Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട്ടിൽ നിന്നും കൂർഗിലേക്ക് പുറപ്പെട്ടോ? നിർബന്ധമായും ഈ സ്ഥലം കണാം

മലയാളികൾക്ക് കൂർഗ് അഥവാ കൊടകിന് ഒരു പരിചയപ്പെടുത്തലിന്‍റെ ആവശ്യമില്ല. പോയിട്ടുള്ളവർ ഒരുപാടില്ലെങ്കിലും പരിചയം ഉണ്ടാകുമെന്നത് ഉറപ്പ്. ഈ അവധിക്കാലത്ത് അല്ലെങ്കിൽ കുറച്ചു ദിവസങ്ങൾ അടുപ്പിച്ച് അവധിയെടുക്കാൻ പറ്റിയാൽ ഉറപ്പായും കൂർഗിലേക്ക് ഒരു യാത്ര പോകണം. വേനലിൽ തണുപ്പും തണുപ്പിൽ വിട്ടുപോകാൻ പറ്റാത്ത വിധത്തിലുള്ള മനോഹര കാഴ്ചകളും നല്കുന്ന ഇവിടം ഏതു സീസണിലും സന്ദർശിക്കാം.

wa4-1747079155 jpg -Properties

കണ്ണൂർ, കാസർകോഡ്, വയനാട് ജില്ലകളുടെ അതിർത്തികളുമായി ചേർന്നു കിടക്കുന്ന കൂർഗിലേക്ക് ഈ മൂന്നു ജില്ലകളിൽ നിന്നും എളുപ്പത്തിൽ എത്താം. ഇന്ന് വയനാട്ടിലെ മാനന്തവാടി, കാട്ടിക്കുളം, കുട്ട വഴി കുടകിലേക്ക് എത്തിച്ചേർന്ന് ഇവിടുന്ന ഓരോ സ്ഥലങ്ങൾ കാണാൻ പറ്റുന്ന വിധത്തിലാണ് വിശദമാക്കുന്നത്. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം എല്ലാ സ്ഥലങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നതാണ്. യാത്രക്കാർ കാണാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങളാണ് ഈ പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്.

നാഗർ ഹോളെ രാജീവ് ഗാന്ധി നാഷണൽ പാർക്ക്

കുട്ട വഴി കൂര്‍ഗിലേക്ക് കടക്കുമ്പോൾ ഏറ്റവുമാദ്യം കടന്നുപോകുന്ന ഇടമാണ് നാഗർഹോളെ ദേശീയോദ്യാനം. രാജ്യത്തെ കടുവാ സംരക്ഷണ കേന്ദ്രങ്ങളിലൊന്ന് കൂടിയാണിത്. കാടിന്റെ തണലിൽ വെള്ളച്ചാട്ടങ്ങളും അരുവികളും താഴ്വാരങ്ങളും കാണാം. മാത്രമല്ല, കടുവാ, ആന, കരടി തുടങ്ങിയ കാട്ടുമൃഗങ്ങളും ഇവിടെയുണ്ട്. രാവിലെ 6-9 വരെയും ഉച്ചയ്ക്ക് 1- 5 വരെയുമാണ് സഫാരി സമയം

2. ഇരുപ്പ് വെള്ളച്ചാട്ടം
യാത്രയിലെ അടുത്തയിടം ഇരുപ്പ് വെള്ളച്ചാട്ടം ആണ്. ബ്രഹ്മഗിരി മലമുകളിൽ നിന്നും ഉത്ഭവിക്കുന്ന ഈ വെള്ളച്ചാട്ടം വിരാജ്പേട്ടയ്ക്ക് അടുത്താണുള്ളത്. കുട്ടയിൽ നിന്ന് 9 കിമി ദൂരമുണ്ട്. വെള്ളച്ചാട്ടം പതിക്കുന്ന ഇടത്ത് സുരക്ഷിതമായി ഇറങ്ങാം, രാവിലെ 8 മുതൽ വൈകിട്ട് 5.30 വരെയാണ് പ്രവേശന സമയം.

3. ദുബാരെ എലിഫന്‍റ് ക്യാംപ്
ആനകളെ തൊട്ടടുത്തു കാണാനും തൊടാനും അവരുടെ ഒരു ദിവസം എങ്ങനെയൊക്കെ ചെലവഴിക്കുന്നു എന്നും കാണാൻ പറ്റിയ ഇടമാണ് ദുബാരെ എലിഫന്‍റ് ക്യാംപ്. കൂർഗ് യാത്രിലെ ഏറ്റവും ആകർഷകമായ, കൗതുകമുണർത്തുന്ന സ്ഥലങ്ങളിലൊന്നാണിത്. നദിയില് ആനകളുടെ കുളി കാണാനും അവയ്ക്ക് ഭക്ഷണം നല്കാനും ഒക്കെ ഇവിടെ സാധിക്കും. വർഷം മുഴുവനും ഇവിടെ പ്രവേശനം ഉണ്ടെങ്കിലും മികച്ച കാലാവസ്ഥ സെപ്റ്റംബർ പകുതി മുതൽ മാർച്ച് ആദ്യം വരെയാണ്. രാവിലെ 9 - 11, വൈകിട്ട് 4.30 - 5.30 എന്നിങ്ങനെയാണ് ഇവിടുത്തെ സമയക്രമം.

4. നിസർഗ്ഗദാമ നാച്ചുറൽ റിസർവ്
കൂര്‍ഗിൽ കുശാൽ നഗറിന് സമീപം സ്ഥിതി ചെയ്യുന്ന നിസർഗ്ഗദാമ നാച്ചുറൽ റിസർവ് നോഹരമായ ഒരു പാർക്കാണ്. ഡ്രൈവ് ചെയ്തു വന്ന ക്ഷീണം മാറ്റാനും കുറച്ച് സമയം വെറുതേയിരിക്കുവാനുമെല്ലാം പറ്റിയ ഇവിടം ഒരുപാട് കാഴ്ചകളും ആക്റ്റിവിറ്റികളുമുണ്ട്. തൂക്കുപാലം, പെഡൽ ബോട്ടിങ്, സി ലൈൻ, ഡീർ പാർക്ക് മുളങ്കാടുകൾ തുടങ്ങിയവയാണ് ഇവിടെയുള്ളത്. രാവിലെ 9-5 ആണ് പ്രവേശന സമയം.

5. കുശാല്‍ നഗർ
കൂർഗ് യാത്രയിലെ ഏറ്റവും കൗതുകമുണര്‍ത്തുന്ന സ്ഥലമാണ്
കുശാല്‍ നഗർ. ടിബറ്റൻ സെറ്റിൽമെന്‍റായ ഇവിടെ അവരുടെ ജീവിതവും ആശ്രമങ്ങളും ആരാധനാലയവും ആണ് കാണുവാനുള്ളത്. അതിനുള്ളിലെ രൂപങ്ങൾ, ചിത്രപ്പണികൾ, പ്രാർഥനാനിരതരായിരിക്കുന്ന സന്യാസിമാർ, പ്രാർത്ഥനാ ചക്രങ്ങൾ എന്നിങ്ങനെ കൗതുകം തോന്നിപ്പിക്കുന്ന ഒത്തിരി കാഴ്ചകൾ ഇവിടെയുണ്ട്.

മണ്ഡൽപെട്ടി
കൂർഗിൽ ഒരു ദിവസം തങ്ങി യാത്രകൾ തുടരുന്നവർക്കും തുടങ്ങുന്നവർക്കും പറ്റിയ സ്ഥലമാണ് മണ്ഡൽപെട്ടി. സൂര്യോദയം കാണുവാനുള്ള ഓഫ്റോഡ് ജീപ്പ് യാത്രയാണ് ഇവിടുത്തെ ആകർഷണം. ഇടനേരത്ത് വന്നാല്‌ കാഴ്ചകൾ ഒന്നുമില്ലെന്ന് കരുതേണ്ട, ഓഫ്റോഡ് യാത്രയും അവിടുത്തെ കാഴ്ചകളും കാണേണ്ടതു തന്നെയണ്. ടിക്കേരിയിൽ നിന്നും 30 കിലോമീറ്ററിലധികം ദൂരമുണ്ട് മണ്ഡൽപട്ടിയിലേക്ക്. കർണാടക വനം വകുപ്പിൻ്റെ ചെക്പോസ്റ്റിന് മുന്നിൽ നിന്നാണ് യാത്ര തുടങ്ങുന്നത്. ഇതെത്തുന്നത് കവാടത്തിലേക്കാണ്. കവാടം കഴിഞ്ഞ് ഒരു കിലോമീറ്റർ നടക്കണം ഇവിടുത്തെ വ്യൂ പോയിന്‍റിലേക്ക്. ഏതു സമയത്ത് പോയാലും നല്ല തണുപ്പാണ് ഇവിടെ കാത്തിരിക്കുന്നത്.

അബ്ബി ഫാൾസ്
കാപ്പിത്തോട്ടത്തിനുള്ളിലൂടെ നടന്നെത്തുന്ന അബ്ബി വെള്ളച്ചാട്ടം മലമുകളിൽ നിന്ന് പാറക്കെട്ടുകളിൽ തല്ലിയലച്ച് പതിക്കുന്ന മനോഹര കാഴ്ചയാണ്. വെള്ളം ഒത്തിരിയുണ്ടെങ്കിലേ കാഴ്ച അതിന്‍റെ പൂർണ്ണതയിലെത്തൂ. നടക്കണം എന്നതിനാൽ മടിയുള്ളവർ ഇവിടം ഒഴിവാക്കുന്നതാവും നല്ലത്.

മടിക്കേരി
മടിക്കേരിയിൽ നഗരത്തിനു മധ്യത്തിലെ കൊട്ടാരം ആണ് പ്രധാന കാഴ്ച. കൊട്ടാരം ഇപ്പോൾ കോടതി ആയാണ് ഉപയോഗിക്കുന്നത്, ഇതിനുള്ളിൽ ചെറിയ ഒരു മ്യൂസിയവുമുണ്ട്.

രാജാസീറ്റ്
മടിക്കേരിയിലെ ഏറ്റവും പ്രധാന കാഴ്ചയാണ് രാജാസീറ്റ്. അതിമനോഹരമായ ഒരുദ്യാനവും പാർക്കും ചേർന്നതാണ് ഇവിടം. കൂടകിലെ രാജക്കന്മാർ ഇവിടെ വന്നിരുന്ന് സൂര്യാസ്തമയം കണ്ടിരുന്നുവെന്നാണ് വിശ്വാസം. പകൽ പ്രവേശനമുണ്ടെങ്കിലും ഇവിടം ഭംഗിയാകുന്നതും തിരക്കേറുന്നതും വൈകുന്നേരങ്ങളിലാണ്, താഴ്വാരങ്ങളും ദൂരക്കാഴ്ചകളും കാണാൻ സാധിക്കുന്ന വിധത്തിലാണ് ഇവിടുത്തെ ഇരിപ്പിടങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. അതിരാവിലെ വന്നാൽ സൂര്യോദയത്തിനൊപ്പം മഞ്ഞിന്‌റെയും വെയിലിന്‍റെയും മനോഹരമായ കോംബോ ആസ്വദിക്കാം. പൂന്തോട്ടത്തിൽ നിർമ്മിച്ച ഒരു വലിയ അർദ്ധവൃത്താകൃതിയിലുള്ള പവലിയനാണ് രാജയുടെ സീറ്റ് വ്യൂ പോയിന്‍റ്.

തലക്കാവേരി
കാവേരി നദിയുടെ ഉത്ഭവസ്ഥാനമാണ് തലക്കാവേരി. മടിക്കേരിയിൽ നിന്ന് 35 കിമി അകലെയുള്ള ബാഗമണ്ഡല എന്ന സ്ഥലം തലക്കാവേരിയുടെ കവാടം എന്നാണ് അറിയപ്പെടുന്നത്. ത്രിവേണി നദീസംഗമാണ് ഇവിടെയുള്ളത്. കാവേരി നദിയും കണ്ണികെ നദിയും ഭൂമിക്കടയിൽ നിന്നുള്ള സുജ്യോതി നദിയും ഇവിടെ സംഗമിക്കുന്നു എന്നാണ് വിശ്വാസം. ഇതിനടുത്തായി ബാഗമണ്ഡേശ്വര ക്ഷേത്രവും കാണാം. ഇവിടുന്ന് വീണ്ടും എട്ട് കിലോമീറ്ററാണ് തലക്കാവേരിയിലേക്കുള്ള ദൂരം. കാവേരി നദി ഉത്ഭവിക്കുന്ന ഒരുറവ ഇവിടെ നിങ്ങൾക്ക് കാണാം. സമുദ്രനിരപ്പിൽ നിന്നു 4187 അടി ഉയരെയാണു തലക്കാവേരി സ്ഥിതി ചെയ്യുന്നത്.

ചെലവറ വെള്ളച്ചാട്ടം
കൂർഗ് യാത്രയിലെ മറ്റൊരു വെള്ളച്ചാട്ടമാണ് ചെലവറ.
കാവേരിയുടെ കൈവഴിയായ ചെറിയ അരുവിയിലൂടെ രൂപംകൊണ്ട പ്രകൃതിദത്ത വെള്ളച്ചാട്ടമായ ഇത് കൂര്‍ഗ് യാത്രയില്‍ മറക്കാതെ പോകേണ്ട സ്ഥലമാണ്. പാറക്കെട്ടിലൂടെ പതിക്കുന്ന ചെലവറ വെള്ളച്ചാട്ടത്തിന് പശ്ചാത്തലം ഒരുക്കുന്നത് കാടും അതിന്‍റെ ഇരുണ്ട പച്ചപ്പുമാണ്. മഴക്കാലത്ത് ഇവിടേക്കുള്ള യാത്ര ഒഴിവാക്കുന്നതാണ് നല്ലത്. വിരാജ്പെട്ടയില്‍ നിന്നും ചെലവറ വെള്ളച്ചാ‌ട്ടത്തിലേക്ക് 20 കിലോമീറ്ററോളം ദൂരമുണ്ട്. ജീപ്പും ടാക്സി സര്‍വ്വീസുകളും ഇവിടേക്ക് ലഭ്യമാണ്.

കുടക് വാഹന സൗകര്യങ്ങൾ
വാഹനസൗകര്യങ്ങൾ ലഭ്യമാണെങ്കിലും ഓരോ സ്ഥലങ്ങളും വളരെ ദൂരത്തില്‍ സ്ഥിതി ചെയ്യുന്നു എന്നതൊരു പ്രശ്നമായേക്കും. ഉള്ളിലേക്കുള്ള ചില സ്ഥലങ്ങളിലേക്ക് വാഹനങ്ങള്‍ കുറവാണ്. മാത്രമല്ല, ചിലപ്പോള് തിരക്കേറിയ സീസണ്‍ ആണെങ്കിൽ സമയത്തിന് വാഹനങ്ങൾ കിട്ടാതെ വന്നാൽ അത് യാത്രകളെ ബാധിക്കും. ഇങ്ങനെയുള്ള സാധ്യതകൾ ഉള്ളതിനാൽ സ്വന്തം വാഹനത്തിൽ വരുന്നതാവും കൂടുതൽ എളുപ്പം. വാഹനമില്ലെങ്കില് പൊതുഗതാഗതം വഴിയോ ഷെയർ ടാക്സികൾ വഴിയോ പോകാൻ കഴിയുന്ന സ്ഥലങ്ങൾ ലിസ്റ്റ് ചെയ്ത് സഞ്ചരിക്കാം. ഇത് സമയവും പണവും ലാഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+