Get Updates
Get notified of breaking news, exclusive insights, and must-see stories!

ടെന്‍ഷന് അവധി കൊടുക്കാം: മക്കളുമായി ക്രിസ്തുമസ് അവധി അടിച്ചുപൊളിക്കാന്‍ പറ്റിയ ഇന്ത്യയിലെ 5 സ്ഥലങ്ങള്‍

ഇനി കുറച്ചുനാള്‍ കഴിഞ്ഞാല്‍ ക്രിസ്തുമസ് അവധിക്കാലം ഇങ്ങെത്തും. വിനോദ യാത്രകള്‍ നടത്താന്‍ ഏറ്റവും നല്ല സമയം. കാലാവസ്ഥ അനുയോജ്യമായതിനാല്‍ കടുത്ത വെയിലും ചൂടുമൊന്നും ഏല്‍ക്കാതെ സ്ഥലങ്ങള്‍ കണ്ടുവരാം എന്നതാണ് ഈ സമയത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ക്രിസ്തുമസ് കാലത്ത് കുടുംബങ്ങളാണ് ഏറ്റവും കൂടുതല്‍ യാത്ര ചെയ്യുന്നത്. വിനോദവും വിശ്രമവും ഒരുപോലെ പ്രദാനം ചെയ്യുന്ന സ്ഥലങ്ങളാണ് കൂടുതല്‍ കുടുംബങ്ങളും തിരഞ്ഞെടുക്കുന്നത്.

കുട്ടികള്‍ക്ക് എന്നും ഓര്‍മയില്‍ തങ്ങി നില്‍ക്കുന്ന, അവിസ്മരണീയമായ അവധിക്കാലം വാഗ്ദാനം ചെയ്യുന്ന നിരവധി സ്ഥലങ്ങള്‍ ഇന്ത്യയിലുണ്ട്. അതില്‍ മഞ്ഞുമൂടിയ പര്‍വതനിരകള്‍ മുതല്‍ ഇളം വെയിലേക്കു കിടക്കാന്‍ കഴിയുന്ന ബീച്ചുകള്‍ വരെയുണ്ട്. വിനോദ യാത്രകള്‍ക്കുള്ള ഓപ്ഷനുകള്‍ അനന്തമാണ്. കുട്ടികളുടെ ഇഷ്ടങ്ങള്‍ കൂടി പരിഗണിക്കണമെന്ന് മാത്രം. കുടുംബാംഗങ്ങള്‍ക്ക് ഒരുമിച്ച് ശൈത്യകാലം ആസ്വദിക്കാന്‍ പറ്റിയ ഇന്ത്യയിലെ ചില സ്ഥലങ്ങള്‍ ഇതാ:

goa

ഷിംല

ഹിമാചല്‍ പ്രദേശിന്റെ തലസ്ഥാനമായ ഷിംല കുടുംബങ്ങളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനാണ്. കൊളോണിയല്‍ വാസ്തുവിദ്യയ്ക്കും പ്രകൃതി സൗന്ദര്യത്തിനും പേരുകേട്ട ഷിംലയില്‍ മഞ്ഞുകാലത്ത് പോകുന്നതാണ് ഏറ്റവും നല്ലത്. സ്‌കീയിംഗ്, ഐസ് സ്‌കേറ്റിംഗ് തുടങ്ങിയ വിനോദങ്ങള്‍ ഇവിടെ ആസ്വാദിക്കാം. കല്‍ക്കയില്‍ നിന്ന് ഷിംലയിലേക്കുള്ള കളിപ്പാട്ട ട്രെയിനിലെ (ടോയ് ട്രെയിന്‍) യാത്ര കുട്ടികള്‍ക്ക് മികച്ച അനുഭവം നല്‍കും. മലനിരകളുടെ അതിശയിപ്പിക്കുന്ന കാഴ്ചകള്‍ ഈ യാത്ര പ്രദാനം ചെയ്യുന്നു.

ഗോവ

ഡിസംബറിലെ തണുപ്പുകാലത്ത് ഇളം വെയിലേറ്റ് കടല്‍തീരത്ത് കിടക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ ഏറെയാണ്. അതിന് ഏറ്റവും അനുയോജ്യമായ തിരഞ്ഞെടുപ്പായിരിക്കും ഗോവ. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും അനുയോജ്യമായ കടല്‍ത്തീരങ്ങളാണ് ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷണം. മണല്‍ക്കൊട്ടാരങ്ങള്‍ പണിയുന്നതിനും ജല കായിക വിനോദങ്ങള്‍ ആസ്വദിക്കുന്നതിനും ഇവിടുത്തെ ബീച്ചുകള്‍ അനുയോജ്യമാണ്. ഗോവയിലെ ശാന്തമായ അന്തരീക്ഷം അവധിക്കാല യാത്രയ്ക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമാക്കി മാറ്റുന്നു. ബീച്ചുകള്‍ സന്ദര്‍ശിച്ചു കഴിഞ്ഞാല്‍ കുടുംബങ്ങള്‍ക്ക് പ്രാദേശിക വിപണികള്‍ പര്യവേക്ഷണം ചെയ്യാനും ഗോവന്‍ ഭക്ഷണവിഭവങ്ങള്‍ പരീക്ഷിക്കാനും കഴിയും.

ജയ്പൂര്‍

രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പൂര്‍ ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും ഒരു മിശ്രിതമാണ്. വിനോദയാത്ര എന്നതിലുപരി കുട്ടികള്‍ക്ക് പാഠപുസ്തകങ്ങളില്‍ പഠിക്കുന്ന ചരിത്രത്തിലേക്കൊരു തിരിഞ്ഞുനോട്ടം കൂടിയാണിത്. കുടുംബങ്ങള്‍ക്ക് കൊട്ടാരങ്ങള്‍, കോട്ടകള്‍, മ്യൂസിയങ്ങള്‍ എന്നിവ സന്ദര്‍ശിക്കാം. ഊര്‍ജ്ജസ്വലമായ നഗരത്തില്‍ ആന സവാരി പോലുള്ള അതുല്യമായ അനുഭവങ്ങളും പരീക്ഷിക്കാന്‍ കഴിയും. കുട്ടികള്‍ക്കായി പാവ ഷോകളും ഒട്ടക സവാരിയും ഇവിടെയുണ്ട്.

ഡാര്‍ജിലിങ്

അതിമനോഹരമായ തേയിലത്തോട്ടങ്ങള്‍ക്കും പ്രശസ്തമായ ഡാര്‍ജിലിങ് ഹിമാലയന്‍ റെയില്‍വേയ്ക്കും പേരുകേട്ടതാണ് ഡാര്‍ജിലിങ്. കുടുംബങ്ങള്‍ക്ക് തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ കളിപ്പാട്ട ട്രെയിന്‍ യാത്ര ആസ്വദിക്കാന്‍ കഴിയും. കാഞ്ചന്‍ജംഗ പര്‍വതനിരകളുടെ കാഴ്ചകള്‍ അതിമനോഹരമാണ്. പഠനത്തിരക്കുകളില്‍ നിന്ന് അകന്ന് ശാന്തമായ ഒരു യാത്രയ്ക്ക് അനുയോജ്യമായ അന്തരീക്ഷമാണ് ഈ ഹില്‍ സ്റ്റേഷന്‍ പ്രദാനം ചെയ്യുന്നത്.

കേരളത്തിലെ കായല്‍ യാത്ര

കുടുംബങ്ങള്‍ക്ക് കേരളത്തിലെ കായല്‍ യാത്ര സവിശേഷ അനുഭവമാണ് പ്രദാനം ചെയ്യുന്നത്. മനോഹരമായ ജലപാതകള്‍ പര്യവേക്ഷണം ചെയ്യാനുള്ള അവസരം ലഭിക്കുന്ന ഹൗസ്ബോട്ടിലെ താമസം മറക്കാനാകാത്ത അനുഭവം സമ്മാനിക്കും. പ്രകൃതിസ്നേഹികള്‍ക്ക് ഏറ്റവും നല്ല തിരഞ്ഞെടുപ്പാണ് കേരളത്തിലെ കായല്‍ യാത്രകള്‍. കേരളത്തിന്റെ സംസ്‌കാരവും തനതു ഭക്ഷണവും ആസ്വദിക്കാനും ഈ യാത്രകളിലൂടെ കഴിയും.

ഓരോരുത്തരുടെയും താല്‍പര്യങ്ങള്‍ അനുസരിച്ചാണ് വിനോദ യാത്രയ്ക്കുള്ള സ്ഥലം തിരഞ്ഞെടുക്കേണ്ടത്. മുകളില്‍ പറഞ്ഞ സ്ഥലങ്ങളെല്ലാം കുടുംബങ്ങള്‍ക്ക് ആസ്വാദ്യകരമായ അവധിക്കാലം ഉറപ്പാക്കുന്നു. മലനിരകള്‍ മുതല്‍ കടല്‍ത്തീരങ്ങള്‍ വരെ, കുടുംബമായി മറക്കാനാവാത്ത ഒരു വിനോദയാത്ര വാഗ്ദാനം ചെയ്യുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+