മഴയില്‍ നെറ്റും കറന്റും ഒന്നുമില്ലേ; ഒരു ട്രിപ്പടിച്ചാലോ? ലാപ്ടോപ്പില്‍ ജോലിയും ചെയ്യാം
അതിതീവ്ര മഴയും കാറ്റും വെള്ളപ്പൊക്കവും കടല്‍ക്ഷോഭവും ഒക്കെ കേരളത്തിന്റെ സാധാരണ ജീവിതത്തെ വലിയ തോതില്‍ ബാധിച്ചിരിക്കുകയാണ്. കനത്ത കാറ്റില്‍ പലയിടങ്ങളിലും വൈദ്യുതി പോസ്റ്റും മരങ്ങളും ഒക്കെ ഒടിഞ്ഞുവീണു. ഇതോടെ തുടര്‍ച്ചയായ വൈദ്യുതി തടസവും പതിവായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരുടെ കാര്യവും കഷ്ടത്തിലായിരിക്കുകയാണ്. ഇന്‍വര്‍ട്ടര്‍ ഉണ്ടെങ്കില്‍ പോലും തുടര്‍ച്ചയായ വൈദ്യുതി തടസം മൂലം അതും പ്രവര്‍ത്തനം നിലയ്ക്കുന്ന അവസ്ഥയാണ്.
ഈ സാഹചര്യത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വര്‍ക്ക് അറ്റ് ഹോം ചെയ്യുന്നവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന ഏറ്റവും നല്ല ഡെസ്റ്റിനേഷന്‍ ആണ് ഗോവ. കുറഞ്ഞ ചെലവും സൗഹാര്‍ദപരമായ അന്തരീക്ഷവും മനോഹരമായ വര്‍ക്ക് സ്പേസും വേഗതയേറിയ ഇന്റര്‍നെറ്റും ഒക്കെയാണ് ഇവിടുത്തെ ഏറ്റവും വലിയ ആകര്ഷണങ്ങള്.

കോവിഡ് തരംഗത്തില്‍ ഐടി രംഗത്താണ് വര്‍ക്ക് അറ്റ് ഹോം വ്യാപകമായത്. കോവിഡ് സാഹചര്യങ്ങള്‍ മാറിയതിനു പിന്നാലെ വര്‍ക്ക് അറ്റ് ഹോം ചെയ്യുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായെങ്കിലും ഇപ്പോഴും അത് തുടരുന്നവരും ഉണ്ട്. യാത്രയും ജോലിയും ഒരുമിച്ചു കൊണ്ടു പോകാന്‍ ഇഷ്ടപ്പെടുന്നവര്‍ വര്‍ക്ക് അറ്റ് ഹോം സംവിധാനം തിരഞ്ഞെടുക്കാറുണ്ട്.
യാത്രയും ജോലിയും ഒരുമിച്ചു കൊണ്ടു പോകുന്നവരെ ഡിജിറ്റല്‍ നോമാഡുകള്‍ എന്ന് വിളിക്കാറുണ്ട്. ഒരു ലാപ്ടോപ്പുമായി ലോകത്ത് എവിടെയിരുന്നു ജോലി ചെയ്യാം. ഇത്തരം ഡിജിറ്റല്‍ നോമാഡുകളുടെ പ്രിയപ്പെട്ട ഇടമാണ് ഗോവ. ഐടി ജോലിക്കാരും കലാകാരന്മാരും സംരംഭകരും ഫ്രീലാന്‍സ് ജോലി ചെയ്യുന്നവരുമൊക്കെ ഇതില്‍ ഉള്‍പ്പെടും.
ഉന്മേഷത്തോടെ ജോലി ചെയ്യാനും വിശ്രമിക്കാനും സന്തോഷത്തോടെ വാരാന്ത്യങ്ങള്‍ ചെലവഴിക്കാനുമുള്ള നിരവധി അവസരങ്ങളാണ് ഗോവ വാഗ്ദാനം ചെയ്യുന്നത്. കുറഞ്ഞ ചിലവാണ് ഗോവയിലേക്ക് ആഭ്യന്തര, വിദേശ വിനോദസഞ്ചാരികളെയും ഡിജിറ്റല്‍ നോമാഡുകളെയും ആകര്‍ഷിക്കുന്നത്.
ഗോവയില്‍ ഒരു റസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി വാടകയ്ക്ക് എടുക്കുന്നതിനുള്ള ചിലവ് വളരെ കുറവാണ്. താങ്ങാനാകുന്ന വിലയ്ക്കാണ് റസ്റ്റോറന്റുകളില്‍ ഇവിടെ ഭക്ഷണം നല്‍കുന്നത്. അതിനാല്‍ ശമ്പളമായി കിട്ടുന്ന തുക സേവ് ചെയ്യാനും സാധിക്കും. മികച്ച വര്‍ക്ക് സ്പേസിനുള്ള സാധ്യതകളും ഗോവ നല്‍കുന്നുണ്ട്. ഗോവന്‍ തലസ്ഥാനമായ പനാജി, അഞ്ജുന, കലാന്‍ഗുട്ട് എന്നിവിടങ്ങളില്‍ ഇത്തരം തൊഴിലാളികള്‍ക്കുള്ള ആധുനിക വര്‍ക്ക് സ്പേസുകള്‍ ലഭ്യമാണ്.
അതിവേഗ ഇന്റര്‍നെറ്റും ഓഫീസ് ഫര്‍ണിച്ചര്‍ സൗകര്യങ്ങളും മനോഹരമായ മീറ്റിംഗ് ഇടങ്ങളും ഒക്കെ ഈ റസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. സമാന ചിന്താഗതിക്കാരായ ആളുകള്‍ തമ്മിലുള്ള ആശയവിനിമയത്തിനും സൗകര്യം ഒരുക്കുന്നു.
ഗോവയില്‍ മനോഹരമായ ഗ്രാമപ്രദേശങ്ങളും ബീച്ചുകളും കായലുകളും വനപ്രദേശങ്ങളും ഒക്കെയുണ്ട്. ഇവയുടെയൊക്കെ സൗന്ദര്യം ആസ്വദിച്ച് ജോലി ചെയ്യാനാകും. ഉത്പാദനക്ഷമമായി ജോലി ചെയ്യാന്നതിനൊപ്പം വിശ്രമ സമയങ്ങള്‍ സമാധാനമായി ചിലവഴിക്കാനുമുള്ള അവസരങ്ങളും ഏറെയുണ്ട്.
ലാപ്ടോപ്പിന്റെ മുഷിപ്പില്‍ നിന്ന് മാറി ബീച്ചിലൂടെ നടക്കാനും നീന്താനും കടല്‍ത്തീരത്ത് സൂര്യാസ്തമയം കാണാനുമൊക്കെ സാധിക്കും എന്നതിനാലാണ് നിരവധി പേര് ഗോവയെ തിരഞ്ഞെടുക്കുന്നത്. ഗോവയിലെ കാര്‍ണിവലുകള്‍ സാംസ്കാരിക പരിപാടികള്‍, ഓള്‍ഡ് ഗോവയിലെ ക്ഷേത്രങ്ങള്‍, പുരാതനമായ പള്ളികള്‍, നൈറ്റ് ലൈഫ്, സണ്ബണ് തുടങ്ങിയയൊക്കെ വാരാന്ത്യങ്ങളില്‍ എക്സ്പ്ലോര്‍ ചെയ്യാനും സാധിക്കും. ബിസിനസ് ബന്ധങ്ങള്‍ സ്ഥാപിക്കാനും കോര്‍പറേറ്റ് മീറ്റിങ്ങുകള്‍ നടത്താനുമുള്ള നിരവധി സാധ്യതകളും ഗോവയിലുണ്ട്. ഗോവയിലെ തദ്ദേശീയ ജനങ്ങളും എല്ലാ പിന്തുണയും നല്‍കുന്നുണ്ട്.
-
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി












Click it and Unblock the Notifications