Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്കൂൾ തുറക്കുന്നതിന് മുന്നേ പോകാം; മലക്കപ്പാറയും നെല്ലിയാമ്പതിയും നിലമ്പൂരും..പാക്കേജ് ഇതാ

കേരളത്തിൽ തന്നെ ഒരുപാട് സ്ഥലങ്ങൾ കണ്ട് തീർക്കാനുള്ളപ്പോൾ എന്തിന് കേരളത്തിന് പുറത്തേക്ക് പോകണം. ഈ വേനലവധി ആഘോഷമാക്കാൻ കേരളത്തിൽ ആസ്വദിക്കാൻ സാധിക്കുന്ന മൂന്ന് യാത്രാ പാക്കേജുകളാണ് ഇന്ന് പറയുന്നത്. കോഴിക്കോട് കെ എസ് ആർ ടി ബജറ്റ് സെൽ അവതരിപ്പിക്കുന്ന പാക്കേജിനെ കുറിച്ച് അറിയാം.

മലക്കപ്പാറ യാത്ര

കേരള-തമിഴ്നാട് അതിർത്തിയിലാണ് മലക്കപ്പാറയെന്ന് ഹിൽ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. ഓഫ് ബീറ്റ് സ്ഥലങ്ങൾ കാണാൻ താത്പര്യമുള്ള, സനമാധാനത്തോടെ യാത്ര പോകാൻ ഇഷ്ടപ്പെടുന്ന, നീണ്ട യാത്രകൾ താത്പര്യമുള്ള ആളുകൾക്ക് പോകാൻ പറ്റിയ ഇടം. തൃശൂർ ചാലക്കുടി വഴിയാണ് മലക്കപ്പാറയിലേക്കുള്ള യാത്ര. ചാലക്കുടിയിൽ നിന്നും നിബിഡ വനങ്ങൾ നിറഞ്ഞ വാഴച്ചാൽ ഷോലയാർ വഴി മലക്കപ്പാറയിലേക്ക്. ഈ വഴിയുന്ന യാത്ര തന്നെയാണ് മലക്കപ്പാറ യാത്രയിലെ ഏറ്റവും ആകർഷണം. ഇടയ്ക്ക് വന്യമൃഗങ്ങളേയും ഇതുവഴി കാണാൻ സാധിക്കും. മലപ്പാറയിലെ ഗ്രാമക്കാഴ്ചകൾ അതിമനോഹരമാണ്. ഇവിടെ നിന്ന് നോക്കിയാൽ തമിഴ്നാട്ടിലെ കൃഷി സ്ഥലങ്ങളുടെ വിദൂരദൃശ്യങ്ങൾ കാണാം. അവിടെയെത്തി നല്ലൊരു ചായയും കുടിച്ച് കഴിഞ്ഞാൽ മലക്കപ്പാറയെ നിങ്ങൾ ഹൃദയത്തിൽ സൂക്ഷിക്കും തീർച്ച.

nelliyampahy2

25 ന് കോഴിക്കോട് നിന്ന് അതിരാവിലെ 7 മണിയോടെയാണ് മലക്കപ്പാറയിലേക്ക് തിരിക്കുക. ഫാസ്റ്റ് പാസഞ്ചർ ബസിലായിരിക്കും യാത്ര. ഈ ഏകദിന പാക്കേജിന് ഒരാൾക്ക് വരുന്ന ചെവവ് 1070 രൂപയാണ്.

25 നുള്ള മറ്റൊരു യാത്ര നെല്ലിയാമ്പതിയിലേക്കാണ്. കേരളത്തിന്റെ പച്ചക്കിരീടം (ഗ്രീൻ ക്രൗൺ) എന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്. വനങ്ങളും മൂടൽ മഞ്ഞ് തിങ്ങി നിൽക്കുന്ന മലനിരകളും, വിശാലമായ തേയില തോട്ടങ്ങളുമെല്ലാം നിറഞ്ഞതാണ് നെല്ലിയാമ്പതി. സമുദ്രനിരപ്പിൽ നിന്നും 3500 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന നെല്ലിയാമ്പതി പാവങ്ങളുടെ ഊട്ടി എന്ന് കൂടിയാണ് അറിയപ്പെടുന്നത്.

മലക്കപ്പാറ പോലെ തന്നെ ഇവിടേക്കുള്ള യാത്രയാണ് പ്രധാന ഹൈലൈറ്റ്. നെൻമാറയിൽ നി്നന് 10 ഹെയർപിൻ വളവുകൾ കയറി മുകളിലെത്തിയാൽ പോത്തുണ്ടി റിസർവോയിൽ കാണാം, അതിന്റെ താഴ്ചയിലെ വീശാലമായ കാള്ചകളും. തേയില തോട്ടങ്ങളും കാപ്പിത്തോട്ടങ്ങളുമെല്ലാം നമ്മൾ ഇടുക്കി , വയനാട് യാത്രകളിൽ കണ്ടിട്ടുണ്ടാകും. എന്നാൽ ഓറഞ്ച് പ്ലാന്റേഷനുകൾ കണ്ടിട്ടുണ്ടോ? നെല്ലിയാമ്പതി ഇതിന്റേ കേന്ദ്രമാണ്. വിനോദസഞ്ചാരികളുടെ കൂട്ടിയിടിയില്ലാത്ത സ്ഥലം എന്ന പ്രത്യേകത കൂടിയുണ്ട്. പോത്തുണ്ടി ഡാം, സീതാർക്കുണ്ട് വ്യൂ പോയിന്റ് എന്നിവയെല്ലാം ഇവിടെ ആസ്വദിക്കാം.

മഞ്ഞ് മൂടിയ നെല്ലിയാമ്പതിയെ കാണാൻ സപ്റ്റംബർ മുതൽ മാർച്ച് വരെ വരുന്നതാണ് ഉചിതമായ സമയം. ഇനി മഴയാണെങ്കിൽ ജൂൺ മുതൽ ഓഗസ്റ്റ് വരെ. പക്ഷെ മഴ അധികമായാൽ നെല്ലിയാമ്പതിയിലേക്കുള്ള യാത്ര നിയന്ത്രിക്കാറുണ്ട്. കോഴിക്കോട് നിന്നുള്ള നെല്ലിയാമ്പതി പാക്കേജിന് ചെവവ് വരുന്നത് 1000 രൂപയാണ്. ഒരു ദിവസത്തെ പാക്കേജ് ആണിത്. യാത്രയിലെ ഭക്ഷണം ഉൾപ്പെടെയുള്ള ചിലവുകൾ യാത്രക്കാരാണ് വഹിക്കേണ്ടത്.

25 ന് തന്നെ നിലമ്പൂരേക്കും

വനങ്ങളാൽ തിങ്ങിനിറഞ്ഞ നിലമ്പൂർ ചാലിയാറിന്റെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. ചരിത്രം കൊണ്ട് സമ്പന്നമായ നിലമ്പൂരിലെ പ്രധാന കാഴ്ച ഇവിടുത്തെ തേക്ക് മ്യൂസിയമാണ്. ലോകത്തിലെ ആദ്യത്തെ തേക്ക് മ്യൂസിയം കൂടിയാണിത്. തേക്കിനെ കുറിച്ചുള്ള സകല വിവരങ്ങളും നിങ്ങൾക്ക് ഇവിടെ നിന്ന് അറിയാൻ സാധിക്കും.

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന തേക്ക് തോട്ടമായ കൊണോലി പ്ലോട്ടും കാണാം. 1840 കളിൽ ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ എച്ച്വി കൊണോലിയാണ് ഇത് സ്ഥാപിച്ചത്. ആഢ്യൻപാറ വെള്ളച്ചാട്ടമാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത.

സീറ്റുകൾ ബുക്ക് ചെയ്യുന്നതിന് 9946068832 , 9544477954 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+