കെടിഡിസി മാജിക്', 'എല്‍.ടി.സി' എന്നീ പേരുകളില്‍ പ്രത്യേക പാക്കേജുകളും ലഭ്യമാണ്. കുട്ടികളില്ലാത്ത ദമ്പതികള്‍ക്കും ഇതേ പാക്കേജ് ലഭിക്കും.
ഈ പാക്കേജ് ലഭിക്കുന്നതിന് ദമ്പതികള്‍ക്ക് പ്രായപരിധിയില്ല. 12 വയസ്സിന് മുകളിലുള്ള ഒരു കുട്ടി മാത്രമുള്ള കുടുംബത്തിനോ അല്ലെങ്കില്‍ കുട്ടികളില്‍ ഒരാള്‍ക്ക് 12 വയസ് കഴിഞ്ഞിട്ടുണ്ടെങ്കില്‍ പ്രത്യേക കുടുംബ പാക്കേജ് വാഗ്ദാനം ചെയ്യാവുന്നതാണ്. മുകളില്‍ പറഞ്ഞ പ്രത്യേക പാക്കേജുകള്‍ ലഭിക്കുന്നതിന് 12 വയസ്സിന് താഴെയുള്ള സ്‌കൂളില്‍ പോകുന്ന കുട്ടിയുടെ പേരില്‍ ആണ് റിസര്‍വേഷന്‍ നടത്തേണ്ടത്.
ചെക്ക്-ഇന്‍ ചെയ്യുമ്പോള്‍ മാതാപിതാക്കള്‍ കുട്ടിയുടെ പ്രായ തെളിവിന്റെയും രക്ഷിതാവിന്റെ വിലാസ തെളിവിന്റെയും പകര്‍പ്പ് ഹാജരാക്കണം. അധിക ഭക്ഷണം, പാനീയങ്ങള്‍, ആയുര്‍വേദ മസാജ് മുതലായവയ്ക്ക് 10% കിഴിവ് ലഭിക്കും. 2025 ഏപ്രില്‍ 1 മുതല്‍ മെയ് 31 വരെയുള്ള മാസങ്ങളിലാണ് പാക്കേജിന്റെ സാധുത.
എങ്ങനെ ബന്ധപ്പെടാം?
ബുക്കിംഗുകള്‍ക്കും പാക്കേജ് സംബന്ധിച്ച പൂര്‍ണ്ണ വിശദാംശങ്ങള്‍ക്കും സന്ദര്‍ശകര്‍ക്ക് www.ktdc.com/packages എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം. സംശയങ്ങള്‍ക്ക് 1800-425-0123 അല്ലെങ്കില്‍ 9400008585 എന്ന നമ്പറില്‍ വിളിക്കുകയോ [email protected] എന്ന ഇ-മെയില്‍ ഐഡി വഴി ബന്ധപ്പെടുകയോ ചെയ്യാം.












Click it and Unblock the Notifications