യാത്രകൾ ഇഷ്ടമാണോ? എന്നാൽ 2025 ൽ തന്നെ ഈ 6 സ്ഥലങ്ങൾ കണ്ടിരിക്കണം..
നിങ്ങൾ യാത്രകളെ പ്രണയിക്കുന്ന ആളാണോ? എന്നാൽ 2025 അവസാനിക്കുന്നതിന് മുമ്പ് ഈ 6 സ്ഥലങ്ങൾ നിർബന്ധമായും കണ്ടിരിക്കേണം. ഭൂമിയിലെ സ്വർഗം എന്ന് അക്ഷരം തെറ്റാതെ പറായം ഈ സ്ഥലങ്ങളെ. ഈ സ്ഥലങ്ങൾ കാണാതെ പോകുന്നത് ജീവിതത്തിലെ പ്രധാനപ്പെട്ട നഷ്ടം തന്നെയാണ്. യാത്രകളെ സ്നേഹക്കിന്നുണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ ഈ സ്ഥലങ്ങൾ കണ്ടിരിക്കേണം. ഏതൊക്കെയാണ് ആ സ്ഥലങ്ങൾ എന്ന് അറിയാം...
തായ്‌ലൻഡ്:
ഇപ്പോൾ ഏറ്റവും കൂടുതൽ ആളുകൾ പോകുന്ന സ്ഥലങ്ങളിൽ ഒന്നാണ് തായ്‌ലൻഡ്. മനഹോരമായ ബീച്ചുകളും തിരക്കേറിയ നഗര കേന്ദ്രങ്ങൾ, രാജകൊട്ടാരങ്ങൽ, പുരതാന കാഴ്ചകൾ, ബുദ്ധ പ്രതിമകൾ, ക്ഷേത്രങ്ങൾ അങ്ങനെ തീർച്ചയായും നിങ്ങൾക്ക് കാണാനായി ഒരുപാട് കാഴ്ചകൾ തായ്‌ലൻഡിലുണ്ട്.

ജെയ്ൻ ഓസ്റ്റൻസ് ഇംഗ്ലണ്ട്:
ഇതാണ് മറ്റൊരു സ്ഥലം. ഇംഗ്ലണ്ടിന്റെ തെക്ക്പടിഞ്ഞാറൻ മേഖലയിലാണ് ജെയ്ൻ ഓസ്റ്റൻസ് ഇംഗ്ലണ്ട് സ്ഥിതി ചെയ്യുന്നത്. എന്തുകൊണ്ടാണ് ഇവിടേക്ക് പോകണം എന്ന് പറയുന്നതല്ലേ... ഇവിടെ പോയാൽ തീർച്ചയായും വളരെ വ്യത്യസ്തമായ അനുഭവമായിരിക്കും. വസന്തകാലത്താണ് ഇവിടെ സന്ദർശിക്കാൻ പറ്റിയ സ്ഥലം. ഈ വർഷം ജെയ്ൻ ഓസ്റ്റനിന്റെ 250ാം ജന്മവാർഷികമാണ്.
അസാം:
തീർച്ചയായും പോകേണ്ട സ്ഥലമാണ് വടക്ക് കിഴക്കൻ ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന അസം. തേയിലത്തോട്ടങ്ങളുടെ മനോഹരമായ കാഴ്ചയും കാസിരംഗ നാഷണൽ പാർക്കുമൊക്കെ അസമിൽ കാണാനുണ്ട്. 1985-ൽ യുനെസ്കോയുടെ ലോക പൈതൃക സൈറ്റായി അംഗീകരിക്കപ്പെട്ട സ്ഥലമാണ്, ഇവിടെ വംശനാശഭീഷണി നേരിടുന്ന ഇന്ത്യൻ ഒറ്റക്കൊമ്പൻ കണ്ടാമൃഗങ്ങളുടെ ആവാസ കേന്ദ്രമാണ്.
ഗ്രീൻലാന്റ്: ലോകത്തിലെ ഏറ്റവും വലിയ ദ്വീപ്. മഞ്ഞിൽ പൊതിഞ്ഞ സ്ഥലം. ആർട്ടിക് ലാൻഡ് സ്കേപ്പ് ആണ് ഗ്രീൻലാൻഡിന്റെ പ്രത്യേകത. സാഹസികത ഇഷ്ടപ്പെടുന്നവർക്ക് പോകാൻ പറ്റിയ സ്ഥലമാണ്.
ഗാലപ്പഗോസ് ദ്വീപുകൾ, ഇക്വഡോർ: ഈ സ്ഥലം വിട്ടുപോകല്ലേ. പസഫിക് സമുദ്രത്തിലെ ഒരു അഗ്നി പർവ്വത ദ്വീപ് സമൂഹമായ ഇക്വഡോറിലെ ഗാലപ്പഗോസ് ദ്വീപുകൾ വിത്യസ്തമായ അനുഭവമായിരിക്കും നൽകുക. ഭൂമിയിൽ മറ്റൊരിടത്തും കാണാത്ത അത്രയും ജീവജാല വൈവിധ്യം ഇവിടെ കാണാം. ഇക്കോ ടൂറിസമാണ് ഇവിടെ പ്രധാനം.
ന്യൂയോർക്ക് സിറ്റി:
ആരും കാണാൻ കൊതിക്കുന്ന സ്ഥലം. എംപയർ സ്റ്റേറ്റ് ബിൽഡിംഗും സെൻട്രൽ പാർക്കും തീർച്ചയായും കണ്ടിരിക്കേണ്ട് സ്ഥലമാണ്. മെട്രോ പൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട്, മ്യൂസിയം ഓഫ് മോഡേൺ ആർട്ട്, അമേരിക്കൻ മ്യൂസിയം ഓഫ് നാച്ചുഖൽ ഹിസ്റ്റരി തുടങ്ങിയ പ്രധാന മ്യൂസിയങ്ങൾ ഉള്ള ടൈസ് സ്ക്വയറും കാണേണ്ട സ്ഥലമാണ്...












Click it and Unblock the Notifications