Get Updates
Get notified of breaking news, exclusive insights, and must-see stories!

ഊട്ടി, മൂന്നാര്‍, കൊടൈക്കനാല്‍... ഫുഡടക്കം ഒരു സമ്പൂര്‍ണ പാക്കേജ് ഇതാ; വേഗം ബുക്ക് ചെയ്‌തോളൂ

കേരളത്തില്‍ ചൂട് കൂടിയതോടെ തണുത്ത കാലാവസ്ഥയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ തിരക്ക് കൂടിയിരിക്കുകയാണ്. അവധിക്കാലം അവസാനിക്കാറായതോടെ കുടുംബ സമേതം വിനോദയാത്ര സംഘടിപ്പിക്കുന്ന തിരക്കിലാണ് എല്ലാവരും. കേരളത്തില്‍ മാത്രമല്ല തൊട്ടടുത്ത സംസ്ഥാനമായ തമിഴ്‌നാട്ടിലും പൊള്ളുന്ന ചൂടാണ് അനുഭവപ്പെട്ടത്. ചൈന്നെയില്‍ എല്ലാം ചൂട് മൂര്‍ധന്യത്തില്‍ എത്തിയിരിക്കുകയാണ്.

ഈ സാഹചര്യത്തില്‍ തമിഴ്‌നാട് ടൂറിസം ഡവലപ്‌മെന്റ് കോര്‍പറേഷന്‍ (ടി ടി ഡി സി) നഗരവാസികള്‍ക്കായി പ്രത്യേക വിനോദയാത്ര പാക്കേജ് അവതരിപ്പിച്ചിരിക്കുകയാണ്. കേരളമടക്കമുള്ള സ്ഥലങ്ങളിലെ കുളിരും പ്രകൃതി ഭംഗിയും ആസ്വദിക്കാന്‍ സാധിക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കാണ് തമിഴ്‌നാട് ടൂറിസം ഡവലപ്‌മെന്റ് കോര്‍പറേഷന്‍ യാത്രകള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

Summer Vacation Trips

കുടുംബത്തിനൊപ്പവും സുഹൃത്തുക്കള്‍ക്കൊപ്പവും വേനലവധിക്കാലം ചെലവഴിക്കാന്‍ സാധിക്കുന്ന തരത്തില്‍ മൂന്ന് ദിവസത്തെ പ്രത്യേക യാത്രാ പാക്കേജ് ആണ് തമിഴ്‌നാട് ടൂറിസം ഡവലപ്‌മെന്റ് കോര്‍പറേഷന്‍ അവതരിപ്പിച്ചിരിക്കുന്നത്. കേരളത്തിലെ മൂന്നാര്‍, തമിഴ്‌നാട്ടിലെ ഊട്ടി, കൊടൈക്കനാല്‍, ഹൊഗനക്കല്‍, യേര്‍ക്കാട് എന്നിങ്ങനെ സഞ്ചാരികളുടെ പ്രിയപ്പെട്ട സ്‌പോട്ടുകളിലേക്കാണ് യാത്ര.

ഊട്ടി, കൊടൈക്കനാല്‍, യേര്‍ക്കാട്, ഹൊഗനക്കല്‍, മൈസൂരു, ബെംഗളൂരു, മൂന്നാര്‍ എന്നീ സ്ഥലങ്ങളാണ് തമിഴ്‌നാട് ടൂറിസം ഡവലപ്‌മെന്റ് കോര്‍പറേഷന്റെ അവധിക്കാല പാക്കേജില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ദൊഡ്ഡബെട്ട മലനിരകള്‍, ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, ബോട്ട് യാത്ര എന്നിവയാണ് ഊട്ടി പാക്കേജില്‍ അടങ്ങിയിരിക്കുന്നത്. പില്ലര്‍ റോക്ക്, പച്ചപ്പരവതാനി വിരിച്ച മലനിരകള്‍, കോക്കേസ് വാക്ക്, കൊടൈക്കനാല്‍ തടാകത്തിലൂടെ ബോട്ട് യാത്ര എന്നിവയാണ് കൊടൈക്കനാല്‍ പാക്കേജിലെ ആകര്‍ഷണം.

യേര്‍ക്കാട് - ഹൊഗനക്കല്‍ പാക്കേജില്‍ യേര്‍ക്കാടിലെ പഗോഡ വ്യൂ പോയിന്റ്, റോസ് ഗാര്‍ഡന്‍, യേര്‍ക്കാട് തടാകത്തിലൂടെ ബോട്ട് യാത്ര, ഹൊഗനക്കലിലെ വെള്ളച്ചാട്ടം എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മൈസൂരു - ബെംഗളൂരു പാക്കേജില്‍ ചാമുണ്ഡേശ്വരി ക്ഷേത്രം, നന്ദി ഹില്‍സ്, മൈസൂരു കൊട്ടാരം, വൃന്ദാവന്‍ ഗാര്‍ഡന്‍, ശ്രീരംഗപട്ടണം, ബെംഗളൂരു ലാല്‍ബാഗ് ഗാര്‍ഡന്‍ എന്നിവ ഉള്‍പ്പെടുന്നു.

കൂടാതെ കുറ്റാലം വെള്ളച്ചാട്ടം കാണാനും ഈ യാത്ര വഴിയൊരുക്കും. തെങ്കാശി, ശ്രീവില്ലിപുത്തൂര്‍, മധുര എന്നിവയും ഈ പാക്കേജിന്റെ ഭാഗമാണ്. മൂന്നാര്‍ പാക്കേജില്‍ മറയൂര്‍, ഇരവികുളം ദേശീയോദ്യാനം, തേക്കടി എന്നിവയാണ് ഉള്‍പ്പെട്ടിരിക്കുന്നത്. എല്ലാ വെള്ളിയാഴ്ചയും വാലാജാ റോഡിലെ ടിടിഡിസി ഓഫിസില്‍ നിന്ന് വൈകുന്നേരമാണ് ബസ് പുറപ്പെടുക. തിങ്കളാഴ്ച രാവിലെ തിരിച്ചെത്തുന്ന തരത്തിലാണ് യാത്ര ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

6800 രൂപ മുതല്‍ 8500 രൂപ വരെയാണ് വിവിധ പാക്കേജുകളുടെ നിരക്ക്. സിംഗിള്‍ റൂം, ഡബിള്‍ റൂം എന്നിവയ്ക്കു പുറമേ കുട്ടികള്‍ക്കായി പ്രത്യേക സൗകര്യങ്ങളും ഒരുക്കും. ഭക്ഷണവും തമിഴ്‌നാട് ടൂറിസം ഡവലപ്‌മെന്റ് കോര്‍പറേഷന്‍ തന്നെ ഒരുക്കും. വിശദ വിവരങ്ങള്‍ക്ക് തമിഴ്‌നാട് ടൂറിസം ഡവലപ്‌മെന്റ് കോര്‍പറേഷന്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. www.ttdconline.com.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+