Get Updates
Get notified of breaking news, exclusive insights, and must-see stories!

ദമാമിലേക്കും കുവൈത്തിലേക്കും കൂടുതൽ സർവ്വീസുകൾ; തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നുള്ള ഷെഡ്യൂളുകൾ ഇതാ

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള ശൈത്യകാല ഷെഡ്യൂളുകൾ പ്രഖ്യാപിച്ചു. ഈ വർഷത്തെ വേനൽക്കാല ഷെഡ്യൂളിനെ അപേക്ഷിച്ച് പ്രതിവാര വിമാന സർവീസുകളിൽ 22 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 26 മുതൽ അടുത്ത വർഷം മാർച്ച് 28 വരെയാണ് പുതിയ ഷെഡ്യൂൾ പ്രാബല്യത്തിൽ വരിക. പുതിയ ക്രമീകരണം അനുസരിച്ച്, വിമാനത്താവളത്തിൽ ആഴ്ചതോറും 732 എയർ ട്രാഫിക് മൂവ്മെന്റുകൾ നടക്കും. വേനൽക്കാല ഷെഡ്യൂളിൽ ഇത് 600 സർവ്വീസുകൾ മാത്രമായിരുന്നു.

നവി മുംബൈ, മംഗളൂരു, തിരുച്ചിറപ്പള്ളി തുടങ്ങിയ പുതിയസ്ഥലങ്ങളെ ഈ ശൈത്യകാല ഷെഡ്യൂളിൽ ഉൾപ്പടുത്തിയിട്ടുണ്ട്. കണ്ണൂർ, കൊച്ചി, ബെംഗളൂരു, ഡൽഹി, മുംബൈ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കുള്ള ആഭ്യന്തര കണക്റ്റിവിറ്റിയും ഇത്തവണ വർദ്ധിപ്പിച്ചിട്ടുണ്ട്. ദമ്മാം, റിയാദ്, കുവൈറ്റ്, ക്വാലാലംപൂർ, മാലി തുടങ്ങിയ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്കും കൂടുതൽ വിമാന സർവീസുകൾ ഉണ്ട്.

flight2-

അന്താരാഷ്ട്ര വിമാന സർവീസുകൾ 9 ശതമാനം വർദ്ധിച്ച് 300 പ്രതിവാര എടിഎമ്മുകളിൽ നിന്ന് 326 ആയി ഉയരുമെന്ന് ടിയാൽ അറിയിച്ചു. അബുദാബി (66), ഷാർജ (56), ദമ്മാം (28), കുവൈറ്റ് (24), മാലി (24), ദുബായ് (22), മസ്‌കറ്റ് (22), ക്വാലാലംപൂർ (22) എന്നിവയാണ് അന്താരാഷ്ട്ര സർവ്വീസുകൾ. ദോഹ (20), സിംഗപ്പൂർ (14), ബഹ്‌റൈൻ (10), കൊളംബോ (08), റിയാദ് (06), ഹനിമാധൂ (04) എന്നിവിടങ്ങളിലേക്കും സർവീസുകൾ ലഭ്യമാണ്. ആഭ്യന്തര സർവീസുകൾ 35 ശതമാനം വർദ്ധിച്ച് 300 ൽ നിന്ന് 406 പ്രതിവാര എടിഎമ്മുകളായി ഉയരും.

പ്രധാന മെട്രോ, പ്രാദേശിക കേന്ദ്രങ്ങളിലേക്കുള്ള സർവീസുകൾ വർദ്ധിപ്പിച്ചതാണ് ഈ വളർച്ചയ്ക്ക് പിന്നിലെന്ന് അധിൃ. ബെംഗളൂരു (92), ഡൽഹി (84), മുംബൈ (70), ചെന്നൈ (42), ഹൈദരാബാദ് (28), നവി മുംബൈ (28) , കൊച്ചി (26) എന്നിവയാണ് പ്രധാന ആഭ്യന്തര സർവ്വീസുകൾ. തിരുച്ചിറപ്പള്ളി (12), കണ്ണൂർ (10), പൂനെ (08), മംഗളൂരു (06) എന്നിവിടങ്ങളിലേക്കും കൂടുതൽ സർവ്വാസുകൾ ഉണ്ട്. കേരളത്തിലേക്കും പുറത്തേക്കുമുള്ള പ്രധാന കവാടമെന്ന നിലയിൽ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വർദ്ധിച്ചുവരുന്ന പ്രാധാന്യം എടുത്തുകാണിക്കുന്നതാണ് പുതിയ കൂടുതൽ സർവ്വീസുകളെന്ന് തിരുവനന്തപുരം വിമാനത്താവള അധികൃതർ പ്രതികരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+