Get Updates
Get notified of breaking news, exclusive insights, and must-see stories!

വേനലിലെ കൊടും ചൂടിൽ രക്ഷപ്പെടാം; കാട്ടിലെ കുളിരിൽ കിടിലനൊരു ക്യാമ്പിങ്,ടെന്റിൽ താമസവും

കൊടും ചൂടാണ് പുറത്ത്. മനസിനും ശരീരത്തിനും ഒരുപോലെ കുളിര് നൽകുന്നൊരു ഇടത്തേക്ക് കിടിലനൊരു യാത്ര നിങ്ങൾ ആഗ്രഹിക്കുന്നില്ലേ? എന്നാൽ രണ്ടാമതൊന്ന് ആലോചിക്കേണ്ട, പോകാം തെൻമനയിലേക്ക്. കാടിന്റെ കുളിരിൽ ഒരു ദിവസം ചെലവഴിച്ച് മടങ്ങാൻ സാധിക്കുന്ന പാക്കേജാണ് തെൻമല ഇക്കോ ടൂറിസം സെന്റർ ഒരുക്കിയിരിക്കുന്നത്.

കാട്ടിൽ എങ്ങനെയാണ് ക്യാമ്പിങ് എന്നല്ലേ, പേടിക്കുകയോ വേണ്ട,തെന്മല ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായ അഡ്വഞ്ചർ സോണിലെ തടാകത്തിനു സമീപം കാട്ടിലാണ് താമസം ഒരുക്കുക. പ്രത്യേകം തയ്യാറാക്കിയ ടെന്റിലായിരിക്കും താമസം. വന്യജീവികളെ ഭയക്കാതെ കാട്ടിൽ ഒരു രാത്രി കഴിയാമെന്നതാണ് ഈ പാക്കേജിന്റെ പ്രത്യേകത. മാത്രമോ വർക്കിങ് പ്രൊഫഷണലുകൾക്കും ധൈര്യമായി ക്യാമ്പിങിന് വരാം. ജോലിക്ക് തടസം വരാതെ തന്നെ അവിടെ കഴിഞ്ഞ് ക്യാമ്പിങ് ആവോളം ആസ്വദിച്ച് മടങ്ങാം. നിങ്ങളുടെ ഫോൺ അടക്കമുള്ള ഡിവൈസുകൾ ചാർജ് ചെയ്യാനുള്ള സൗകര്യം അടക്കം ഇവിടെ ഉണ്ട്. അങ്ങനെ എല്ലാവിധ സംവിധാനങ്ങളും യാത്രികർക്കായി ക്യാമ്പിൽ ഒരുക്കിയിട്ടുണ്ടെന്നാണ് ഏറ്റവും വലിയ ആകർഷണം

Thenmala Forest Camping Package

സൈക്ക്ലിങ് പെഡൽ ബോട്ടിങ്, ഏരിയൽ സ്കേറ്റിങ്, എലിവേറ്റഡ് വാക് വേയിലൂടെയുള്ള നടത്തം എന്നിങ്ങനെ എല്ലാം തന്നെ പാക്കേജിൽ ആസ്വദിക്കാനാകും. ഒരു രാത്രി എട്ടു പേർക്കായിരിക്കും ടെന്റിൽ താമസിക്കാനാകുക. രണ്ട് പേർക്ക് ഒരു ടെന്‍റിൽ താമസിക്കാം, അങ്ങനെ ആകെ നാല് ടെന്‍റുകളാണ് ഇവിടെയുള്ളത്. കാട്ടിൽ കൂടുതൽ ദിവസം ചെലവഴിക്കാൻ ആരും ഇഷ്ടപ്പെടുമെങ്കിലും ഒരു ദിവസത്തേക്കുള്ളതാണ് തെൻമല പാക്കേജ്.‌

വൈകീട്ട് 5.30നാണ് ചെക്ക് ഇൻ ചെയ്യേണ്ടത്. രാവിലെ 8.30ന് ചെക്ക് ഔട്ട് ചെയ്യുന്ന രീതിയിലാണ് പാക്കേജിന്റെ ക്രമീകരണം. രണ്ടു പേർക്ക് 2500 രൂപയാണ് നിരക്ക്. രണ്ടു നേരത്തെ ഭക്ഷണവും അഡ്വഞ്ചർ ആക്ടിവിറ്റികളും ഈ തുകയിൽ ഉൾപ്പെടും. ആവശ്യത്തിന് സമയം ഉണ്ടെങ്കിൽ മറ്റ് സാഹസിക വിനോദങ്ങളും സഞ്ചാരികൾക്ക് ആസ്വദിക്കാനാകും.

നല്ല നോൺ വെജ് വിഭവങ്ങളും ഇവിടെ ആസ്വദിക്കാനാകും. രാത്രിയിൽ ക്യാമ്പ് ഫയർ ഉണ്ടാകും. കൂടുതൽ തുക കൊടുത്താൽ പ്രത്യേകം ഗ്രില്ലും ലഭിക്കും. എന്തായാലും സ്ഥിരം യാത്രാ സങ്കേതങ്ങളിൽ നിന്നുമാറി കാടിന്‍റെ പച്ചപ്പിനു നടുവിൽ ഒരു രാത്രി ക്യാംപ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് നേരേ ഇങ്ങോട്ട് വരാം. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും: 9496344800, 9495344800, 0475-2344855

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+