വേളാങ്കണ്ണി- തഞ്ചാവൂർ യാത്ര,കീശ കാലിയാകാതെ പോകാം;സംസ്ഥാനത്തിന് പുറത്തേക്ക് പാക്കേജുമായി കെഎസ്ആർടിസി
കേരളത്തിനകത്തുള്ള വിനോദ യാത്രകളിൽ മലയാളികൾ ഏറ്റവും കൂടുതൽ യാത്ര ചെയ്തത് ഒരുപക്ഷേ കെ എസ് ആർ ടി സിക്ക് ഒപ്പമായിരിക്കും. കുറഞ്ഞ ചെലവിൽ താമസവും ഭക്ഷണവും ഉൾപ്പടെയുള്ള സൗകര്യങ്ങൾ ഒരുക്കി കേരളത്തിലങ്ങോളമിങ്ങോളമുള്ള സ്ഥലങ്ങൾ സന്ദർശിക്കുന്ന നിരവധി പാക്കേജുകളാണ് ബജറ്റ് ടൂറിസം സെല്ലിനുള്ളത്. ഗവി മുതൽ വാഗമണ്ണും പരുന്തുംപാറയും സൈലന്റ്വാലിയും പൈതൽമലയും എല്ലാം പലരും കണ്ടത് കെ എസ് ആർ ടി സി വഴിയാണ്. ഇപ്പോഴിതാ സംസ്ഥാനത്തിനു പുറത്തേയ്ക്ക് യാത്രയൊരുക്കുയാണ് കെ എസ് ആർ ടി സി.
പത്തനംതിട്ട കെ എസ് ആർ ടി സിയാണ് സംസ്ഥാനത്തിന് പുറത്തേയ്ക്കുള്ള വിനോദയാത്ര ഒരുക്കുന്നത്. വിശ്വാസികളും സഞ്ചാരികളും ഒരുപോലെ യാത്ര ചെയ്യാനാഗ്രഹിക്കുന്ന തഞ്ചാവൂരും വേളാങ്കണ്ണിയും ഉൾപ്പെടുത്തിയാണ് ബജറ്റ് ടൂറിസം സെൽ യാത്ര ഒരുക്കുന്നത്. അതോടൊപ്പം ഈ റൂട്ടിലെ ദേവാലയങ്ങളുട സന്ദർശനവും ഉണ്ട്.

നവംബര്‍ 22 ന് രാവിലെ പത്ത് മണിക്ക് പത്തനംതിട്ട ഡിപ്പോയിൽ നിന്ന് പുറപ്പെടുന്ന യാത്രയില്ഡ ആദ്യ ദിവസം അര്‍ത്തുങ്കൽ പള്ളിയാണ് സന്ദർശിക്കുന്നത്. കണ്ണമാലി പള്ളി, വല്ലാർപാടം പള്ളി എന്നിവിടങ്ങൾ സന്ദർശിക്കും. അവിടുന്ന് തീരദേശ റോഡ് വഴി കണ്ണമാലി പള്ളി, തുടർന്ന് , തോപ്പുംപടി വഴി വല്ലാർപാടം പള്ളി എന്നിവിടങ്ങൾ കാണും. എന്നിട്ട് ആറരയോടെ കണ്ടെയ്നർ റോഡ് വഴി കളമശ്ശേരി - ആലുവ, പലിയേക്കര, മണ്ണൂത്തി, വടക്കാഞ്ചേരി, പാലക്കാട്, വാളയാർ, കോയമ്പത്തൂർ, കരൂർ, ത്രിച്ചി വഴി വേളാങ്കണ്ണിക്ക് പോകും. പിറ്റേന്ന് രാവിലെ ആറു ണണിയോടെ തഞ്ചാവൂർ, നാഗപട്ടണം വഴി വേളാങ്കണ്ണിയിൽ എത്തും.
വൈകുന്നേര വരെ വേളാങ്കണ്ണിയില് ചെലവഴിച്ച് അവിടുന്ന് പൂണ്ടി മാതാ ദേവാലയവും കണ്ട് തഞ്ചാവൂർ ബൃഹദീശ്വര ക്ഷേത്രം ലക്ഷ്യമാക്കി യാത്ര തുടരും. ക്ഷേത്രം കണ്ടതിനു ശേഷം പത്തനംതിട്ടയ്ക്കുള്ള മടക്കയാത്ര ആരംഭിക്കും. 24 ഞായറാഴ്ച രാവിലെ ഒൻപത് മണിയോടെ പത്തനംതിട്ടയിൽ എത്തും.
വിവിധ ഡിപ്പോകളിൽ നിന്നും വേളാങ്കണ്ണി യാത്രയുണ്ട്. നമ്പറുകൾ അറിയാം
തിരുവനന്തപുരം : 9447479789
കൊല്ലം : 9747969768
പത്തനംതിട്ട : 9744348037
ആലപ്പുഴ : 9846475874
കോട്ടയം: 9447223212
ഇടുക്കി, എറണാകുളം: 9446525773 :
തൃശൂർ: 9747557737
പാലക്കാട് : 8304859018
മലപ്പുറം : 8590166459
കോഴിക്കോട് : 9544477954
വയനാട് : 8921185429
കണ്ണൂർ, കാസര്‍കോഡ് : 8089463675












Click it and Unblock the Notifications