Get Updates
Get notified of breaking news, exclusive insights, and must-see stories!

നല്ല കിടിലനൊരു ട്രക്കിംഗ്, ബട്ടർഫ്ലൈ സഫാരിയും ബോട്ടിങ്ങും; തിരഞ്ഞെടുക്കാം ഈ തെൻമല പാക്കേജ്

കൊല്ലം: കൊല്ലത്ത് സഞ്ചാരികളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന സ്ഥലമാണ് തെൻമല. തോട്ടങ്ങളും, കുന്നുകളും, സ്വാഭാവിക വനങ്ങളും ഉള്‍പ്പെടുന്ന പ്രകൃതി ജാലകമായ തെൻമല സാഹസിക സഞ്ചാരികളുടെ ഇഷ്ട കേന്ദ്രം കൂടിയാണ്. ഇവിടുത്തെ കാഴ്ചകൾ ആസ്വദിക്കാൻ തെൻമല ടൂറിസത്തിന് കീഴിൽ പ്രത്യേക പാക്കേജുകൾ തന്നെയുണ്ട്. വിശദമായി അറിയാം

കൊല്ലത്തു നിന്നു 66 കിലോമീറ്റര്‍ അകലെയാണ് തെന്മല. രാജ്യത്തെ തന്നെ ആദ്യത്തെ ആസൂത്രിത പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാര പദ്ധതിയാണ് തെന്മലയിലേത്.തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം ജില്ലകളിലായി പരന്നു കിടക്കുന്ന മലനിരകളെ ബന്ധിപ്പിച്ച് 10 ഇടങ്ങളിലായാണ് തെന്മല പദ്ധതി. തെന്മല എന്ന വാക്കു തന്നെ തേന്‍മല എന്നതിന്റെ ഉച്ചാരണഭേദമാണ്.

thenmalan

പാക്കേജിനെ കുറിച്ച് അറിയാം

രണ്ട് ദിവസങ്ങളിൽ നീണ്ട് നിൽക്കുന്നതാണ് പാക്കേജ്. രാവിലെ 11 നാണ് പാക്കേജിന് തുടക്കമാകുക. ആദ്യ കാഴ്ച വരെ ബട്ടർ ഫ്ലൈ സഫാരിയാണ്. തുടർന്ന് 12 മണിക്ക് ചെക്ക്-ഇൻ ചെയ്ത് കയറാം. അതുകഴിഞ്ഞ് ഇവിടുത്തെ ഭക്ഷണശാലയിൽ നിന്നും ഉച്ച ങക്ഷണവും ആസ്വദിച്ച് കഴിഞ്ഞ് രണ്ട് മണിയോടെ പുനരധിവാസ കേന്ദ്രം സന്ദർശിക്കും. ഭക്ഷണം പാക്കേജിൽ ഉൾപ്പെടുത്തിയിട്ടില്ല കേട്ടോ.

ഇനിയുള്ള സമയം പ്രധാനമായും സാഹസിക സഞ്ചാരികളെ ഉദ്ദേശിച്ചുള്ളതാണ്. അഡ്വഞ്ചർ സോണിൽ മൂന്ന് മുതൽ 5 വരെയാണ് സമയം ചെലവഴിക്കുക. അഞ്ച് മണിയോട് കൂടി ചായ കുടിക്കാനുള്ള സമയമാണ്. വൈകീട്ട് ഏഴര വരെ മയൂരത്തിൽ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ ആസ്വദിക്കാം. അതുകഴിഞ്ഞാൽ മ്യൂസിക്കൽ ഡാൻസ് ഫൗണ്ടെയ്ൻ, ക്യാമ്പ് ഫയർ, ഡിന്നർ എന്നിവയും.

ആദ്യം ദിനം പോലെയല്ല, രണ്ടാം ദിനം പാക്കേജ് 6.45 ഓട് കൂടി ആരംഭിക്കും. പാണ്ഡവൻ പാറയിലേക്കുള്ള രണ്ട് മണിക്കൂർ ട്രക്കിങ് ആണ് ആദ്യം. തിരികെ വന്ന് പ്രഭാത ഭക്ഷണം കഴിഞ്ഞാണ് അടുത്ത പരിപാടികൾ. 9.30 ആകുമ്പോൾ ബോട്ടിംഗ് ആസ്വദിക്കാനാകും. ശെന്തുരുണി വൈൽഡ് ലൈഫ് സാങ്ച്വറി റിസർവോയറിൽ
ഒരു മണിക്കൂർ നീണ്ടുനിൽക്കുന്നതാണ് ബോട്ടിങ്.11 മണിക്ക് റൂം ചെക്ക് ഔട്ട് ചെയ്ത് 12.30 വരെ ലെഷർ സോണിൽ ചെലവഴിക്കാം. അതുകഴിഞ്ഞ് ഉച്ചഭക്ഷണവും കഴിച്ച് സഞ്ചാരികൾക്ക് മടങ്ങാം.

മുതിർന്നവർക്ക് 475 രൂപ കുട്ടികൾക്ക് 350 രൂപയും വിദേശികൾക്ക് 700 രൂപയുമാണ് നിരക്ക്. കൂടുതൽ വിവരങ്ങൾക്ക്- 0475-2344800, 9496344800, 9495344800

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+