തഞ്ചാവൂർ, കമ്പം,മധുരൈ, ഒറ്റ യാത്രയിൽ ഏറ്റവും പ്രിയപ്പെട്ട ഇടങ്ങൾ.. പാക്കേജ് ഇതാ
ക്ഷേത്ര നഗരമായ തഞ്ചാവൂർ വിശ്വാസികളുടെയും സഞ്ചാരികളുടെയും ഏറ്റവും പ്രിയപ്പെട്ട ലക്ഷ്യസ്ഥാനങ്ങളിൽ ഒന്നാണ്. ചരിത്രത്തിന്‍റെ ഏറ്റവും മനോഹരമായ അധ്യായങ്ങളിലൊന്ന് തുറക്കുന്ന ഇടത്തിലേക്ക് ഒരു യാത്ര പലരുടെയും സ്വപ്നമാണ്. ദൂരം കൂടുതലുണ്ടെന്നത് മാത്രമല്ല, ബസും ട്രെയിനും മാറിക്കയറിയുള്ള യാത്രയും സമയവും പലപ്പോഴും പ്ലാനിന് തടസ്സമാക്കും. എന്നാൽ സമയമെടുത്ത്, വഴിനീളെ കാഴ്ചകൾ കണ്ട് കെ എസ് ആർ ടി സിക്കൊപ്പം ഒരു യാത്ര പോയാലോ
തഞ്ചാവൂർ ക്ഷേത്രം മാത്രമല്ല, ഇടുക്കിയുടെ മനോഹര കാഴ്ചകൾ കാണാവുന്ന കുമളിയും മുന്തിരിത്തോട്ടങ്ങളുടെ ഭംഗി ആസ്വദിക്കാനും രുചിയേറിയ മുന്തിരി കഴിക്കാനും പറ്റുന്ന കമ്പവും മഹാക്ഷേത്രത്തിന്‍റെ ഭംഗി ആസ്വദിക്കാൻ മധുരയും കൂടെ ഉൾപ്പെടുത്തിയ ഒരു നീണ്ട യാത്രയാണ് കൊട്ടാരക്കര കെ എസ് ആർ ടി സി ബജറ്റ് ടൂറിസം അവതരിപ്പിക്കുന്ന ഈ യാത്ര. യാത്രയെ കുറിച്ച് വിശദമായി അറിയാം

ബൃഹദീശ്വരക്ഷേത്രത്തിലേക്ക്
ദക്ഷണമേരു എന്നാണ് ഈ രാജരാജേശ്വര ക്ഷേത്രം അറിയപ്പെടുന്നത്. ചോഴരാജവംശത്തിലെ രാജരാജചോഴൻ നിർമ്മിച്ച ഈ ക്ഷേത്രം യുനെസ്കോ ലോകപൈതൃകസ്ഥാനമായി പ്രഖ്യാപിച്ചിട്ടുണ്ട്. 66 മീറ്റർ ഉയരത്തിലാണ് ക്ഷേത്രത്തിന്റെ ഗോപുരം തയ്യാറാക്കിയിരിക്കുന്നത്. ഒറ്റക്കല്ലിൽ തീർത്ത നനന്ദിയുടെ ശിൽപമാണ് ക്ഷേത്രത്തിലെ മറ്റൊരു പ്രത്യേകത. 13 അടി ഉയരും നീളവുമിണ്ട് ഈ പ്രതിമയ്ക്ക്. 400 തൂണുകളാണ് ക്ഷേത്രത്തിന് ഉള്ളത്. ചോളവാസ്തുവിദ്യയുടെ അവിസ്മരണീയമായ ആവിഷ്കാരം ക്ഷേത്രത്തിൽ കാണാം.
മധുരമീനാക്ഷി ക്ഷേത്രം
മധുരയിൽ വൈഗനദീക്ക് തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഇവിടെ ശിവനും പാർവ്വതിയുമാണ് ആരാധനാമൂർത്തികൾ. തിരുക്കല്ല്യാണമാണ് ഇവിടുത്തെ പ്രധാന ആഘോഷം. ദിനംപ്രതി 15,000ത്തോളം പേരാണ് ക്ഷേത്രത്തിൽ എത്തുന്നത്.
കമ്പത്തെ മുന്തിരിപ്പാടത്തിന്റെ മധുരം നുകരാം
സഞ്ചാരികളുടെ മനസും ശരീരവും ഒരുപോലെ തണുപ്പിക്കുന്ന ഇടമാണ് തമിഴ്നാട്ടിലെ തേനി ജില്ലയിലുള്ള കമ്പം. ഇവിടുത്തെ മുന്തിരിതോട്ടങ്ങൾ കാണാൻ നൂറുകണക്കിന് സഞ്ചാരികളാണ് കേരളത്തിൽ നിന്നടക്കം എത്തുന്നത്. മുന്തിരികൾ കഴിക്കാമെന്ന് മാത്രമല്ല അവയുടെ സൗന്ദര്യം പകർത്താനും സാധിക്കും. മുന്തിരി തോപ്പിനുള്ളിൽ വിവാഹ ആൽബ ചിത്രീകരണങ്ങളൊക്കെ നടക്കാറുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്- 9567124271, 9447281459
കെ എസ് ആർ ടി സി ഉല്ലാസ യാത്ര
കെ എസ് ആർ ടി സി കാഞ്ഞങ്ങാട് നിന്നും ഡിസംബര്‍ 29 ന് വയനാട് (ബാണാസുര സാഗര്‍, പൂക്കോട് തടാകം, എന്‍ ഊര്, ഹണി മ്യൂസിയം, ജംഗിള്‍ സഫാരി) വിനോദ യാത്രയും ഡിസംബര്‍ 15, 22 തീയതികളില്‍ പാലക്കയം തട്ട്, എഴരക്കുണ്ട് വെള്ളച്ചാട്ടം, കാഞ്ഞിരക്കൊല്ലി, അളകാപുരി യാത്രയും ഡിസംബര്‍ 19 ന് നെഫര്‍റ്റിറ്റി ആഡംബര കപ്പല്‍ യാത്രയും സംഘടിപ്പിക്കുന്നു. ഫോണ്‍- 9446088378, 8848007548.












Click it and Unblock the Notifications