ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ യാത്ര ചെയ്യാവുന്ന രാജ്യങ്ങള്‍ ഇതാണ്... ആരെയും കൊതിപ്പിക്കും ഈ പട്ടിക
ഇന്ത്യന്‍ പാസ്പോര്‍ട്ടുള്ളവര്‍ക്ക് വിസയില്ലാതെ യാത്ര ചെയ്യാന്‍ സാധിക്കുന്ന നിരവധി രാജ്യങ്ങളുണ്ട്. ഇതില്‍ ഇന്ത്യയുടെ അയല്‍ രാജ്യങ്ങളും ആഫ്രിക്കയിലേയും ഏഷ്യയിലെയും ലാറ്റിനമേരിക്കയിലെയും രാജ്യങ്ങളും ഉള്‍പ്പെടും. ഏറ്റവും ഒടുവില്‍ ഇന്ത്യക്കാര്‍ക്ക് ഇളവ് നല്‍കിയിരിക്കുന്നത് ഇറാന് ആണ്. ടൂറിസ്റ്റുകളുടെ ഇഷ്ട കേന്ദ്രമായ തായ്ലാന്റ് ഈ പട്ടികയിലുണ്ട് എന്നതും എടുത്തു പറയണം.
പാസ്പോര്‍ട്ട് കൈവശമുണ്ടായാല്‍ മതി, വിസ നിര്‍ബന്ധമില്ല എന്നതാണ് ഇത്തരം യാത്രകളുടെ പ്രത്യേകത. ചില രാജ്യങ്ങള്‍ ഏതാനും മാസങ്ങളിലേക്കാണ് ഇന്ത്യക്കാര്‍ക്ക് ഇളവ് നല്‍കിയിരിക്കുന്നത്. ആ രാജ്യങ്ങളുടെ ടൂറിസം മേഖല പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇളവ്. സഞ്ചാരികള്‍ കുറവുള്ള രാജ്യങ്ങളെ ഒരുപക്ഷേ, പട്ടികയില്‍ നിന്ന് പിന്നീട് നീക്കാനും സാധ്യതയുണ്ട്.

ചില രാജ്യങ്ങള്‍ ഇന്ത്യന്‍ പാസ്പോര്‍ട്ടുള്ളവര്‍ക്ക് വിസ ഓണ്‍ അറൈവല്‍ ഇളവ് നല്‍കാറുണ്ട്. വിസയില്ലാതെ രാജ്യത്തെത്തിയാലും വിമാനത്താവളത്തിന് പുറത്തിറങ്ങുന്നതിന് മുമ്പ് അതിവേഗം വിസ നല്കുന്ന സംവിധാനമാണിത്. എത്ര ദിവസം ഇത്തരത്തില്‍ രാജ്യത്ത് തങ്ങാം, ഏതൊക്കെ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാമെന്ന നിബന്ധനയും ഇക്കാര്യത്തില്‍ ചില രാജ്യങ്ങള്‍ മുന്നോട്ടുവെക്കാറുണ്ട്.
വിസയ്ക്ക് അപേക്ഷ നല്‍കുക, വിസ അനുവദിച്ചു കിട്ടുക തുടങ്ങിയ ദിവസങ്ങള്‍ നീളുന്ന നൂലാമാലകളില്‍ നിന്ന് രക്ഷപ്പെടുത്തുന്നതാണ് ഇളവ്. ഇറാന്, തായ്ലാന്റ്, ശ്രീലങ്ക, മലേഷ്യ, കെനിയ തുടങ്ങിയ രാജ്യങ്ങളെല്ലാം ഇന്ത്യന്‍ പാസ്പോര്‍ട്ടുള്ളവര്‍ക്ക് ഇളവ് നല്‍കിയത് അടുത്തിടെയാണ്. തായ്ലാന്റിലേക്ക് വരുന്ന മെയ് 10 വരെയാണ് ഇളവ്. 30 ദിവസത്തെ വിസയാണ് തായ്ലാന്റ് അനുവദിക്കുക.
ശ്രീലങ്ക വിസ രഹിത യാത്ര അനുവദിക്കുന്നത് വരുന്ന മാര്‍ച്ച് 31 വരെയാണ്. തായ്ലാന്റിന് സമാനമായ രീതിയില്‍ 30 ദിവസത്തെ വിസയാണ് ഇവരും അനുവദിക്കുന്നത്. ശ്രീലങ്കയിലേക്ക് തമിഴ്നാട്ടില്‍ നിന്ന് കപ്പല്‍ സര്‍വീസ് തുടങ്ങിയിട്ടുണ്ട് എന്നതും എടുത്തുപറയേണ്ടതാണ്. മലേഷ്യ അനുവദിക്കുന്നതും 30 ദിവസത്തെ വിസയാണ്. കെനിയ എല്ലാ രാജ്യക്കാര്‍ക്കും ഇളവ് നല്‍കിയിട്ടുണ്ട്.
കുക് ദ്വീപുകള്‍, ഫിജി, മിക്രോണേഷ്യ, നിയു, വനോതു, ഒമാന്‍, ഖത്തര്‍, ബാര്‍ബഡോസ്, ബ്രിട്ടീഷ് വെര്‍ജിന്‍ ദ്വീപുകള്‍, ഡൊമിനിക്ക, ഗ്രിനഡ, ഹെയ്തി, ജമൈക്ക, മോണ്ട്സറാത്ത്, സെന്റ് കിറ്റ്സ് ആന്റ് നെവിസ്, സെന്റ് വിന്‍സന്റ് ആന്റ് ദി ഗ്രനേഡിനസ്, ട്രിനിഡാഡ് ആന്റ് ടുബാഗോ, ഭൂട്ടാന്, കസാക്കിസ്ഥാന്‍, ഹോങ്കോങ്, നേപ്പാള്‍, എല്‍ സാല്‍വദോര്‍, മൗറീഷ്യസ്, സെനഗല്‍, ടുണീഷ്യ, മക്കാവു, ഗാബോണ്‍, മഡഗാസ്കര്‍, റുവാണ്ട എന്നിവിടങ്ങളിലേക്കും ഇന്ത്യക്കാര്‍ക്ക് വിസ വേണ്ട.
ഇന്ത്യന്‍ പാസ്പോര്‍ട്ടുള്ളവര്‍ക്ക് വിസ ഓണ്‍ അറൈവല്‍ അവസരം നല്കുന്ന രാജ്യങ്ങളുമുണ്ട്. സീഷെല്‍സ്, മാലദ്വീപ്, ഇന്തോനേഷ്യ, സമോവ, ടാന്‍സാനിയ, മാര്‍ഷല്‍ ദ്വീപുകള്‍, പലാവോ ദ്വീപുകള്‍, തുവാലു, ജോര്‍ദാന്‍, സെന്റ് ലുസിയ, കംബോഡിയ, ലാവോസ്, മ്യാന്മര്, ടിമോര്‍ ലെസ്റ്റി, ബൊളീവിയ, ബുറുണ്ടി, കേപ് വെര്‍ദി ദ്വീപുകള്‍, കൊമോറോ ദ്വീപുകള്‍, ജിബൂത്തി, ഗിനിയ ബിസ്സോ, മൗറിത്താനിയ, മൊസാംബിക്, സിയറ ലിയോണ്‍, ടോഗോ, സിംബാബ്വെ എന്നീ രാജ്യങ്ങളാണ് വിസ ഓണ്‍ അറൈവല്‍ അനുവദിക്കുന്നത്.
-
എൽപിജി പ്രതിസന്ധി തീർക്കാൻ നിർണായക നീക്കം; പുതിയ സിലിണ്ടർ വരാൻ സാധ്യത -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
സൗദി അറേബ്യ വാതില്‍ തുറന്നിട്ടു; അമേരിക്കക്ക് തായിഫിലെ താവളം, ഇറാന്റെ ഉദ്യോഗസ്ഥര്‍ ഔട്ട് -
ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിൽ സൂചന നൽകി ട്രംപ്; 'ഞങ്ങൾ ലക്ഷ്യത്തോട് അടുത്തിരിക്കുന്നു' -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
ട്രംപിന്റെ വിരട്ടല്‍ വേണ്ടെന്ന് ഇറാന്; ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടച്ചുപൂട്ടുമെന്ന് മുന്നറിയിപ്പ് -
ഊര്‍ജ പ്രതിസന്ധി; അവലോകന യോഗവുമായി പ്രധാനമന്ത്രി; ആഭ്യന്തര വിപണിയില്‍ ക്ഷാമം ഉണ്ടാകരുതെന്ന് നിര്‍ദേശം -
യുഎസ് ഉപരോധത്തില്‍ ഇളവ്; ഇറാനിയന്‍ എണ്ണ വാങ്ങാന്‍ ഇന്ത്യന്‍ റിഫൈനറികള്‍ -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
'ഇത്രയും നാൾ മോഹൻലാലിന് കൊടുത്തില്ലേ, ഇനിയും അങ്ങനെ മതി, മമ്മൂട്ടി ആ അവാർഡ് നിരസിച്ചു', ശ്രീനിവാസൻ പറഞ്ഞത് -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്?












Click it and Unblock the Notifications