'അമര്‍ അക്ബര്‍ അന്തോണി' കാണാന്‍ കൊതിച്ച പട്ടായ; തായ്‌ലാന്റില്‍ അര്‍മാദിക്കാം, ഇന്ത്യക്കാര്‍ക്ക് വിസ വേണ്ട
ഇന്ത്യയില്‍ നിന്ന് വിനോദ സഞ്ചാരികള്‍ കൂടുതലായി എത്തുന്ന രാജ്യമാണ് തായ്‌ലാന്റ്. ബിസിനസ് ആവശ്യാര്‍ഥം പോകുന്നവരും കുറവല്ല. ഇവര്‍ക്കെല്ലാം സന്തോഷം നല്‍കുന്ന തീരുമാനമാണ് തായ് ഭരണകൂടം എടുത്തിരിക്കുന്നത്. ഇന്ത്യയ്ക്കാര്‍ക്ക് ഇനി വിസ ഇല്ലാതെ തന്നെ തായ്‌ലാന്റിലേക്ക് വരാം. നേരത്തെ സമാനമായ തീരുമാനം എടുത്ത മലേഷ്യ വന്‍ നേട്ടം കൊയ്തിരുന്നു.
നിലവില്‍ തായ്‌ലാന്റിലേക്ക് പോകാന്‍ ഇന്ത്യക്കാര്‍ക്ക് വിസ ആവശ്യമില്ല. ഈ ഇളവ് നവംബര്‍ 11ന്് അവസാനിക്കുകയാണ്. വിസ ഇളവ് അനിശ്ചിത കാലത്തേക്ക് നീട്ടാനാണ് തായ് ഭരണകൂടത്തിന്റെ പുതിയ തീരുമാനം. ടൂറിസത്തിന് പേരുകേട്ട തായ്‌ലാന്റ് ഇനിയും കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള ശ്രമത്തിലാണ്. എന്തൊക്കെയാണ് നിബന്ധനകള്‍ എന്ന് നോക്കാം...

ഇന്ത്യ വിട്ടു പുറത്തേക്കുള്ള യാത്രയ്ക്ക് പ്രധാന വെല്ലുവിളി വിസ ലഭിക്കുക എന്നതാണ്. ഇതിന് വേണ്ടി പണവും സമയവും ഏറെ വേണ്ടി വന്നേക്കാം. ചില രാജ്യങ്ങള്‍ വിസ ഇളവ് പ്രഖ്യാപിക്കാറുണ്ട്. വിദേശികളെ കൂടുതലായി ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണിത്. വിദേശ വിനോദ സഞ്ചാരികള്‍ എത്തുന്നതോടെ ടൂറിസ്റ്റ് മേഖല കൂടുതല്‍ സജീവമാകുമെന്ന പ്രതീക്ഷയിലാണ് നീക്കം.
ഇന്ത്യയ്ക്കാര്‍ക്ക് തായ്‌ലാന്റില്‍ 60 ദിവസം വരെ വിസയില്ലാതെ താമസിക്കാം. നിശ്ചിത കാലാവധിയുള്ള പാസ്‌പോര്‍ട്ട് കൈവശമുണ്ടാകണം എന്നതാണ് നിബന്ധന. 60 ദിവസം കഴിഞ്ഞും താമസിക്കണമെങ്കില്‍ എമിഗ്രേഷന്‍ ഓഫീസില്‍ നിന്ന് അനുമതി നല്‍കും. 30 ദിവസം കൂടി താമസിക്കാനുള്ള അനുമതിയാണ് ലഭിക്കുക. പുതിയ ഇളവ് സംബന്ധിച്ച വിവരങ്ങള്‍ ന്യൂഡല്‍ഹിയിലെ തായ് എംബസി സ്ഥിരീകരിച്ചു.
വിസ ഇളവ് നല്‍കുമ്പോള്‍ തായ്‌ലാന്റിന് വന്‍ ലാഭമാണ് ലഭിക്കുക. ഹോട്ടല്‍ മേഖല സജീവമാകും. ഗതാഗത രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്കും ലാഭം കൊയ്യാം. കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ സമാനമായ ഇളവ് മലേഷ്യ അനുവദിച്ചിരുന്നു. ഇന്ത്യക്കാര്‍ കൂടുതല്‍ സെര്‍ച്ച് ചെയ്യുന്ന വിദേശ രാജ്യങ്ങളുടെ പട്ടികയില്‍ എട്ടാം സ്ഥാനത്തായിരുന്ന മലേഷ്യ ഇതോടെ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് തായ്‌ലാന്റില്‍ പ്രവേശിക്കാന്‍ ഇനി തടസമുണ്ടാകില്ല. എമിഗ്രേഷന്‍ കേന്ദ്രത്തിലെ ജീവനക്കാര്‍ പാസ്‌പോര്‍ട്ട് പരിശോധിച്ച് സ്റ്റാമ്പ് ചെയ്യും. കൂടുതല്‍ ഇന്ത്യക്കാര്‍ എത്തുന്നതോെട ഹോട്ടല്‍ റൂം വാടക ഉയരാന്‍ സാധ്യതയുണ്ട്. ടാക്‌സി നിരക്കുകളും കൂടിയേക്കാം. തായ്‌ലാന്റിലെ കിഴക്കന്‍ പ്രദേശമാണ് പട്ടായ. ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ വിവിധ പദ്ധതികള്‍ ഇവിടെ ഒരുക്കാറുണ്ട്.
ഈ വര്‍ഷം ആദ്യ പാദത്തില്‍ 94 ലക്ഷം വിദേശ സഞ്ചാരികളാണ് തായ്‌ലാന്റിലെത്തിയത്. തായ് ഭരണകൂടത്തിന്റെ പ്രധാന വരുമാന മാര്‍ഗം കൂടിയാണ് ടൂറിസം. നാല് കോടി ടൂറിസ്റ്റുകളെയാണ് ഈ വര്‍ഷം തായ്‌ലാന്റ് പ്രതീക്ഷിക്കുന്നത്. കൊവിഡ് വ്യാപനത്തിന് മുമ്പുള്ള തരത്തിലേക്ക് വിദേശികളെ ആകര്‍ഷിക്കുകയാണ് സര്‍ക്കാര്‍. ഈ വര്‍ഷം ഒക്ടോബര്‍ വരെ ഇന്ത്യയില്‍ നിന്ന് 16.4 ലക്ഷം പേരാണ് തായ്‌ലാന്റിലെത്തിയത്. മലേഷ്യ, ചൈന എന്നീ രാജ്യക്കാര്‍ക്ക് ശേഷമാണ് ഇക്കാര്യത്തില്‍ ഇന്ത്യയുടെ സ്ഥാനം.












Click it and Unblock the Notifications