തായ്‌ലന്‍ഡിൽ അടിച്ച് പൊളിച്ച് തിമിർത്ത് വരാം; ഇതാണ് റെയിൽവേയുടെ പാക്കേജ്, സീറ്റുകൾ പരിമിതം
സഞ്ചാരികളുടെ പറുദീസ, അതാണ് തായ്‌ലന്‍ഡ്. വൈവിധ്യങ്ങളുടെ നാടെന്നും തായ്‌ലന്‍ഡിനെ വിശേഷിപ്പിക്കാം. ബീച്ചുകൾ, സ്ട്രീറ്റ് ഫുഡ്, നൈറ്റ് ലൈഫ്,ഷോപ്പിങ് ഇങ്ങനെ സഞ്ചാരികൾക്ക് ആസ്വദിക്കാൻ സാധിക്കുന്നതെല്ലാം തായ്‌ലന്‍ഡിൽ ഉണ്ട്. ബാങ്കോക്ക്, പട്ടായ, ഫുക്കറ്റ് തുടങ്ങിയ സ്ഥലങ്ങളാണ് ഇവിടെ സന്ദർശിക്കാനുള്ളത്.
ഇന്ത്യയിൽ നിന്നും ഏറ്റവും ചിലവ് കുറഞ്ഞ് സന്ദർശിക്കാൻ കഴിയുന്ന ഒരു വിദേശ ഡെസ്റ്റിനേഷൻ കൂടിയാണ് തായ്‌ലന്‍ഡ്. ഇപ്പോഴിതാ തായ്‌ലന്‍ഡിലേക്ക് കുറഞ്ഞ ചിലവൊരു യാത്ര ഒരുക്കുകയാണ് ഐ ആർ സി ടി സി. ബാംഗ്ലൂരിൽ നിന്നും സപ്റ്റംബർ 23 നാണ് പാക്കേജ്. വിശദാംശങ്ങൾ അറിയാം

ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് രാത്രി 12.15 നോടെയാണ് വിമാനം പുറപ്പെടുക. ബാങ്കോക്ക് ഇൻ്റർനാഷണൽ എയർപോർട്ടിൽ (ഡോൺ മുവാങ്) പുലർച്ചെ 5.45 ഓടെ എത്തിച്ചേരും. ഇവിടെ നിന്ന് നേരെ പട്ടായയിലേക്ക് പോകും. ഏകദേശം 3 മണിക്കൂറാണ് ഇവിടേക്കുള്ള യാത്ര. പട്ടായയിൽ ആദ്യം ടൈഗർ പാർക്കാണ് സന്ദർശിക്കുക. വൈകുന്നേരം അൽകാസർ ഷോ എന്നിവ ആസ്വദിക്കാം. പട്ടായയിലെ ഹോട്ടലിൽ നിന്നാണ് അത്താഴം കഴിക്കുക, രാത്രി താമസവും അവിടെയാണ് ഒരുക്കിയിരിക്കുന്നത്.
രണ്ടാം ദിവസം കോറൽ ഐലന്റിലേക്കാണ് ആദ്യ യാത്ര. നിരവധി വിനോദ പരിപാടികളും ഇവിടെ കാണാം. അന്നത്തെ ഭക്ഷണവും താമസവും പട്ടായയിൽ തന്നെയാണ്. മൂന്നാം ദിവസം രാവിലെ നേരെ ബാങ്കോക്കിലേക്ക് പോകും. ഇവിടെ ബാങ്കോക്ക് സിറ്റി ടൂർ, ഗോൾഡൻ ബുദ്ധ ക്ഷേത്രം എന്നിവ സന്ദർശിക്കും. വൈകുന്നേരം ഛോപ്പരായ റിവർ ക്രൂയിസ് യാത്ര ആസ്വദിക്കാം.
നാലാം ദിനം പ്രഭാത ഭക്ഷണത്തിന് ശേഷം സഫാരി വേൾഡ് ആന്റ് മറൈവ്‍ പാർക്ക് സന്ദർശിക്കും. ബാങ്കോക്കിലാണ് അന്ന് രാത്രി കഴിയുക. യാത്രയുടെ അവസാന ദിവസം ഇഷ്ടം പോലെ ഷോപ്പിങ് ആസ്വദിക്കാം. വൈകീട്ട് ആറിനാണ് നാട്ടിലേക്കുള്ള വിമാനം. രാത്രി 9 മണിയോടെ ബെംഗളൂരിൽ തിരിച്ചെത്താം.
57650 രൂപ മുതലാണ് പാക്കേജുകൾ തുടങ്ങുന്നത്. സിംഗിൾ ഒക്വുപെൻസിക്കാണ് ഈ തുക. ഡബിൾ ഒക്യുപെൻസിക്കും ട്രിപ്പിൾ ഒക്യുപെൻസിക്കും 47,900 രൂപയാണ് പാക്കേജ്. സീറ്റുകള്‍ പരിമിതമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 8547845881 നമ്പറില്‍ ബന്ധപ്പെടാം. IRCTC വെബ്‌സൈറ്റിലും വിവരങ്ങള്‍ ലഭ്യമാണ്.












Click it and Unblock the Notifications