കേരളത്തിൽ നിന്ന് 3 അമൃത് ഭാരത് എക്സ്പ്രസ്, ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി; റൂട്ട്, സമയം അറിയാം
കേരളത്തിനുള്ള പുതിയ നാല് ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് നിർവ്വഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി .മൂന്ന് അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകളുടേയും ഒരു പാസഞ്ചർ സർവീസിൻ്റേയും ഫ്ലാഗ് ഓഫ് ആണ് നിർവ്വഹിച്ചത്. പുത്തരിക്കണ്ടം മൈതാനത്ത് നിന്ന് രാവിലെ 11 മണിക്ക് വീഡിയോ കോൺഫറൻസിലൂടെയായിരുന്നു ഉദ്ഘാടനം.
തിരുവനന്തപുരം-താമ്പരം അമൃത് ഭാരത് എക്സ്പ്രസ്, നാഗർകോവിൽ-മംഗളൂരു അമൃത് ഭാരത് എക്സ്പ്രസ്, തിരുവനന്തപുരം-ചാർളപ്പള്ളി അമൃത് ഭാരത് എക്സ്പ്രസ്, തൃശ്ശൂർ-ഗുരുവായൂർ പാസഞ്ചർ ട്രെയിൻ എന്നീ സർവ്വീസുകളുടെ ഫ്ലാഗ് ഓഫാണ് നിർവ്വഹിച്ചത്. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട തിരുവനന്തപുരം സെൻട്രൽ-താമ്പരം അമൃത് ഭാരത് എക്സ്പ്രസ് (06122)00:30-ന് താമ്പരത്ത് എത്തും. തിരുനെൽവേലി, കോവിൽപ്പെട്ടി, വിരുദുനഗർ, മധുര, തിരുച്ചിറപ്പള്ളി, വൃദ്ധാചലം എന്നിവയാണ് പ്രധാന സ്റ്റേഷനുകൾ.

തിരുവനന്തപുരം-ചാർളപ്പള്ളി അമൃത് ഭാരത് എക്സ്പ്രസ് (06308) അടുത്ത ദിവസം 16:30-ന് ചാർളപ്പള്ളിയിലെത്തും. കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം ടൗൺ, തൃശ്ശൂർ, പാലക്കാട്, കോയമ്പത്തൂർ, സേലം, ജോലാർപേട്ട, രേണിഗുണ്ട, നെല്ലൂർ, തെന്നാലി, ഗുണ്ടൂർ, നൽഗോണ്ട എന്നിവ ഈ റൂട്ടിലെ പ്രധാനപ്പെട്ട സ്ഥലങ്ങൾ.
മറ്റൊരു ഉദ്ഘാടന സർവീസായ നാഗർകോവിൽ-മംഗളൂരു അമൃത് ഭാരത് എക്സ്പ്രസ് (06329) തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെട്ട് 01:00-ന് മംഗളൂരുവിൽ എത്തും.തിരുവനന്തപുരം സെൻട്രൽ, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം ടൗൺ, തൃശ്ശൂർ, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് അടക്കമുള്ള പ്രധാന സ്റ്റേഷനുകളിലൂടെയാണ് ഈ ട്രെയിനിന്റെ റൂട്ട്. തൃശ്ശൂർ-ഗുരുവായൂർ പാസഞ്ചർ ട്രെയിൻ (06315) ഉച്ചയ്ക്ക് 11:21-ന് ഗുരുവായൂരിൽ എത്തിച്ചേരുന്ന തരത്തിലാണ് സർവ്വീസ്. പൂങ്കുന്നത്ത് ഒരു സ്റ്റോപ്പുണ്ടാകും.
ആധുനിക അധിവേഗ യാത്ര
ഇന്ത്യൻ റെയിൽവേ സാധാരണക്കാർക്ക് വേണ്ടി അവതരിപ്പിച്ച ആധുനിക അതിവേഗ നോൺ-എസി ട്രെയിൻ സർവീസാണ് അമൃത് ഭാരത് എക്സ്പ്രസ്. മണിക്കൂറിൽ 130 കിലോമീറ്റർ വരെയാണ് ഇതിന്‍റെ പരമാവധി വേഗത.ഒരു റേക്ക് സാധാരണയായി 22 കോച്ചുകളടങ്ങുന്നതാണ്. ഇതിൽ ഏകദേശം 8 സ്ലീപ്പർ ക്ലാസ്, 11 ജനറൽ (റിസർവ് ചെയ്യാത്ത) കോച്ചുകൾ, ഒരു പാൻട്രി കാർ, റാമ്പുകളുള്ള 2 ലഗേജ്-കം-ദിവിജാംഗൻ (ഭിന്നശേഷിക്കാർക്ക് സൗഹൃദപരമായ) കോച്ചുകൾ എന്നിവ ഉൾപ്പെടുന്നു.
സ്ലീപ്പർ ക്ലാസ് കോച്ചുകളിൽ എർഗണോമിക് ബർത്തുകൾ, മെച്ചപ്പെട്ട കുഷ്യനിംഗ്, മടക്കാവുന്ന സ്നാക്ക് ടേബിളുകൾ, മൊബൈൽ/ലാപ്ടോപ്പ് ഹോൾഡറുകൾ, ബോട്ടിൽ ഹോൾഡറുകൾ, വ്യക്തിഗത റീഡിംഗ് ലൈറ്റുകൾ, USB ടൈപ്പ്-എ, ടൈപ്പ്-സി ചാർജിംഗ് പോയിന്റുകൾ എന്നിവ ഒരുക്കിയിരിക്കിയിട്ടുണ്ട്..
യാത്രാസുഖം വർദ്ധിപ്പിക്കാനായി ഡസ്റ്റ്-സീൽഡ് വിശാലമായ ഗാംഗ്‍വേകൾ, പൂർണ്ണമായി സീൽ ചെയ്ത വെസ്റ്റിബ്യൂളുകൾ, മികച്ച യാത്രാനുഭവത്തിനായി എയർ-സ്പ്രിംഗ് സസ്പെൻഷൻ ബോഗികൾ, രാത്രികാല സുരക്ഷയ്ക്ക് ഇരുട്ടിൽ തിളങ്ങുന്ന ഫ്ലോറിംഗ് സ്ട്രിപ്പുകൾ, LED ലൈറ്റിംഗ്, ഡിജിറ്റൽ ഡിസ്പ്ലേകളുള്ള പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം, CCTV നിരീക്ഷണം എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.
ശുചിത്വത്തിനായി ഒരു കോച്ചിൽ 2 ഇന്ത്യൻ, 2 പാശ്ചാത്യ ശൈലികളിലുള്ള ബയോ-വാക്വം ടോയ്‌ലറ്റുകൾ, സെൻസർ അധിഷ്ഠിത വാട്ടർ ടാപ്പുകൾ, ഇലക്ട്രോ-ന്യൂമാറ്റിക് പ്രഷറൈസ്ഡ് ഫ്ലഷിംഗ്, ഓട്ടോമാറ്റിക് സോപ്പ് ഡിസ്പെൻസറുകൾ, ഓട്ടോമാറ്റിക് ഹൈജീൻ ഓഡർ കൺട്രോൾ എന്നിവ ലഭ്യമാണ്. സുരക്ഷ ഉറപ്പാക്കാൻ ടോയ്‌ലറ്റുകളിലും ഇലക്ട്രിക്കൽ ഏരിയകളിലും എയറോസോൾ അധിഷ്ഠിത അഗ്നിശമന സംവിധാനം, എമർജൻസി ടോക്ക്-ബാക്ക് സിസ്റ്റങ്ങൾ, എമർജൻസി ബ്രേക്കിംഗ്, എക്സ്റ്റേണൽ എമർജൻസി ലൈറ്റുകൾ, അഗ്നിബാധ കണ്ടെത്താൻ സംവിധാനങ്ങൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications