Get Updates
Get notified of breaking news, exclusive insights, and must-see stories!

സാധാരണക്കാരന്റെ യാത്രയ്ക്ക് തമിഴ്നാടിനോളം നല്ല ഇടമുണ്ടോ ? ഈ സ്ഥലങ്ങൾ ബക്കറ്റ് ലിസ്റ്റിൽ സൂക്ഷിച്ചോളൂ..

യാത്രയെന്ന് പറയുമ്പോൾ മലയാളികൾ എപ്പോഴും ദൂരെ എങ്ങോട്ടെക്കെങ്കിലും പോയേക്കാം എന്നതാണ് ചിന്ത. എന്നിട്ട് ഇവിടെ നിന്ന് വടക്കൻ സംസ്ഥാനങ്ങളിലേക്ക് വച്ചു പിടിക്കും. നമ്മുടെ തൊട്ട് കിടക്കുന്ന തമിഴ് നാട് കാണാനുള്ള സ്ഥലങ്ങളിൽ 10 ശതമാനം പോലും നമ്മൾ കണ്ടിട്ടുമുണ്ടാകില്ല. ദ്രാവിഡ മക്കളുടെ തമിഴ്നാട്ടിൽ ആസ്വദിക്കാൻ എത്രയെത്ര സ്ഥലങ്ങളുണ്ടെന്നോ..?

ഒട്ടേറെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനമാണ് തമിഴ്നാട്. ഏഷ്യയിലെ ഏറ്റവും നീളമേറിയ ബീച്ചായ ചെന്നെയിലെ മറീനയിൽ തുടങ്ങി മഹാബലിപുരം, ട്രാൻക്വിബാർ തുടങ്ങിയ മനോഹരികളായി ബീച്ചുകളും ഉണ്ടിവിടെ. ബീച്ച് പേഴ്സൺ ആയ ആളുകൾക്ക് തെരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ച സ്ഥലങ്ങളിൽ ഒന്നാണിത്. ആകാശനീല നിറത്തിലുള്ള വെള്ളവും ബാക്ക്​ഗ്രൗണ്ടിൽ ഈന്തപ്പനകളുമാണ് ഇവിടത്തെ പ്രധാന ആകർഷണം.

അതേ സമയം തീരപ്രദേശത്ത് നിന്ന് അകലെയായി തമിഴ്നാട്ടിൽ ഹിൽ സ്റ്റേഷനുകളും ഉണ്ട്. നല്ല കാലാവസ്ഥ, മികച്ച സൈറ്റ്സീയിങ് എന്നിവ നിങ്ങളുടെ മനസിനെ തണുപ്പിക്കുമെന്നുറപ്പ്.

tamilnadtour2

ഇതെല്ലാം കൂടാതെ തീർത്ഥാടന കേന്ദ്രമെന്ന നിലയിലും തമിഴ്നാട് പ്രസിദ്ധമാണ്. സംസ്കാരത്തിനാലും പഴമയാലും നിർമിതിയാലും ഏറെ വൈവിധ്യങ്ങളുള്ള ക്ഷേത്രങ്ങളാണ് ഇവിടെയുള്ളത്. മീനാക്ഷി അമ്മൻ, രാമനാഥസ്വാമി, പളനി മുരുകൻ തുടങ്ങിയ ക്ഷേത്രങ്ങൾ ഇതിൽ ചിലത് മാത്രമാണ്.

ന​ഗരക്കാഴ്ച്ചകൾക്കും അനുഭവങ്ങൾക്കും ഷോപ്പിം​ഗിനുമൊക്കെ തമിഴ്നാട് മികച്ചതു തന്നെ. വലിയ വിലക്കുറവിൽ വസ്ത്രങ്ങൾ തൂക്കി വിൽക്കുന്ന തിരുപ്പൂർ തുണിത്തരങ്ങൾ പേരുകേട്ടതാണ്. സാരി വിപണിയിൽ തമിഴ്നാട് ലോക പ്രസിദ്ധമാണ്. കാഞ്ചീപുരം സാരികൾ തന്നെ മികച്ച ഉദാഹരണം.

ഇനി, നിങ്ങളിത്തിരി സാഹസികത ഇഷ്ടപ്പെടുന്ന ആളാണെങ്കിൽ ട്രെക്കിംഗ്, ക്യാമ്പിംഗ്, സർഫിംഗ്, ഈസ്റ്റ് കോസ്റ്റ് റോഡിലെയും നീലഗിരി പർവതനിരകളിലെയും മോട്ടോർബൈക്കിംഗ് തുടങ്ങിയ ഓപ്ഷനുകളും ഇവിടെയുണ്ട്. പശ്ചിമ ഘട്ടം തിരഞ്ഞെടുക്കുന്നത് സാഹസ പ്രേമികൾക്ക് ഉചിതമാകും.

യുനെസ്‌കോ അംഗീകരിച്ച ലോക പൈതൃക കേന്ദ്രങ്ങളിൽപ്പെട്ട തമിഴ്നാട്ടിൽ കാടു കേറാൻ വരുന്നവർക്കും നല്ല അനുഭവമായിരിക്കും. പശ്ചിമഘട്ടത്തിലെ യാത്രയ്ക്കിടക്ക് സിംഹവാലൻ കുരങ്ങിനെ മുതൽ ലോകത്തേറ്റവും വിഷമേറിയ പാമ്പിനെ വരാൻ കാണാൻ അവസരമുണ്ടായേക്കാം. വന്യജീവി സങ്കേതങ്ങളിലെ വൈൽഡ് ലൈഫ് സഫാരികൾ, മികച്ച ക്യാമ്പിംഗ് അനുഭവത്തിന് നീല​ഗിരി തുടങ്ങി ലിസ്റ്റ് ഇങ്ങനെ നീളും. അപ്പോൾ നിങ്ങളുടെ തമിഴ്നാട് യാത്രയുടെ ബക്കറ്റ് ലിസ്റ്റിൽ സൂക്ഷിക്കേണ്ട പ്രധാനപ്പെട്ട ചില സ്ഥലങ്ങൾ നോക്കാം.

വൈൽഡ് ലൈഫ്

1. മുതുമല സാങ്ച്വറി
2. വല്ലനാട് സാങ്ച്വറി
3. ഗൾഫ് ഓഫ് മാന്നാർ മറൈൻ നാഷണൽ പാർക്ക്
4. വീരാളിമല സാങ്ച്വറി
5. പോയിന്റ് കാലിമേർ സാങ്ച്വറി
6. മുകുർത്തി നാഷണൽ പാർക്ക്
7. ആനമലൈ ടൈഗർ റിസർവ്
8. മുണ്ടന്തുരൈ സാങ്ച്വറി
9. മയൂര തോട്ടം
10.ശ്രീവില്ലിപുത്തൂർ സാങ്ച്വറി
11.വേദാന്തങ്കൽ പക്ഷി സങ്കേതം
12.ഗിണ്ടി നാഷണൽ പാർക്ക്
13.ക്രോക്കഡൈൽ പാർക്ക്

ക്ഷേത്രങ്ങൾ

1. ചിദംബരം കപാലീശ്വരർ
2. മീനാക്ഷി ക്ഷേത്രം
3.മധുരൈ മുരുഗൻ ക്ഷേത്രം
4.രാമേശ്വരം ക്ഷേത്രം
5.കന്യാകുമാരി ക്ഷേത്രം
6.ചയവൻ ഈശ്വര ക്ഷേത്രം
7.ചെന്നൈ കൃഷ്ണപുരം ക്ഷേത്രം
8.കുംഭേശ്വര ക്ഷേത്രം
9.സ്വാമിമലൈ ക്ഷേത്രം
9.കൈലാസം ഉദയർ ക്ഷേത്രം
10.നാഗേശ്വരൻ ക്ഷേത്രം
11.ഐരാവതീശ്വര ക്ഷേത്രം
12.പളനി മുരുകൻ ക്ഷേത്രം

പൈതൃകം

1. കേവ്സ് ഓഫ് തമിഴ്നാട്
2.അർജുനൻ തപസ്ചെയ്ത സ്ഥലം (ARJUNA'S PENANCE)
3.തിരുച്ചിറപ്പള്ളിയിലെ റോക്ക് ഫോർട്ട്
4.വള്ളുവർ കോട്ടം
5.തഞ്ചാവൂർ കൊട്ടാരം
6.പദ്മനാഭപുരം കൊട്ടാരം
7.ശിവഗംഗ കൊട്ടാരം
8. എസ്.ടി. ജോർജ്ജ് കോട്ട

ബീച്ചുകൾ
1. മറീന ബീച്ച്
2.മഹാബലിപുരം ബീച്ച്
3.കന്യാകുമാരി ബീച്ച്
4.കോവലോംഗ് ബീച്ച്
5.എലിയറ്റ്സ് ബീച്ച്
6.അരിയമാൻ ബീച്ച്
7.കുന്തുകാൽ ബീച്ച്
8.ധനുഷ്കോടി ബീച്ച്
9.ഓലൈക്കുട ബീച്ച്
10.വാലി ഓഫ് ഫ്ലവേഴ്സ് ട്രെക്ക്
11.പാമ്പൻ ബീച്ച്
12.ശംഗുമൽ ബീച്ച്

മ്യൂസിയങ്ങൾ

1.ഗാന്ധി മ്യൂസിയം മധുരൈ
2. ദക്ഷിണചിത്ര മ്യൂസിയം മുട്ടുകാട്
3.എ.പി.ജെ. അബ്ദുൾ കലാം ഹൗസ് രാമേശ്വരം
4.ഇന്ത്യ സീഷെൽ മ്യൂസിയം മഹാബലിപുരം
5.കന്യാകുമാരി വാക്സ് മ്യൂസിയം
6.ഗവൺമെന്റ് മ്യൂസിയം ചെന്നൈ
7.GEDEE കാർ മ്യൂസിയം കോയമ്പത്തൂർ
8.ചെമ്പഗനൂർ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററി കൊടൈക്കനാൽ
9.ചെന്നൈ റെയിൽ മ്യൂസിയം
10.തഞ്ചാവൂർ കൊട്ടാരം
11.ഫോർട്ട് മ്യൂസിയം ചെന്നൈ
12.ജി.ഡി. നായിഡു ഇൻഡസ്ട്രിയൽ എക്സിബിഷൻ കോയമ്പത്തൂർ
13.ബിർള പ്ലാനറ്റോറിയം ചെന്നൈ
14.ചോളമണ്ഡല ആർട്ടിസ്റ്റ് വില്ലേജ്
15. അസ്ട്രോഫിസിക്കൽ ഒബ്സർവേറ്ററി കൊടൈക്കനാൽ
16.ആർട്ട് മ്യൂസിയം ചെന്നൈ
17.എം & എൻ ചോക്ലേറ്റ് മ്യൂസിയം ഊട്ടി
18.വാക്സ് വേൾഡ് മ്യൂസിയം ഊട്ടി
19.ഫോറസ്റ്റ് കോളേജ് മ്യൂസിയം കോയമ്പത്തൂർ
20.നാഷണൽ ആർട്ട് ഗാലറി ചെന്നൈ
21.റെയിൽവേ ഹെറിറ്റേജ് സെന്റർ കം റെയിൽവേ മ്യൂസിയം തിരുച്ചിറപ്പള്ളി
22.ആർക്കിയോളജിക്കൽ മ്യൂസിയം ഓഫ് ഇന്ത്യ വെല്ലൂർ
23.ഗവൺമെന്റ് മ്യൂസിയം പുതുക്കോട്ട
24.കാഞ്ചി കുടിൽ കാഞ്ചിപുരം
25.മഹാബലിപുരം ശിൽപ മ്യൂസിയം

വാട്ടർഫാൾസ്

1.കാതറിൻ വാട്ടർഫാൾസ്
2.കുട്രാളം വാട്ടർഫാൾസ്
3. ഹൊഗെനക്കൽ വാട്ടർഫാൾസ്
4. കുമ്പക്കരരി വാട്ടർഫാൾസ്
5. കുട്ട്ലാടംപട്ടി വാട്ടർഫാൾസ്
6. മങ്കി വാട്ടർഫാൾസ്
7.പഞ്ചലിംഗ വാട്ടർഫാൾസ്
8.സുരുളി വാട്ടർഫാൾസ്
9. തലയാർ വാട്ടർഫാൾസ്

തടാകങ്ങൾ

1.ചെമ്പരമ്പാക്കം തടാകം
2.കലിവേലി തടാകം
3.കോവലായി തടാകം
4.പുലിക്കാട്ട് തടാകം
5.ഷോളവാരം തടാകം
6.വീരാണം തടാകം
7.റെഡ് ഹിൽസ് തടാകം
8.അമ്പത്തൂർ തടാകം
9.സിങ്കാനല്ലൂർ തടാകം
10. വാളാങ്കുളം തടാകം

പ്രസിദ്ധമായ സ്ഥലങ്ങൾ

1. ഊട്ടി
2. കൊടാക്കനാൽ
3. വട്ടവട

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+